സഭ

ദൈവത്തിന്റെ സന്ദേശവാഹകനായ മാർഷൽ വിയാൻ സമ്മേഴ്സിന് 2013 ഫെബ്രുവരി 16 നു കൊളോറാഡോയിലെ ബോൾഡറിൽ വെച്ച് വെളിപ്പെടുത്തിയത് പ്രകാരം.

ഒരു മഹത്തായ സഭയുണ്ട്, ഈ ലോകത്തെ നോക്കിപ്പാർക്കുന്ന, ഈ ലോകത്തെ വളരെ കാലമായി നോക്കിപ്പാർക്കുന്ന ഒരു മാലാഖ സാന്നിധ്യം.
എത്ര വ്യത്യസ്തമാണ് അത്, എന്തായാലും, ആളുകളുടെ ധാരണകളിൽ നിന്നും, വിശ്വാസങ്ങളിൽ നിന്നും, അത്തരം മഹത്തായ ജീവികളെ നിങ്ങളുടെ മതത്തിന്റെ പുസ്തകങ്ങളിലും ചില ആളുകളുടെ സാക്ഷ്യങ്ങളിലും ചിത്രീകരിച്ചിരിക്കുന്നതിൽനിന്നുമൊക്കെ.

ദൈവം ലോകത്തെ നിയന്ത്രിക്കുന്നില്ല. ദൈവം കാലാവസ്ഥാ നടത്തുന്നില്ല. നിങ്ങളുടെ സിരകളിലൂടെ ദൈവം രക്തം കൊണ്ടുപോകുന്നതോ, പാറക്കല്ലുകൾക്കുമീതെ വെള്ളം ഒഴിക്കുകയോ, നിലത്തു വിത്തുകൾ മുളപ്പിക്കുകയോ ചെയ്യുന്നില്ല. കാരണം, അവയെല്ലാം സമയത്തിന്റെ ആരംഭത്തിൽ തന്നെ ചലനത്തിൽ ആക്കിയിരുന്നു.

എന്നാൽ ചരിത്രത്തിൽ അതിന്റെ കുഴപ്പവും ദുരന്തവുമായ ഏറ്റുമുട്ടലുകളെയും പാരമ്പരകൾക്കിടയിലൂടെയും ലോകം മുഴുവൻ നോക്കി കാണുന്നതിനായി ഒരു സാന്നിധ്യത്തെ ദൈവം നൽകിയിരിക്കുന്നു – വലിയ വാഗ്ദാനങ്ങൾ കാണിക്കുന്ന വ്യക്തികൾക്കായി; മാനവികതയുടെ പരിണാമത്തിലെ പ്രധാന വഴിത്തിരിവുകളിൽ ലോകത്തിലേക്ക് ചിലകാര്യങ്ങൾ കൊണ്ടുവരുന്നു; മാനവചരിത്രത്തിന്റെ അവബോധം, മാറ്റാനുള്ള ഒരു പുതിയ ദർശനവും പുതിയ മാനദണ്ഡവും കൊണ്ടുവരാനും തങ്ങളിൽ ഒരാളെ ലോകത്തിലേക്ക് അയക്കുന്നു, സാധ്യമെങ്കിൽ, മാനവരാശിയുടെ പോക്കിനെ ഒരു നല്ല രീതിയിലൂടെ മാറ്റം വരുത്താനും.

നിങ്ങൾ മഹാസന്ദേശവാഹകരായും മഹാ വിശുദ്ധരായും മഹാ അധ്യാപകരേയും ആരാധിക്കുന്ന ആളുകൾ – യേശുവിനെ പോലെയും, ബുദ്ധനെ പോലെയും, മുഹമ്മദിനെപ്പോലെയും ഉള്ള ആളുകൾ ഈ സഭയിൽ നിന്നാണ് വന്നത് എന്ന് കാണുക.പക്ഷെ അവർ ലോകത്തിലായിരിക്കുമ്പോൾ അവർ മനുഷ്യരാണ്. പക്ഷെ അവരെ എന്താണ് വ്യത്യസ്തരാകുന്നത് എന്ന് വെച്ചാൽ അവരുടെ മഹത്തായ ധൗത്യവും അവരുടെ മഹത്തായ ഒരു കൂട്ടം ഉത്തരവാദിത്തങ്ങളും അവരെ അയച്ചവരുമായുള്ള ഒരു മഹത്തായ കടമയും ആണ്. അവരുടെ ജീവിതങ്ങൾ പരീക്ഷണങ്ങളാണ്. അവരുടെ ജീവിതം വളരെ ആവശ്യപെടുന്നവയാണ്. ദുർബലഹൃദയനോ ലോകത്തിൽ സന്തോഷവും സ്വസ്ഥതയും മാത്രം തേടുന്ന ഒരാൾക്ക് എടുക്കാൻ പറ്റുന്ന ഒരു യാത്ര അല്ല അത്.

സഭ ഈ ലോകത്തെ വീക്ഷിക്കുകയാണ്- ശ്രവിക്കുകയാണ്, സത്യസന്ധമായ ഒരു അഭ്യർത്ഥനയ്ക്കായും ആത്മാർത്ഥതയുള്ള അപേക്ഷകൾക്കായും കാത്തിരിക്കുകയും, പ്രത്യേകിച്ച് ഒരു വ്യക്തിയുടെ ജീവിതത്തിലെ ഒരു വഴിത്തിരിവിനെ അടയാളപ്പെടുത്തുകയാണെങ്കിൽ പ്രത്യേകിച്ചും, അഭിലാഷണത്തിൽ നിന്നോ വിഡ്ഢിത്തരത്തിൽനിന്നോ പരീക്ഷണത്തിനുവേണ്ടിയോ ഉരുവാകാത്ത ബന്ധപെടലിനുള്ള ഒരു ആഗ്രഹത്തിന്റെ വലിയ പ്രകടനമാണ് കാണിക്കുന്നതെങ്കിൽ പ്രത്യേകിച്ചും.

ഒരാൾ ഉണരുവാൻ തുടങ്ങുന്നതിനു തയാറാണ് എന്നതിന്റെ സൂചനയാണ് ഇത്. സ്വർഗത്തിന് മാത്രമേ ഇത് എന്താണ് സൂചപികുന്നത് എന്നും, എപ്രകാരം ഇത് കേൾക്കപെടും എന്നും, എന്താണ് ഇത് അർത്ഥമാക്കുന്നത് എന്നും, എപ്രകാരം ഇതിനെ പരിഗണിക്കണം എന്നും അറിയുകയുള്ളൂ.

ഭൂമിയിൽ നിങ്ങൾക്ക് സഭ എന്നത് ഒരു സ്വർഗം പോലെയാണ്- ഈ ലോകത്തിനും നിങ്ങൾ വന്നിരിക്കുന്നതും നിങ്ങൾ ഒടുവിൽ പോകുന്നതുമായ നിങ്ങളുടെ പുരാതനഭവനവും തമ്മിലുള്ള ഒരു പാലം.

