ദൈവത്തിന്റെ സന്ദേശവാഹകനായ മാർഷൽ വിയാൻ സമ്മേഴ്സിന് 2011 ഫെബ്രുവരി 28 നു കൊളോറാഡോയിലെ ബോൾഡറിൽ വെച്ച് വെളിപ്പെടുത്തിയ പ്രകാരം.
ദൈവത്തിൽനിന്നുള്ള ഒരു പുതിയ സന്ദേശം സ്വീകരിക്കുന്നതിനുള്ള സമയമാണ് ഇത്. ദാനം, ശക്തി, അനുഗ്രഹം എന്നിവ ലഭിക്കാൻ സമയമായി. ദീർഘമായ നിശ്ശബ്ദതക്കുശേഷം ദൈവം വീണ്ടും സംസാരിച്ചിരുന്നു എന്ന് മനസ്സിലാക്കാൻ ഉള്ള സമയം.
‘മാറ്റത്തിന്റെ മഹതിരമാലകളെ’ മനുഷ്യരാശി ഇന്ന് അഭിമുഖീകരിക്കുകയാണ്. വലിയ പരിസ്ഥിതി, സാമ്പത്തിക, സാമൂഹിക മാറ്റമാണ് ഇത്. അതിന്റെ ഏറ്റവും വലിയ വെല്ലുവിളികൾ, ഏറ്റവും പ്രയാസകരമായ പ്രതിബന്ധങ്ങൾ, ഐക്യത്തിനും സഹകരണത്തിനും വേണ്ടിയുള്ള ഏറ്റവും വലിയ ആഹ്വാനം എല്ലാം അത് നേരിടുകയാണ്.
പുതിയ സന്ദേശം സ്വീകരിച്ച് ഹൃദയത്തിൽ കൊണ്ടുവരുക.അത് നിങ്ങളുടെ പഠനം ആക്കുക. അതിനു നിങ്ങൾ ഊന്നൽ നല്കുക. അതിനെ കുറ്റം വിധിക്കുകയോ തർക്കിക്കുകയോ ചെയ്യരുത്, അല്ലെങ്കിൽ നിങ്ങൾക്ക് അത് നൽകുന്ന ശക്തിയും കൃപയും, ജ്ഞാനവും അധികാരവും സ്വീകരിക്കാൻ കഴിയുകയുമില്ല.
ലോകം ഒരു വലിയ വഴിത്തിരിവിലാണ് എന്ന് കാണുക, ഇവിടെ എണ്ണം കൂടിവരുന്ന ആളുകൾ പതുക്കെ ചുരുങ്ങി കൊണ്ടിരിക്കുന്ന ഒരു കുളത്തിൽ നിന്നാണ് കുടിക്കുന്നത്. നിങ്ങളുടെ അടുത്ത ഭാവിയിലേക്ക് മാത്രമല്ല നിങ്ങളുടെ അതിർത്തികൾക്കപ്പുറത്തേക്ക് നോക്കുക അപ്പോൾ നിങ്ങൾ കാണും മഹാ തിരമാലകൾ അവിടെ പണിയപ്പെട്ടുകൊണ്ടിരിക്കുന്നത്. മനുഷ്യവംശത്തിനു മാറേണ്ടി വരുമെന്നും ഒരു പുതിയ കൂട്ടം സാഹചര്യങ്ങളിലേക്കു പൊരുത്തപെടേണ്ടി വരുമെന്നും, വളരെ കാലമായി മലിനീകരിക്കപ്പെടുകയും അവഗണിക്കപ്പെടുകയും ചെയ്യപ്പെട്ട പ്രകൃതി തന്നെ ഇപ്പോൾ ഇടപെടലിന്റെ രീതികൾ നിശ്ചയിക്കും.
ഇത് ഒരു മഹാ തിരിച്ചറിയാലിന്റെ സമയമാണ്. ഇത് ഒരു മഹത്തായ കണക്കെടുപ്പിന്റെ സമയമാണ്. ഇത് മനുഷ്യവംശത്തിന്റെ അവസാനമല്ല പക്ഷെ ഇത് ഒരു മഹത്തായ വഴിത്തിരിവാണ്.ഒപ്പം ഇത് ഒരു പുതിയ തുടക്കം പ്രതിനീകരിക്കുന്നു- അവഗണിക്കാനോ ഒഴിവാക്കാനോ സാധിക്കാത്ത ഒരു പുതിയ തുടക്കം.
മടയന്മാർ വിട്ടുതരില്ല.അന്ധന്മാർ ഭാവി ഭൂതകാലം പോലെത്തന്നെ തുടരും എന്ന് ചിന്തിക്കുക തുടരും. ലോകത്തിനു വേണ്ടി എന്താണ് ചെയ്യേണ്ടത് എന്ന് തങ്ങൾക്കറിയാം എന്ന് അജ്ഞരായവർ പ്രഖ്യാപിക്കും.
എന്നാൽ ഏറ്റവും മികച്ചതും കൃത്യമായതുമായ പ്രഖ്യാപനങ്ങളും സിദ്ധാന്തങ്ങളും ഉണ്ടെങ്കിലും, നിങ്ങൾക്ക് ഒരു പുതിയ വെളിപാട് ഉണ്ടായിരിക്കണം, അല്ലെങ്കിൽ തടസ്സങ്ങൾ വളരെ വലുതും വളരെ ശക്തവും ആകും, അപകടങ്ങളും അതിശക്തവും മാനുഷിക മനോഭാവവും വളരെ ദുർബലവും വളരെ വിഘസ്സിതവുമാവും, രാഷ്ട്രങ്ങളും വിഭജിക്കപ്പെടുകയും സ്വയം സേവിക്കുന്നവരും മത്സരിക്കുന്നവരും ആകും.
ലോകത്തിലെ ക്ഷേമത്തിനും ലോകവ്യാപക ജനവിഭാഗത്തിനും വേണ്ടി വളർച്ചയിൽനിന്നും വിപുലീകരണത്തിൽ നിന്നും സ്ഥിരതയ്ക്കും സുരക്ഷിതത്വത്തിനും വേണ്ടി ലോകമെമ്പാടും മാനവികത അതിന്റെ മുൻഗണകൾ മാറ്റുകയും അതിന്റെ സ്ഥാനത്തെ പുനർവിചിന്തനം ചെയ്യേണ്ട സമയവുമാണ്.
ദർശനം ആവശ്യപ്പെടുന്ന സമയം ഇതാണ്, അവരുടെ ആശയസംഹിതകളിൽ അവരുടെ ജോലി, അവരുടെ വിശ്വാസസിദ്ധാന്തരീതികൾ നിർമിച്ചവരെ വെല്ലുവിളിക്കുന്ന സമയം. നിങ്ങളുടെ കുട്ടികളുടെയും അവരുടെ കുട്ടികളുടെയും ക്ഷേമം കേവലം സങ്കല്പിക്കപ്പെടേണ്ടതിന് പകരം ഗൗരവമായി പരിഗണിക്കപ്പെടേണ്ട സമയം; ലോകത്തിന്റെ വിഭവങ്ങൾ കേവലം വെറുതെ കളഞ്ഞുകിടക്കുന്നതിനേക്കാൾ സംരക്ഷിക്കപ്പെടേണ്ട സമയം; ദരിദ്ര രാഷ്ട്രങ്ങളുടെ ആവശ്യങ്ങൾ ശക്തമായ രാജ്യങ്ങളുടെ ക്ഷേമത്തെ നേരിട്ട് സ്വാധീനിക്കുന്ന ഒരു കാലം;മനുഷ്യ കുടുംബത്തെ നിലനിർത്താനാവശ്യമായ ഒരു അടിസ്ഥാനസൗകര്യ നിർമ്മാണത്തിനായി നിങ്ങളുടെ അനന്തമായ സംഘർഷം നിർത്താനുള്ള ഒരു സമയം.