ഈ ലോകത്തിലുള്ള എല്ലാവരും പ്രപഞ്ചത്തിൽ തങ്ങളുടെ ശാരീരിക അവസ്ഥയിൽ വേർപിരിയലിൽ ജീവിക്കുന്ന പ്രപഞ്ചത്തിലുള്ള എല്ലാവരും തങ്ങളുടെ പുരാതന ഭവനത്തിലേക്ക് ഒടുവിൽ തിരിച്ചുപോകും.

പക്ഷെ അവർ ഇവിടെ ആയിരിക്കുമ്പോൾ അവർ തങ്ങളുടെ ഉദ്ദേശ്യങ്ങളുടെ തടവുകാരാണ്. സ്വാതന്ത്ര്യം വളരെ വിരളമായ ഒരു പ്രപഞ്ചത്തിൽ അവർ അവരുടെ സംസ്കാരത്തിന്റെയും രാഷ്ട്രങ്ങളുടെയും തടവുകാരാണ്.പക്ഷെ എല്ലാവരെയും ഒരു മഹത്തായ ഉദ്ദ്ദേശ്യത്തോടെയാണ് അയച്ചിരിക്കുന്നത്.- ഒരു ശക്തി, ഒരു ജ്ഞാനത്തിന്റെ വിത്ത്, ഉചിതമായ സാഹചര്യങ്ങളും അവരുടേതായ ആത്മാർത്ഥതയും അവബോധവും നിമിത്തം ഒരു മഹത്തായ ജീവിതത്തിനു തുടക്കം കുറിക്കാനുള്ള ഒരു സാധ്യതയുമായി.

പ്രപഞ്ചത്തിലെ പ്രപഞ്ച സൃഷ്ടികൾ രൂപംകൊള്ളുകയോ അധീനതയിലാക്കുകയോ കുടിയേറുകയോ ചെയ്ത എല്ലാ ലോകത്തിലും ഒരു സഭ ഉണ്ടായിരിക്കും. ഒരു വലിയ സഭ അല്ലെങ്കിൽ ഒരു ചെറിയ സഭ, വ്യക്തികളുടെ എണ്ണം, പ്രപഞ്ചത്തിലെ ആ സംസ്കാരത്തിന്റെയും രാഷ്ട്രത്തിന്റെയും സ്വഭാവവും അവസ്ഥയും അനുസരിച്ച്.

നിങ്ങൾക്ക് സങ്കൽപ്പിക്കാൻ പോലും പറ്റാത്ത ഒരു പദ്ധതിയാണിത്. നിങ്ങളുടെ മതങ്ങൾക്ക് അതിനെ കണക്കിലാക്കാൻ സാധിക്കുകയില്ല.

നിങ്ങളുടെ ദൈവശാസ്ത്രം ഇത്തരം തോതിലുള്ള ഒന്നിനെ ഉൾകൊള്ളുന്നതിൽ നിന്നും വളരെ അധികം ചുരുങ്ങിയ സാധ്യത ഉള്ളതാണ്. ഭൂമിയിലെ ജീവന്റെ അടയാളങ്ങളും സൂചനകളും വ്യാഖ്യാനിക്കാൻ നിങ്ങൾ കഴിയുന്നത്ര ശ്രമിക്കുക, നിങ്ങൾക്ക് ഇത് വ്യാഖ്യാനിക്കാൻ കഴിയില്ല.നിങ്ങളുടെ ബുദ്ധി എന്നത് ഇത്തരം ഒരു തലത്തിലുള്ള ഒന്നിനെ വ്യാഖ്യാനിക്കാൻ വേണ്ടി സൃഷ്ടിക്കപ്പെട്ടിട്ടുള്ളതല്ല.

എന്നാൽ ഉള്ളിൽ ദൈവം സ്ഥാപിച്ചിരിക്കുന്ന പരമജ്ഞാനത്തിന്റെ ശക്തിയാണ് നിങ്ങളുടെ ഉള്ളിലുള്ളത്-ആഴത്തിലുള്ള ബുദ്ധി, ആഴമായ മനസ്സ്. ഈ മനസ്സിനെയാണ് സഭ കാത്തുനിൽക്കുന്നത്. നിങ്ങളുടെ ഉള്ളിലെ ഈ ആഴത്തിലുള്ള മനസ്സ് നിങ്ങളുടെ ജീവിതത്തിന്റെയും സാഹചര്യത്തിന്റെയും പശ്ചാത്തലത്തിൽ ഉയർന്നുവരുകയെങ്കിൽ സ്വീകരിക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും പിന്തുടരുകയും ആണെങ്കിൽ നിങ്ങൾ ഇപ്പോൾ ജീവിതത്തിൽ ഒരു പുതിയ യാത്ര ആരംഭിക്കും. നിങ്ങൾ വീണ്ടും ലോകത്തിൽ ജനിക്കണം എന്ന് ഈ കാര്യത്തിൽ മാത്രമേ പറയാവൂ. ഇക്കാര്യത്തിൽ മാത്രമേ അത്സ ത്യവും അർഥപൂർണവും ഫലപ്രദവുമുള്ളൂ.

ഈ ലോകത്തിൽ മഹത്തായ ഒരു സംഭാവന നൽകുന്ന ചില വ്യക്തികളെ ഈ സഭയിലെ അംഗങ്ങൾ പരിചരിക്കുന്നു. പക്ഷെ ഈ വ്യക്തികളുടെ ഉള്ളിലെ ആഴമായ പരമജ്ഞാനം സന്ദേശം നല്കുന്നെകിൽ മാത്രം സഭ കാത്തിരിക്കുന്ന സന്ദേശം ഒപ്പം വേർപിരിയലിൽ കഴിയുന്ന എല്ലാവരിൽ നിന്നും പ്രതീക്ഷിക്കുന്ന സന്ദേശം.

നിങ്ങളുടെ വേർപിരിയലിനു ദൈവം നിങ്ങളെ അനുവദിക്കുന്നു. കഷ്ടം സഹിക്കുവാൻ ദൈവം നിങ്ങളെ അനുവദിക്കുന്നു. നിങ്ങൾ തെറ്റുകൾ വരുത്താൻ ദൈവം അനുവദിക്കുന്നു, അതുകൊണ്ടാണ് നിങ്ങൾ വേർപിരിയലിനെ തിരഞ്ഞെടുക്കുന്നത്-ഈ സ്വാതന്ത്ര്യം ലഭിക്കാൻ.

പക്ഷെ സൃഷ്ടിയുടെ യഥാർത്ഥ ബദൽ ആയി ഒന്നുമില്ലാത്തതിനാൽ ഇവിടെ നിങ്ങളുടെ അസ്തിത്വം ഭാഗികമാണ്. അത് ഇപ്പോഴും സൃഷ്ടിയുമായി ബന്ധപ്പെട്ടിരിക്കുന്നു, പക്ഷേ മാറിക്കൊണ്ടിരിക്കുന്ന, പരിണമിക്കുന്ന അന്തരീക്ഷമാണ്. നിങ്ങളുടെ ജീവിതം താത്കാലികവും ഏറ്റവും വലിയ വെല്ലുവിളി നിറഞ്ഞതും അനേകം കാര്യങ്ങൾ മൂലം അപകടംപിടിച്ചതുമായ ഒരു പരിസ്ഥിതിയാണ്. ഈ പരമജ്ഞാനം നിങ്ങളെ നയിക്കുവാൻ കഴിയാത്തതിന്റെ ഫലമായി തെറ്റും പരാജയവുമാണ് സംഭവിക്കാവുന്നതാണ്.

ദൈവം ഇത് സംഭവിക്കാൻ അനുവദിക്കുന്നു കാരണം നിങ്ങളെ സ്വാതന്ത്രരായാണ് സൃഷ്ടിച്ചിരിക്കുന്നത്. നിങ്ങൾ യഥാർത്ഥത്തിൽ എന്താണോ അതല്ലാതായിരിക്കുവാനും മാത്രം നിങ്ങൾ സ്വതന്ത്രരാണ്.നിങ്ങൾ അത്രമാത്രം സ്വതന്ത്രരാണ്.

പക്ഷെ വേർപിരിയലിൽ പൂർണമായി വിജയിക്കുവാൻ നിങ്ങൾക്ക് സാധിക്കുകയില്ല കാരണം പരമജ്ഞാനം നിങ്ങളുടെ ഉള്ളിലുണ്ട്.ദൈവത്തിൽ നിന്നും വിട്ടുപോകാത്തതും ഇപ്പോഴും സൃഷ്ടിയോടു തന്നെയും സകല സൃഷ്ടിയുടെയും കർത്താവിന്റെയും ശക്തിയോടും സാന്നിത്യത്തോടും പ്രതികരിക്കുന്നതുമായ നിങ്ങളുടെ ഭാഗം.

ലോകത്തിലെ നിങ്ങളുടെ മത പഠിപ്പിക്കലുകളെക്കുറിച്ച് ഓർക്കുക- കഥകൾ, പഠിപ്പിക്കലുകൾ, ഇവയുമായി ബന്ധപ്പെട്ട നിരവധി വിശാലമായ ആശയങ്ങൾ എന്നിവയെക്കുറിച്ച് ചിന്തിക്കുക-ഇന്ന് നാം നിന്നോടു പറയുന്നതിൻറെ വെളിച്ചത്തിൽ അവരെ പരിചിന്തിക്കുക. താങ്കളുടെ ജീവിതത്തിന്റെ ഏറ്റവും വലിയ ചിത്രം ആണ് ഞങ്ങൾ നിങ്ങൾക്ക് നൽകുന്നത്. വൈരുദ്ധ്യം കാണുക, നിങ്ങൾ ഒരു പുതിയ യാത്രക്കു തുടക്കം കുറിക്കണമെന്നു നിങ്ങൾ കാണും.

മതത്തെ കുറിച്ചും ആത്മീയതേ കുറിച്ചും ഉള്ള നിങ്ങളുടെ പഴയ ആശയങ്ങൾക്ക് ഒരു പരിധി വരെ മാത്രമേ ഇപ്പോൾ നിങ്ങളെ സേവിക്കാൻ സാധിക്കുകയുള്ളു. അതിനപ്പുറം അവയെല്ലാം മാറ്റി വെക്കണം കാരണം ദൈവത്തിനു മാത്രമേ തിരിച്ചുള്ള വഴി അറിയത്തുള്ളൂ. നിങ്ങളുടെ സത്യാ അസ്തിത്വത്തിന്റെ അർത്ഥവും നിങ്ങളെ ഈ സമയത്തേക്ക് ഈ സാഹചര്യങ്ങളിലേക്കു ലോകത്തോട്ടു കൊണ്ടുവന്ന പ്രത്യേക ലക്ഷ്യവും ദൈവത്തിനു മാത്രമേ അറിയുകയുള്ളൂ.

ബുദ്ധിയും ഒടുവിൽ തലകുനിക്കേണ്ടി വരും. വലിയ യാഥാർത്ഥ്യങ്ങളിൽ പങ്കെടുക്കുമ്പോൾ മാത്രമേ അതിനു പിന്തുടരാൻ കഴിയൂ. ഇതിന് താഴ്മ ആവശ്യമാണ്. നിങ്ങളുടെ ഉറവിടത്തിനോട് മാത്രം പ്രതികരിക്കാൻ കഴിയുന്ന, നിങ്ങളുടെ ഉള്ളിലുള്ള ശക്തിയും സാന്നിധ്യത്യത്തിനു മുന്നിൽ ഒരു സമയത്തിനുശേഷം കീഴടങ്ങലാണ് ആവശ്യമുള്ളത്.

സഭ ഈ ലോകത്തു എല്ലാം സംഭവിക്കാൻ അനുവദിക്കുന്നു. അവരുടെ സാന്നിധ്യം ആവശ്യമാവുകയും അത് വളരെ അധികം ആത്മാർത്ഥതയോടെ ആവശ്യപ്പെടുകയും ചെയ്താൽ അല്ലാതെ അവർ ഇടപെടുകയില്ല.ഒരു മഹത്തായ വഴിത്തിരിവിൽ, ഒരു പുതിയ സന്ദേശം ലോകത്തിനു നല്കപെടേണ്ടപ്പോൾ, അവർ മനുഷ്യരാശിക്ക് ഒരു പുതിയ അവബോധവും അറിവും നൽകുകയുള്ളൂ. ഒപ്പം ഇത് ലോകത്തിലെ വലിയതും വിനാശകരമായ മാറ്റത്തിനും ഒരു പ്രതികരണമായേ സംഭവിക്കുകയുള്ളൂ.അതിനാലാണ് മഹത്തായ വെളിപാടുകൾ മനുഷ്യ നാഗരികതയുടെ ചില നിർണായക ഘട്ടങ്ങളിൽ മാത്രം നല്കപ്പെട്ടിട്ടുള്ളത്. അവയെ പൊളിച്ചെഴുത്തതില്ല.അവയെ നിർമിക്കതില്ല. അവയെ ഭാവന ചെയ്യത്തില്ല പലയാളുകൾക്കും തീർച്ചയായും ഇതിനു ശ്രമിച്ചിട്ടുണ്ടെങ്കിലും.

മഹത്തായ പാരമ്പര്യങ്ങൾ നിർമിക്കപ്പെട്ടവയാണ് ഇവ.മഹത്തായ പാരമ്പര്യങ്ങൾ ആദിയിൽ തങ്ങളുടെ അസ്തിത്വം ആരംഭിച്ചപ്പോൾ വെളിപ്പാടിൻറെ ആത്മാവിനെ അനുഗമിക്കുവാൻ കഴിഞ്ഞിട്ടില്ലാത്തതും ഇവക്കു മേലാണ്. പരമജ്ഞാനം ഇല്ലാതെ ആളുകൾക്ക് ഇത്തരം കാര്യങ്ങളിൽ പിഴക്കും എന്ന് ദൈവത്തിനു നന്നായി അറിയാം, അവർ ധാരാളം തെറ്റുകൾ വഴിയിൽ വെച്ച് വരുത്തുമെന്നും.വേർപാടിൽ കഴിയുന്ന അവസ്ഥയാണിത്.