രാഷ്ട്രങ്ങൾ സഹകരിക്കേണ്ടി വരും, അല്ലെങ്കിൽ അവർക്കു കൂടുതൽ അപകടം ഉണ്ടാകുകയും വംശനാശനാവുകയും ചെയ്യും. വിഭവങ്ങൾ കൂടുതൽ വിലകൂടിയതും അവ നേടാൻ പ്രയാസവുമാവും. ഭക്ഷ്യ ഉൽപ്പാദനം നഷ്ടമാകും. ലോകത്തിലെ കാലാവസ്ഥകൾ മാറുകയാണ്. സാങ്കേതികവിദ്യ കൊണ്ട് മാത്രം, വരാനിരിക്കുന്ന നിരവധി വെല്ലുവിളികളെ നേരിടാൻ കഴിയില്ല.
അതുകൊണ്ടാണ് ഒരു പുതിയ വെളിപാട്, ദൈവത്തിൽനിന്നുള്ള ഒരു പുതിയ സന്ദേശം. കാരണം,ചില അസാധാരണ വ്യക്തികൾ ഒഴിച്ച് നിർത്തിയാൽ നിങ്ങൾക്ക് മുൻപിലുള്ള പ്രകടമാകുന്ന മാറ്റത്തോട് ആവശ്യത്തിന് മാനവികത ഇതുവരെയും പ്രതികരിച്ചിട്ടില്ല.
ഇത് പൊരുത്തപ്പെടലിന്റെ മാത്രം ഒരു ചോദ്യം അല്ല. ഇത് അടിസ്ഥാനപരമായ ഒരു മാറ്റത്തിന്റെ ചോദ്യമാണ്- ഹൃദയത്തിന്റെ മാറ്റം, സമീപനത്തിലെ മാറ്റം, മനോഭാവത്തിൻറെ മാറ്റം. ഇതിനു മുൻപ് പ്രവർത്തിച്ചത് ഇപ്പോൾ പ്രവർത്തിക്കപ്പെടണം എന്നില്ല.എന്തൊക്കെയാണോ ഇതിനുമുൻപ് നിഗമനം ചെയ്തത് അവ അസാധാരണവും അപര്യാപ്തവുമാണെന്ന് തെളിയിക്കപ്പെട്ടിരിക്കാം. എല്ലാം പുനർപരിശോധന ചെയ്യേണ്ടതുണ്ട്.
വെളിപാട് ഇത് വെളിപ്പെടുത്തും ഇത് എന്തുകൊണ്ട് സത്യമാണെന്നും.ഇപ്പോൾ ആളുകൾ കാണുകയും അനുഭവിക്കുകയും അനുഭവിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നതിനോട് ഇത് സംസാരിക്കും. നിങ്ങളുടെ എല്ലാ മതങ്ങളുടെയും മഹത്തായ സത്യങ്ങളുമായി അത് പൊരുത്തപ്പെടുത്തും, എങ്കിലും മുമ്പ് അവതരിപ്പിക്കപ്പെടാത്ത കാര്യങ്ങൾ അത് വെളിപ്പെടുത്തും. സത്യത്തെ കാണാനും അറിഞ്ഞിരിക്കാനും കഠിനാധ്വാനം ചെയ്യുന്ന വ്യക്തിക്ക് ഇത് ഒരു സന്ദേശമാണ്. മഹത്തായ മാറ്റങ്ങൾക്ക് അഭിമുഖീകരിച്ചിരിക്കുന്ന മുഴുലോകത്തിനും ഇത് ഒരു സന്ദേശം നൽകുന്നു.