എന്നാൽ നിങ്ങൾക്കറിയാവുന്ന നിങ്ങളുടെ ഉള്ളിലെ പരമജ്ഞാനത്തിന്റെ ശക്തിയും സാന്നിധ്യം കണ്ടുപിടിക്കാൻ തുടങ്ങുമ്പോൾ ഒരിക്കൽ നിങ്ങൾ വേർപിരിയൽ അവസാനിപ്പിക്കാൻ തുടങ്ങും. നിങ്ങളുടെ ലൗകിക മനസ്സും, നിങ്ങളെക്കുറിച്ചുള്ള ആശയവും, നിങ്ങളുടെ ഉള്ളിലുള്ള വലിയ ബുദ്ധിശക്തിയും തമ്മിലുള്ള വേർപിരിയൽ, നിങ്ങൾ ഈ ലോകത്തിലേക്കു നിങ്ങൾ വരുന്നതിനു മുമ്പ് നിങ്ങൾക്കുള്ള ബുദ്ധിയും നിങ്ങൾ വിട്ടുപോകുമ്പോൾ നിങ്ങൾ വീണ്ടും കണ്ടെതുന്നതുമായ ബുദ്ധി.

ഇതിനു ജീവിതത്തോട് വലിയ ഒരു പ്രതിധ്വനി ആവശ്യമാണ് വെറും ദൈവശാശ്ത്രമോ തത്വചിന്തയോ പോരാ.മാലാഖ സഭ ഇതിനോട് പ്രതികരിക്കുകയില്ല.

പക്ഷെ ഒരു നിർണായക ഘട്ടത്തിൽ, ഈ ലോകത്തിൽ ഇപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്നത് പോലെ, അവരിൽ ഒരാൾ ഈ ലോകത്തിലേക്ക് വരും.അവരിൽ ഒരാളെ സന്ദേശവാഹകനാകാനുള്ളതിന്റെ പരീക്ഷണം നേരിടാൻ അയക്കും- വലിയ ബുദ്ധിമുട്ട്, വലിയ രഹസ്യം, വലിയ അനിശ്ചിതത്വം, മഹത്തായ സാന്നിത്യം അവരെ അനുഗമിക്കും അവർ ഒരു യുവാവായ മനുഷ്യനായി തീരുന്ന പ്രക്രിയയിൽ ഉടനീളം, ഒപ്പം അവരുടെ വിളിക്കു തുടക്കം കുറിക്കപ്പെടുന്നത് വരെ അവരുടെ മഹത്തായ ലക്ഷ്യത്തെ കുറിച്ചും വിധിയെകുറിച്ചുമുള്ള വളരെ ചുരുങ്ങിയ ധാരണയോടു കൂടെയും മാത്രം.

ദൈവദൂതന്റെ ജീവിതത്തെക്കുറിച്ച് ആർക്കും അറിയില്ല. എന്നാൽ ദൈവദൂതത്തിന്റെ ദാനങ്ങളെല്ലാം എല്ലാവർക്കും സ്വീകരിക്കാവുന്നതാണ്.ഏതൊരുവനേക്കാളും ലോകത്തിന് നൽകാൻ കഴിയുന്ന മഹത്തരമായ ദാനങ്ങളാണ് അവ. ഒരു വ്യക്തിക്കും സ്വയം സൃഷ്ടിക്കാവുന്നതിലും നിർമ്മിക്കാവുന്നതിലും അപ്പുറത്തായി വളരെ കാലം നിലനിൽക്കുന്നതും, വ്യാപിക്കുന്നതും, ശക്തവും പ്രചോദനവുമാകുന്നതുമായ ദാനങ്ങൾ. ആളുകൾക്ക് നിർബന്ധിത ആശയങ്ങളുണ്ട്, പക്ഷേ ഒരു വ്യക്തിയുടെ ജീവിതം ഏറ്റവും സ്വാഭാവികവും മനോഹരവുമായ രീതിയിൽ മാറ്റിമറിക്കാൻ കഴിയുന്ന മറ്റൊന്നും തന്നെയില്ല.

അത് സ്വർഗത്തിൽ നിന്നും തന്നെ വരണം. ദൈവത്തിന്റെ ഇച്ഛയെ വ്യാഖ്യാനിക്കാൻ സാധിക്കുന്ന സഭയിൽ നിന്ന് തന്നെ വരണം.

ഈ ലോകത്തു സൃഷ്ടിക്കപ്പെട്ടിട്ടുള്ള ഏതു ദൈവശാസ്ത്രപ്രമാണത്തിനും തീർച്ചയായും അപ്പുറമാണ് കോടാനു കോടാനു കോടി വംശങ്ങളുടെയും അതിനും അതികത്തിന്റെയും കർത്താവ്.പക്ഷെ അത് ദൈവത്തിന്റെ പുതിയ വെളിപാടിന്റെ ഭാഗമാണ് എന്ന് കാണുക കാരണം മനുഷ്യവംശം പ്രപഞ്ചത്തിലെ മഹാകൂട്ടായ്മയിലേക്കു ഉയർന്നു വരുകയാണ്. അതിനാൽ നിങ്ങൾ ദൈവത്തെ കുറിച്ച് ഒരു മഹത്തായ വിശാലകാഴ്ചയിൽ ചിന്തിക്കണം.

കാരണം ഈ ലോകത്തിൽ ദൈവം എന്താണ് ചെയുന്നത് എന്ന് മനസിലാക്കുവാൻ, ഈ പ്രപഞ്ചത്തിൽ ദൈവം എന്താണ് ചെയുന്നത് എന്ന് മനസിലാക്കണം. ഒപ്പം ആദ്യമായി ഇതിനെ സംബന്ധിച്ച വെളിപാട് ബഹിരാകാശത്തിന്റെ ഉമ്മറപ്പടിയിൽ നിൽക്കുന്ന ഈ ലോകത്തിന്റെ പരിസ്ഥിതിയെ നശിപ്പിക്കുകയും അതിനെ തകർച്ചയിലേക്കും നശീകരണത്തിലേക്കും നയിക്കുന്ന ഉമ്മറപ്പടിയിലുള്ള മനുഷ്യവംശത്തിനു നൽകുകയാണ്. മനുഷ്യരാശി ഇതുവരെ നേരിട്ടതിൽ വെച്ചും ഏറ്റവും മഹത്തായ തലമാണിത്, ഒപ്പം ഏറ്റവും ഭവിഷ്യത്തു നിറഞ്ഞതും.

എല്ലാം മാറുകയും ഈ നിമിഷത്തിലും മാറ്റപെട്ടുകൊണ്ടിരിക്കുകയും ആണ്.ഈ വലിയ വഴിത്തിരിവ് കാരണം, ദൈവം മാലാഖ സാന്നിദ്ധ്യവും, സഭയിലൂടെയും ലോകത്തെ സംബന്ധിച്ച ഒരു പുതിയ വെളിപാടിനെ അയച്ചിരിക്കയാണ് -പ്രപഞ്ചത്തെ ജീവനെകുറിച്ചുള്ള വെളിപാട്,എല്ലായിടത്തും ഉള്ള ദൈവജോലിയെക്കുറിച്ചുള്ള ഒരു വെളിപാട്. ഒരു പ്രദേശത്തെയോ ജാതിയെയോ സംബന്ധിച്ചുള്ള അല്ല, സ്വാഭാവിക പ്രതിഭാസം അല്ലെങ്കിൽ ഒരു സംഘത്തിന്റെ അല്ലെങ്കിൽ ഒരു രാഷ്ട്രത്തിന്റെ പരിമിത ചരിത്രത്തിലോ, പക്ഷെ എല്ലായിടത്തും ജീവന്റെ യാഥാർത്ഥ്യത്തെക്കുറിച്ച്.

ഈ വലിയ വിശാലകഴ്ച നിങ്ങളുടെ ഉള്ളിൽ വസിക്കുന്ന ശക്തിയും സാന്നിദ്ധ്യവും തിരിച്ചറിയാനും ഈ തിരിച്ചറിവിനെ സഹായിക്കാൻ നിങ്ങളുടെ ബോധം ഉപയോഗിക്കാനും പ്രോത്സാഹിപ്പിക്കുന്നു, ഇത് സൃഷ്ടിക്കപ്പെട്ടതും ഇതിനാണ്, ഇത് ആണ് നിങ്ങൾക്കുള്ള അതിന്റെ ഏറ്റവും ഉയർന്ന സേവനം.

സഭയിലെ അംഗങ്ങളുടെ നാമങ്ങൾ നിങ്ങൾ അറിയില്ല എങ്കിലും ചില സമയങ്ങളിൽ ഒരാളെ പ്രതികരിക്കാൻ സഹായിക്കേണ്ടതിനു അവർ ഒരു നാമം നൽകിയേക്കാമെങ്കിലും. നാമങ്ങൾ അർത്ഥശൂന്യമാണ്‌, കാരണം അവർ വ്യക്തികളും ഏകവുമാണ്- ലോകത്തെ കാര്യങ്ങളെ കുറിച്ച് മാത്രം ചിന്തിക്കാൻ കഴിയുന്ന നിങ്ങളുടെ ബുദ്ധികൊണ്ട് നിങ്ങൾക്ക് ഗ്രഹിക്കാൻ കഴിയില്ലാത്ത ഒരു പ്രതിഭാസം.

വലിയ വെളിപ്പാടിലെ സമയത്ത് സഭ ഒരു ശബ്ദമായി സംസാരിക്കുന്നു. അതിന്റെ അംഗങ്ങളിൽ ഒരാളിലൂടെ അത് സംസാരിക്കുന്നു, എന്നാൽ എല്ലാവരും ഒരേസമയം സംസാരിക്കുന്നു, നിങ്ങൾക്ക് ശരിക്കും പരിഗണനയില്ലാത്ത ഒരു പ്രതിഭാസമാണ്. ഇത് വളരെ അത്ഭുതമാണ്. ഇത് വളരെ അസാധാരണമാണ്. യാഥാർത്ഥ്യത്തെക്കുറിച്ചുള്ള നിങ്ങളുടെ ധാരണകൾക്കപ്പുറം സംസാരിക്കുന്നു. പ്രപഞ്ചത്തിലെ വ്യക്തികളെ മാത്രമേ സങ്കല്പിക്കുവാൻ നിങ്ങൾക്ക് സാധിക്കൂ,പക്ഷെ സഭ ഏകവും പലതും ഒപ്പം ഏകവും ആണ്, കാരണം പലതു ഏകവും ഒപ്പം ഏകം പലതുമായ സ്വർഗത്തോട് അവർ വളരെ അടുത്താണ് എന്ന് കാണുക.

നിങ്ങളുടെ ജീവിതത്തിന്റെ ലക്‌ഷ്യം എന്ന് പറയുന്നത് സഭയുമായി സ്നേഹത്തിലാവുകയോ അല്ലെങ്കിൽ സഭയെ കേന്ദ്രീകരിച്ചു ജീവിക്കുകയോ ആകരുത് കാരണം അവരുടെ ലക്‌ഷ്യം എന്നത് നിങ്ങളെ പരമജ്ഞാനത്തിന്റെ വീണ്ടെടുപ്പിലേക്കു നയിക്കുകയാണ്.

നീ തിരഞ്ഞെടുക്കുന്നവൻ തന്നേ ആകണം. നിങ്ങളുടെ തീരുമാനങ്ങളുടെ അനന്തരഫലങ്ങളെയും പ്രയാസങ്ങളെയും അനുഗ്രഹങ്ങളെയും അഭിമുഖീകരിക്കേണ്ടതും നീയാണ്. മഹത്തായ ഒരു വാഗ്ദാനം സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യണമോ എന്നും തിരഞ്ഞെടുക്കുന്നവനാണ് നീ. നീ ചെയ്യുന്ന സകല കാര്യങ്ങളിലും നീ ഉത്തരവാദിയായിരിക്കും.

അതുകൊണ്ടു ആളുകളോട് ദൈവം നിങ്ങളെ ഇതുചെയ്യാനും അതുചെയ്യാനും നയിക്കുകയാണ് എന്ന് പറഞ്ഞു നടക്കരുത്, കാരണം അത് നിരുത്തരവാദിത്തപരമാണ്. നിങ്ങൾ പറയണം, ” ഞാൻ ഇത് ചെയ്യുന്നു കാരണം ഇത് തന്നെ ആണ് ചെയ്യേണ്ട കാര്യം എന്ന് എനിക്ക് തോന്നുന്നു”.വേറെ ഒരു അധികാരവും അവകാശപ്പെടരുത് കാരണം നിങ്ങൾക്ക് തീർച്ചയായും അറിയില്ല.

പരമജ്ഞാനം നിങ്ങളുടെ ഉള്ളിൽ പ്രവർത്തനനിരതമാകാതെ അത്നി നിങ്ങളുടെ ജീവിതത്തിൽ ശക്തമായി ഉയർന്നു വരാൻ തുടങ്ങാതെ നിങ്ങൾക്ക് സഭയെകുറിച്ചോ നിങ്ങളുടെ ഉള്ളിലുള്ള ശക്തിയുടെ സാന്നിത്യത്തെകുറിച്ചോ അറിയുകയില്ല. നിങ്ങളുടെ മാലാഖ അനുഭവത്തെകുറിച്ചു ഒരു പ്രേമബന്ധം സൃഷ്ടിക്കരുത്, അത് യാഥാർത്ഥമോ അല്ലെങ്കിൽ കെട്ടിച്ചമച്ചതോ ആയിക്കൊള്ളട്ടെ, കാരണം ഇവയെല്ലാം പരമജ്ഞാനം നിങ്ങളുടെ ഉള്ളിൽ ഉയർന്നു വരുന്നതിനാണ് എന്ന് കാണുക.

മാലാഖ സഭ ഇത് മാത്രമേ പരിഗണിക്കുന്നുള്ളു. കാരണം ഇത് സംഭവിക്കാതെ നിങ്ങൾ വിശ്വസ്തരല്ല. നിങ്ങൾ ധീരരല്ല.നിങ്ങൾ ഉത്തരവാദിത്തബോധമുള്ളവരല്ല.നിങ്ങൾ ആധികാരികത ഉള്ളവരല്ല. നിങ്ങൾ ഇപ്പോഴും ലോകത്തിന്റെ പ്രേരണകൾക്കും, നിങ്ങളുടെ തന്നെ ഭയങ്ങൾക്കും, താല്പര്യങ്ങൾക്കും വിധേയരാണ്.നിങ്ങൾ വളരെ ബലഹീനരാണ്.