ഇത് സത്യമായോ അല്ലെങ്കിൽ എതിരായോ ചിന്തിക്കുന്നു എന്നതല്ല.നിങ്ങൾക്ക് കാണാൻ കഴിയുമോ ഇല്ലയോ, കേൾക്കാൻ ചെവികളോ ഉണ്ടോ കാണാൻ കണ്ണുകളുണ്ടോ എന്നതാണ് ചോദ്യം. ഇത് രാഷ്ട്രീയ ആശയത്തിന്റെയോ പ്രത്യയശാസ്ത്രത്തിന്റെയോ അല്ലെങ്കിൽ ഒരു ചിന്ത വിഭാഗത്തിന്റെയോ കാര്യമല്ല. നിങ്ങൾക്ക് പ്രതികരിക്കാനും കാണാനും സാധിക്കുമോ എന്നതാണ് ചോദ്യം- ഈ ഒരു ദിവസത്തെ സംഭവങ്ങളോട് മാത്രമല്ല,പക്ഷെ ഇനി വരാനിരിക്കുന്ന സംഭവങ്ങളോടും, നിങ്ങളുടെ വഴിക്കു മുമ്പേ വരുന്ന സംഭവങ്ങളോടും,നിങ്ങളുടെ കാലിനടിയിൽ മാറ്റപെട്ടുകൊണ്ടിരിക്കുന്ന ലോകത്തിന്റെ അവസ്ഥകളോട് ഒപ്പം ഇതിനോടകം മാറ്റപെടുകയാൽ നിങ്ങൾ ജീവിക്കുവാനും നേരിടാനും പോകുന്ന ഒരു വ്യത്യസ്തമായ ലോകത്തോട്.
ഇത് നിങ്ങളുടെ മാതാപിതാക്കളുടെ അല്ലെങ്കിൽ നിങ്ങളുടെ പൂർവികരുടെ ലോകം അല്ല. നാഗരികത നിർമ്മിക്കപ്പെടുകയും സുരക്ഷിതമാവുകയും ചെയ്ത ലോകമല്ല. മനുഷ്യദർശനവും തത്ത്വചിന്തയും നൂറ്റാണ്ടുകളായി പരിണമിച്ചുണ്ടായ ലോകമല്ല. ഇത് ഒരു വ്യത്യസ്തമായ, കൂടുതൽ ബുദ്ധിമുട്ടുള്ളതും അനിശ്ചിതമായ ലോകവുമാണ്. അധഃപതിച്ചുകൊണ്ടിരിക്കുന്ന ഒരു ലോകം, മാറ്റത്തിന്റെ ഒരു ലോകം, ശാസ്ത്രത്തിനു പോലും പൂർണ്ണമായി മനസിലാക്കാൻ കഴിയുകേല്ലാത്ത ഒരു ലോകം,ഇപ്പോൾ നിങ്ങളുടേതായ ഒരു ലോകം.
ഈ ലോകത്തിലൂടെ യാത്ര ചെയ്യാൻ നിങ്ങൾക്ക് ഒരു മഹത്തായ ബുദ്ധി വേണം.എന്താണ് ചെയ്യേണ്ടത് എന്ന് കാണുവാനും അറിയുവാനും നിങ്ങൾക്ക് വ്യക്തികളുടെ ഉള്ളിലെ പരമജ്ഞാനത്തിന്റെ ശക്തി ആവശ്യമാണ്. നിങ്ങൾക്ക് ആളുകളും രാഷ്ട്രങ്ങളും തമ്മിൽ മഹത്തായ സഹകരണം വേണം അല്ലെങ്കിൽ ഫലം വളരെ ദുരന്തപൂർണ്ണമായിരിക്കും.