അതുകൊണ്ടാണ് സഭക്ക് മാത്രം തുടക്കം കുറിക്കാൻ കഴിയുന്ന ഒരു മഹത്തായ പരിവർത്തപ്രക്രിയയിലൂടെ നിങ്ങൾ നിങ്ങളുടെ ഉള്ളിൽ തന്നെ ഉയർത്തപെടെണ്ടത്. നിങ്ങൾക്ക് നിങ്ങളെ തന്നെ തുടക്കം കുറിക്കാൻ സാധിക്കുകയില്ല. നിങ്ങൾക്ക് ഇരുപതു വർഷത്തോളം ധ്യാനത്തിലായിരിക്കുകയും പരമജ്ഞാനത്തിന്റെ ശക്തിയും സാന്നിത്യവും അറിയാതെ ഇരിക്കുകയും ചെയ്യാവുന്നതാണ്.

വലിയ ശക്തിയോടും ധൃതിയോടും ആധികാരികതയോടും നിങ്ങൾ നൽകുന്ന പ്രാർത്ഥനയാണ് ഇപ്പോൾ സഭയെ നിങ്ങളിലേക്ക് വിളിക്കുന്നത്. മുൻഗണക്കു വേണ്ടിയോ വെറും ഉപദ്രവങ്ങളിൽ നിന്നുമുള്ള സംരക്ഷണക്കു വേണ്ടിയോ നിങ്ങൾ പ്രാർത്ഥിക്കാതിരിക്കുക. നിങ്ങൾ വിടുതലിനു വേണ്ടി പ്രാർത്ഥിക്കുക, അത് എന്താണ് എന്ന് മനസിലായില്ലെങ്കിലും, വിടുതൽ എന്താണ് എന്ന് മനസിലാക്കാൻ ശ്രമിക്കാതെ, നിങ്ങൾക്ക് നിങ്ങളെ തന്നെ വിശുദ്ധീകരിക്കാൻ സാധിക്കും എന്ന് കരുതാതെ. കാരണം സഭക്ക് മാത്രമേ ഇതറിയുകയുള്ളു.

ഇതൊരു അസാധാരണമായ കാര്യമാണ് എന്ന് കാണുക. ഇതാണ് എല്ലാത്തിലും മികച്ച അത്ഭുതം. മറ്റെല്ലാ അത്ഭുതങ്ങളെയും സൃഷ്ടിക്കുന്ന അത്ഭുതം ഇതാണ്.

ഒരു പുതിയ ലോക അനുഭവത്തെയും പരിസ്ഥിതിയെയും നേരിടാനും മനുഷ്യ സംസ്കാരത്തെ സംരക്ഷിക്കുന്നതിനും ഒന്നിപ്പിക്കുന്നതിനും ഉള്ള വെല്ലുവിളി നേരിടാൻ മനുഷ്യനെ ഒരുക്കുവാൻ ദൈവം ഒരു പുതിയ സന്ദേശം ലോകത്തിലേക്ക് അയച്ചു.

പ്രപഞ്ചത്തിലെ ജീവനെ അഭിമുഖീകരിക്കുന്നതിന് മനുഷ്യത്വത്തെ ഒരുക്കുന്നതിനായി ദൈവം മഹത്തായ വെളിപാട് അയച്ചുതന്നിരിക്കുന്നു-മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ സംഭവം, ഏറ്റവും വലിയ വെല്ലുവിളികൾ, ബുദ്ധിമുട്ടുകൾ, മനുഷ്യകുടുംബത്തിനുള്ള അവസരങ്ങൾ എന്നിവയാണ് ഇത് ഉൾക്കൊള്ളുന്നത്.

ഒരു സന്ദേശവാഹകൻ ലോകത്തിലുണ്ട്. ഈ വെളിപാട് സ്വീകരിക്കേണ്ടതിനായി അദ്ദേഹം വളരെ കാലമായി തയ്യാറെടുപ്പിലായിരുന്നു കാരണം ഇത് മനുഷ്യകുലത്തിനു നൽകിയിരിക്കുന്ന ഏറ്റവും വലിയ വെളിപാടാണ്- ഇപ്പോൾ ഒരു പരിധി വരെ ആഗോള വിദ്യാഭ്യാസമുള്ള, ആഗോള സാക്ഷരതയുള്ള, ആഗോള ആശയവിനിമയം ഉള്ള, ആഗോള അവബോധം ഉള്ള ഒരു ലോകത്തിനു നൽകിയിരിക്കുന്നു.

ചരിത്രത്തിൽ ആദ്യമായി ഒരിക്കലായി ലോകമെമ്പാടും മുഴുവനായി ഒരു സന്ദേശം നൽകിയിരിക്കുന്നു. ലോകത്തിലേക്ക് വരുന്ന മഹത്തായ മാറ്റത്തിനും ലോകത്തിൽ ഇപ്പോഴേ സംഭവിച്ചുകൊണ്ടിരിക്കുന്ന പ്രപഞ്ചത്തിൽ ഉള്ള ബുദ്ധിയുള്ള ജീവനുംമായുള്ള അതിന്റെ ഏറ്റുമുട്ടലിന്റെ അർത്ഥത്തിനായും വേണ്ടി മനുഷ്യത്വത്തെ തയ്യാറാകേണ്ടതിനു ഒരു ഹ്രസ്വകാലഘട്ടത്തിൽ ഇത് ലോകത്തിൽ എത്തിക്കണം.

ദൈവത്തിന്റെ മുൻപുള്ള ഒരു വെളിപാടിനും ഇത്തരം കാര്യങ്ങൾക്കായി നിങ്ങളെ തയ്യറാക്കുവാൻ സാധിക്കുകയില്ല കാരണം അതല്ലായിരുന്നു അവയുടെ ഉദ്ദേശ്യവും അവയുടെ ഘടനയും.മനുഷ്യരാശിയെ ഒരു പക്ഷെ ഈ ലോകത്തിൽ മഹത്തായ ഒരുമയിലേക്കും മഹത്തായ ശക്തിയിലേക്കും നയിക്കുവാൻ സാധിക്കുന്ന മനുഷ്യ അവബോധവും, നാഗരികതയും, മനഃസാക്ഷിയും ഒപ്പം ധർമ്മങ്ങളും നിർമ്മിക്കുന്നതിനാണ് നൽകിയത്.

മനുഷ്യ നാഗരികത സൃഷ്ടിക്കപ്പെട്ടിരിക്കുകയാണ്. അത് മുഴുവൻ അഴിമതിയും വിഭാഗീയതയും പിഴവുകളും നിറഞ്ഞു പൂർണമല്ലെങ്കിൽ കൂടിയും അത് വലിയ ഒരു മഹത്തായ സാധ്യത കാണിക്കുന്നു. പ്രപഞ്ചത്തിലെ നിങ്ങൾക്ക് ചുറ്റുമുള്ള ജീവന്റെ അവസ്ഥകൾ നിങ്ങൾക്കറിയാമെങ്കിൽ നിങ്ങൾ ഈ മഹത്തായ സാധ്യത കാണും. പക്ഷെ നിങ്ങൾക്ക് ഇപ്പോഴും ഇത് കാണാൻ സാധിക്കുന്നില്ല. നിങ്ങൾക്ക് ഇത്തരമൊരു വീക്ഷണകോണു ഇല്ല. പക്ഷെ സഭ ഇത് തീർച്ചയായും കാണുന്നു, അതിനാലാണ് ഈ ലോകത്തിനു വലിയ പ്രാധാന്യം നൽകിയിരിക്കുന്നത്, ഈ വലിയ തലത്തിനായി തയ്യാറാക്കുവാൻ.

വെളിപാടിന്റെ പ്രക്രിയയിലൂടെ ഇപ്പോൾ വളരെ അധികം നൽകിക്കൊണ്ടിരിക്കുന്നു.

പക്ഷെ, സന്ദേശവാഹകൻ വലിയ ബുദ്ധിമുട്ടുകൾ അഭിമുഖീകരിക്കുന്നുണ്ട്. മുൻ സന്ദേശവാഹകർക്കുണ്ടായിരുന്ന അതേ ബുദ്ധിമുട്ടുകൾ- അവിശ്വാസവും ശത്രുതയും തിരസ്കരണവും പരിഹാസവും.

ലോകത്തിലെ ഏറ്റവും വലിയ സംഭവം അവരുടെ നടുവിൽ നടക്കുന്നു എന്ന് ആളുകൾക്ക് കാണാൻ കഴിയില്ല. അവരുടെ ആശയങ്ങളുടെ ലംഘനമാണെന്നും അവരുടെ വിശ്വാസങ്ങളെ വെല്ലുവിളിക്കുമെന്നും അവർ കരുതുന്നു.അവരുടെ സമ്പത്ത്, അവരുടെ ശക്തി, അവരുടെ ലോകത്തിലെ അന്തസ്സ് എന്നിവയെ തകർക്കുമെന്ന് അവർ കരുതുന്നു. എന്നാൽ വാസ്തവത്തിൽ അത് അവർക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ വിടുതലിന്റെ വാഗ്ദാനവും ഭൂതകാലത്തിൽനിന്നും പലതരത്തിൽ വ്യത്യസ്തമാക്കുന്ന ഭാവിക്കു വേണ്ടിയുള്ള തയ്യാറെടുപ്പുമാണ്.

സഭ സന്ദേശവാഹകനെ നോക്കുകയും അദ്ദേഹത്തെ നയിക്കുകയും ചെയ്യുന്നു കാരണം ലോകത്തിലെ അദ്ധേഹത്തിന്റെ പ്രാധാന്യത്തെ വിലകുറച്ചു കാണാൻ ആവുകയില്ല. അദ്ധേഹത്തിന്റെ ലോകത്തിലുള്ള പ്രാധാന്യത്തെ അധികമായി കാണാനും ആവുകയില്ല. വെളിപാട് ലോകത്തിലേക്കു കൊണ്ടുവരാൻ സഭ അദ്ദേഹത്തിലൂടെ സംസാരിക്കും, അവർ ഒന്നായും സംസാരിക്കും കാരണം സന്ദേശം എല്ലാമാണ്.

ഇത് പരമാവധി ആളുകൾക്ക് തിരിച്ചറിയാൻ ആവുകയാണെങ്കിൽ, ഇത് അനുസരിക്കാനും, പിന്തുടരാനും പരമാവധി ആളുകൾ തയ്യാറാവുകയാണെങ്കിൽ, ഛിന്നഭിന്നമായതും അവസാനമില്ലാത്തതുമായ പോരാട്ടവും യുദ്ധവും ഉപേക്ഷിക്കാനും ഒരു പുതിയ ഭാവിക്കായുള്ള അടിത്തറ പണിയുവാനുമുള്ള ശക്തിയും മനുഷ്യവംശത്തിനു ഉണ്ടാകും.

ഈ മഹത്തായ ലോകത്തെക്കുറിച്ചുള്ള ദീർഘവീക്ഷണം വെളിപാട് മനുഷ്യരാശിക്ക് നൽകിയിരിക്കുന്നു. പക്ഷേ, അത് വളരെ വ്യത്യസ്തമായ ലോകമായിരിക്കും. മഹത്തായ ശക്തിയും ധൈര്യവും സത്യസന്ധതയും ഇത് സൃഷ്ടിക്കുന്നതിനും മഹാശക്തികൾ ഉള്ള സ്വാതന്ത്ര്യം വളരെ അപൂർവമായ ഒരു പ്രപഞ്ചത്തിൽ ഇത് നിലനിർത്തുന്നതിനും ആവശ്യമാണ്.ഇത് എങ്ങനെ ചെയ്യാൻ സാധിക്കുമെന്ന് ദൈവത്തിനു മാത്രമേ അറിയൂ.സഭക്കു മാത്രമേ ഈ കാര്യങ്ങൾ മനസ്സിലാകുന്നുള്ളു.

നിങ്ങളുടെ ഇപ്പോഴത്തെ ദൗത്യം എന്നത് സ്വീകരിക്കാൻ പഠിക്കാനും ‘പരമജ്ഞാനത്തിന്റെ പടികൾ’ എടുക്കുവാനും അതിനാൽ നിങ്ങൾ നിങ്ങളുടെ ജീവിതത്തിന്റെ യഥാർത്ഥ അടിത്തറ കണ്ടെത്തുകയും നിങ്ങളുടെ ആശയങ്ങളെ വെല്ലുവിളിക്കുകയും, നിങ്ങളുടെ ധർമ്മസങ്കടങ്ങളെ പരിഹരിക്കുകയും മറ്റുള്ളവരോടും നിങ്ങളോടും തന്നെ ക്ഷമിക്കുകയും, ലോകത്തെ അവഗണിക്കുകയോ അപലപിക്കുകയും ചെയ്യാൻ നോക്കാതെയും ഇരിക്കും. കാരണം നിങ്ങളുടെ മഹത്തായ സമ്മാനങ്ങളും നിങ്ങളുടെ മഹത്തായ പങ്കും സമയത്തിനുള്ളിൽ വിളിചോത്തപ്പെടുന്നത് ഈ ലോകത്തിൽ നിന്നാണ്.

ഇവിടെ വിശദീകരിക്കാൻ വളരെയധികം കാര്യങ്ങളുണ്ട് പുനർചിന്തനം നടത്താനും. ഇതു ചെയ്യാൻ നിങ്ങൾ താഴ്മയുള്ളവരായിരിക്കണം. നിങ്ങൾക്ക് സത്യം അറിയാമെന്ന് കരുതുന്നെങ്കിൽ, നിങ്ങൾക്കു ദൈവത്തിൻറെ ഇഷ്ടം അറിയാമെന്നു കരുതുന്നെങ്കിൽ, പ്രപഞ്ചം എന്താണെന്ന് നിങ്ങൾക്കറിയാമെന്നു കരുതുന്നെങ്കിൽ, നിങ്ങൾ സത്യത്തെ കണ്ടെത്തുന്നതിനുള്ള സാധ്യത വളരെ ചെറിയതാണ്.