പുതിയ സന്ദേശം സുപ്രധാനമായതും വിട്ടുപോയ ഘടകങ്ങളും നൽകുന്നു. അത് എല്ലാം പരിഹരിക്കില്ല. ഇത് എല്ലാ പ്രശ്നങ്ങളും പരിഹരിക്കില്ല. ഇത് ഓരോ ചോദ്യത്തിനും ഉത്തരം നൽകില്ല. തീർച്ചയായും ഇല്ല. എന്നാൽ അത് നിങ്ങളുടെ ജീവിതത്തിന്റെ മുൻഗണനകളും ഭാവിയുടെ മുൻഗണനകളും നൽകും. ഇത് കാണാനാകാത്ത കാര്യങ്ങൾക്കായി നിങ്ങളെ പ്രാപ്തരാക്കും ഇതുവരെ അറിയാതിരിക്കുന്ന കാര്യങ്ങൾക്കായും. നിങ്ങളുടെ ആശയങ്ങളെയും വിശ്വാസങ്ങളെയും പുനർപരിശോധിക്കാനുള്ള കരുത്ത് അത് നിങ്ങൾക്ക് നൽകും. അതു നിങ്ങൾക്കു ദർശനത്തിന്റെ ശക്തി നിങ്ങളിലേക്ക് വീണ്ടെടുത്ത് തരും, അതിനൊപ്പം കാണുവാനുള്ള കണ്ണുകളും കേൾകുവാനുള്ള കാതുകളും.
എല്ലാവരും ഇത് സ്വീകരിക്കില്ല. എല്ലാവരും ഇതിനോട് പ്രതികരിക്കില്ല. എല്ലാവരും പുതിയ സന്ദേശത്തിനു സാക്ഷ്യം നൽകുകയും വഹിക്കുകയും ചെയ്യില്ല. തീർച്ചയായും ഇല്ല. പക്ഷെ പലരും ചെയ്യണം നേതൃതത്തിലുള്ളവർ, ജനസംഖ്യയിൽ, വിവിധ രാജ്യങ്ങളിൽ, വ്യത്യസ്ത സംസ്കാരങ്ങള്ളിൽ, വിവിധ മതങ്ങള്ളിലുള്ളവർ എന്നിവരെല്ലാം കാരണം ലോകത്തെ സംബന്ധിച്ച ഒരു സന്ദേശമാണെന്നതാണ്.
ഇത് ഒരു രാജ്യത്തിനുള്ള സന്ദേശമല്ല. ഒരു സമയത്തേക്കോ അല്ലെങ്കിൽ ഒരു സംഭവത്തിന് വേണ്ടിയോ ഉള്ള ഒരു സന്ദേശമല്ല. അത് മതത്തോടുള്ള പ്രതികരണമല്ല. അത് മതത്തിന്റെ ഒരു തിരസ്കരണമല്ല. അത് ഭരണകൂടത്തിന്റെ ഒരു തിരസ്കരണമല്ല. അത് നിലനിൽക്കുന്ന ഒന്നിന്റെയും തിരസ്കരണമല്ല, മറിച്ച് ഒരു മുന്നറിയിപ്പും അനുഗ്രഹവും ഒരു വ്യത്യസ്തമായ ലോകത്തു മുന്നേറാനുള്ള ജീവിക്കുവാനുള്ള ഒരു തയ്യാറെടുപ്പാണ്.
നിങ്ങൾക്ക് മുമ്പ് സംഭവിച്ച കാര്യങ്ങളെ ആശ്രയിക്കാൻ കഴിയില്ല.ചില കാര്യങ്ങളെ നിങ്ങൾക്ക് ആശ്രയിക്കാൻ സാധികാത്ത വിധം പ്രകൃതി പോലും തടസ്സപ്പെട്ടിരിക്കുകയാണ്. രാഷ്ട്രങ്ങൾ സാമ്പത്തികമായി ബുദ്ധിമുട്ടും. വളർച്ച ഉണ്ടാകും, പക്ഷേ താൽക്കാലികമായി മാത്രം. ഒപ്പം മനുഷ്യകുടുംബത്തിന്റെ ആവശ്യങ്ങൾ അതിന്റെ ശേഷിയെ വളരെ അധികം മറികടക്കും അല്ലെങ്കിൽ അല്ലെങ്കിൽ അങ്ങനെ കാണപെടുമ്പോൾ, നിങ്ങൾ നേടുന്ന എന്ത് പുരോഗതിയെയും അത് മയപ്പെടുത്തുന്നു.