ലോകം മുഴുവൻ സഭ നോക്കുന്നു. സഭയെ വിളിക്കുക, നിസ്സംഗതയോടെ അല്ല കാരണം അവർ നിങ്ങളെ കേൾക്കില്ല. നിങ്ങളുടെ അഭിലാഷങ്ങളും സ്വപ്നങ്ങളും, ഭാവനകളും പൂർത്തീകരിക്കുന്നതിനായല്ല കാരണം എങ്കിൽ അവർ നിങ്ങൾ പറയുന്നത് കേൾക്കുകയില്ല. നിങ്ങളുടെ ഹൃദയവും മനസ്സും കൊണ്ട് നിങ്ങൾ പ്രാർഥിക്കണം. അപ്പോൾ മാത്രമേ നിങ്ങളുടെ ശബ്ദം അവരുടെയടുത്ത് എത്താനാകൂ കാരണം അവർ സത്യവും ആത്മാർത്ഥവും പരിശുദ്ധവുമായവ മാത്രം അറിയുന്നു.

അവരെ കൈകാര്യം ചെയ്യാൻ കഴിയില്ല. അവ ദുഷിപ്പിക്കപ്പെടില്ല. അവരെ സ്വാധീനിക്കാൻ കഴിയില്ല. നിങ്ങൾക്ക് അവരുമായി ഒരു ഇടപാട് നടത്താൻ കഴിയില്ല. നിങ്ങൾക്കുള്ള അവരുടെ ബുദ്ധിയുപദേശം കാലാകാലം ലഭിക്കുവാനും അത് അഴിമതിയും വിട്ടുവീഴ്ച ചെയ്യാതെയും മുന്നോട്ടു കൊണ്ടുപോവാനുള്ള ശക്തി നിങ്ങൾക്കുണ്ടായിരിക്കണം. ലോകത്തിന്റെ നന്മയ്ക്കു വേണ്ടി ഒരു വലിയ ശക്തിയുടെ ഭാഗമാകാൻ നിങ്ങൾ അത്രമാത്രം ശക്തി പ്രാപിക്കേണ്ടതുണ്ട്.

ആളുകൾ ചിന്തിക്കും,” ഇത് എനിക്ക് പരിഗണിക്കാവുന്നതിലും അധികമാണ്. ഈ വെല്ലുവിളി വളരെ വലുതാണ്”. പക്ഷെ ഞങ്ങൾ പറയുന്നു അല്ല.ഇത് നിങ്ങൾ aarano നിങ്ങൾ ലോകത്തിൽ എന്തിനായിരിക്കുന്നുവോ, നിങ്ങളെ ലോകത്തിലേക്കു ആര് അയച്ചോ അതിനും വളരെ അനുയോജ്യമാണ്.നിങ്ങൾ നിങ്ങളെ കുറിച്ച് തന്നെ വളരെ വിലകുറച്ചു ചിന്തിക്കുന്നു.നിങ്ങൾ ഇപ്രകാരം ചിന്തിക്കുമ്പോൾ നിങ്ങൾ നിങ്ങളെ തന്നെ വളരെ തരംതാണ അവസ്ഥയിലാക്കുന്നു. നിങ്ങളുടെ ഉള്ളിലുള്ള പരമജ്ഞാനത്തിനു മാത്രം നല്കാൻ സാധിക്കുന്ന നിങ്ങളുടെ ഉള്ളിലുള്ള ലക്ഷ്യമോ ശക്തിയോ അധികാരമോ നിങ്ങൾ അറിയുന്നില്ല.

ഈ നിമിഷത്തിൽ ദൈവം ലോകത്തിലേക്ക് അയയ്ക്കുന്ന സന്ദേശത്തോട് പ്രതികരിക്കാൻ കഴിയുന്നവർക്കായി സഭ നോക്കുകയും കാത്തിരിക്കുകയും ചെയ്യുന്നു. കാരണം സന്ദേശവാഹകൻ സംസാരിക്കാനായി മുന്നോട്ടുവരുകയാണ്, ഇത് ഉദഘോഷിക്കാനും, ഇത് പഠിപ്പിക്കാനും.അദ്ദേഹത്തെ വളരെ കാലമായി പിടിച്ചുനിർത്തുകയായിരുന്നു, സന്ദേശം പൂർണമാകുന്നത് വരെ. ഇപ്പോൾ സന്ദേശം പൂർണമായിരുന്നു, ഒപ്പം ലോകത്തിനു അതിന്റെ വലിയ ആവശ്യം ഉണ്ട്, നിങ്ങൾക്ക് ഈ നിമിഷത്തിൽ തിരിച്ചറിയാവുന്നതിനേക്കാൾ വലിയ ആവശ്യം.

ദൈവദൂതൻ സഭയെ ആണ് പ്രതിനിധീകരിക്കുന്നത്, അവൻ ഒരു മനുഷ്യനാണെങ്കിലും അവൻ അപൂർണനാണെങ്കിലും, പക്ഷെ എല്ലാ മനുഷ്യരും അപൂർണരാണ്‌ എന്നതു ഒരു വസ്തുതയാണ്.

സ്വർഗത്തിന്റെ ശക്തി അവനുള്ളിൽ ഉണ്ട് അതാണ് അവന്റെ ശക്തി അതാണവന്റെ കൊടി, അതാണവന്റെ പരിച. അവന്റെ ശരീരം നിങ്ങൾക്ക് നശിപ്പിക്കാൻ കഴിയും, എന്നാൽ അവന്റെ സന്ദേശം നശിപ്പിക്കാനാവില്ല. അവൻ ലോകത്തിലേക്കു എന്താണോ കൊണ്ടുവരുന്നത് അത് നിങ്ങൾക്ക് നശിപ്പിക്കാൻ ആവില്ല, അവനെ ഇവിടെ കൊണ്ടുവന്ന ശക്തിയും സാന്നിത്യവും- നിങ്ങൾ പ്രതികരിക്കാനായി കാത്തിരിക്കുന്നതായ ശക്തിയും സാന്നിത്യവും തന്നെ ആകുന്നു അത്.

ഈ സമ്മാനം ഇപ്പോൾ നിങ്ങൾക്ക് മുന്നിൽ ഉണ്ട്, ഇത് ആർക്കു സ്വീകരിക്കുവാനാകും എന്ന് സ്വർഗം നോക്കുകയും കാത്തിരിക്കുകയും ആണ്, ആർക്കു ഇത് തിരിച്ചറിയാനാകും, ആർക്കു പരമജ്ഞാനത്തിന്റെ പടികൾ എടുക്കാനാകും കടന്നു പോകുന്ന ഓരോ ദിവസവും കൂടുതൽ അനിശ്ചിതവും അന്ധകാരം നിറഞ്ഞതുമാകുന്ന ഈ ലോകത്തിൽ ഈ മഹത്തായ ജീവിതത്തിന്റെ സമ്മാനം ആർക്കു സ്വീകരിക്കാൻ ആകും എന്നും.