ഇത് മുൻഗണനകളിൽ മാറ്റം വരുത്തും. ഇപ്പോൾ സുരക്ഷ ഒരു രാജ്യത്തിൽ നിന്ന് ഒരു രാഷ്ട്രത്തെ സംരക്ഷിക്കുക എന്നതല്ല. ജനങ്ങളുടെ വലിയ ജനസംഖ്യയുടെ സ്ഥിരത ഉറപ്പാക്കുക എന്നതാകുന്നു. എല്ലാവരും ഈ കാര്യത്തിൽ ഒരുമിച്ച് ഉൾപ്പെടണം. സർക്കാരുകൾക്കോ ഭരണത്തിനോ വേണ്ടിയുള്ള ഒരു ചോദ്യമല്ല ഇത്. ഇത് ലോകം മുഴുവനും വേണ്ടിയാണ്.
ഈ വലിയ പരിവർത്തനത്തിൽ അനേകമാളുകൾ നഷ്ടപ്പെടും. എന്നാൽ നഷ്ടം കുറയ്ക്കാൻ കഴിയും, ദുരന്തങ്ങൾ കുറയ്ക്കാൻ കഴിയും. മനുഷ്യത്വത്തിന് ഈ മാറ്റത്തിന്റെ മഹാതിരമാലകളെ അതിജീവിക്കുവാനും പുതിയതും കൂടുതൽ സഹകരണപരവുമായ ലോകത്തെ കെട്ടിപ്പടുക്കുന്നതിനല്ല ഒരു സ്ഥാനത്തു എത്തുന്നതിനും എല്ലാവരും പങ്കുചെരേണ്ടിവരും. മനുഷ്യരാശിയുടെ നിലക്കാത്ത വളർച്ചയ്ക്കും വികാസത്തിനും വേണ്ടിയല്ല, ലോകത്തിലെ ജനങ്ങളുടെ സ്ഥിരതക്കും സുരക്ഷിതത്വത്തിനും വേണ്ടി. ഭൂതകാലത്തു നിന്നും വളരെ വ്യത്യസ്തമായ ഒരു ഭാവിയായിരിക്കും അത് ഒപ്പം നിങ്ങൾക്ക് ഈ നിമിഷത്തിൽ കാണാൻ പറ്റുന്നതിൽ നിന്നും വളരെ വ്യത്യസ്തമായ ഒരു ലോകം.നിങ്ങളുടെ ചക്രവാളങ്ങൾക്കപ്പുറം എന്താണ് വരാൻ പോകുന്നത് എന്ന് ദൈവത്തിനു മാത്രമേ അറിയുകയുള്ളൂ. പക്ഷെ നിങ്ങൾക്ക് കാണാനുള്ള കണ്ണുകളും കേൾക്കാനുള്ള കാതുകളും തന്നിട്ടുണ്ട് അതിനാൽ നിങ്ങൾ ഇതിന്റെ തെളിവ് കാണും ഇന്നും നാളെയും ഇനി വരാനിരിക്കുന്ന ദിവസങ്ങളിലും.നിങ്ങളോടു വിവാസിക്കാൻ ആവശ്യപ്പെടുന്നില്ല പക്ഷെ നിങ്ങൾ ശ്രദ്ധാലുവായിരിക്കണം, നിങ്ങളുടെ മനസ്സ് വെടിപ്പാക്കണം, നിങ്ങളുടെ കാഴ്ചപ്പാട് തുറക്കണം.വിദഗ്ദ്ധർ കഴിഞ്ഞ കാലങ്ങളിൽ യാഥാർത്ഥ്യങ്ങളെക്കുറിച്ച് ചർച്ചചെയുമ്പോൾ നിങ്ങൾക്കിടയിൽ ഏറ്റവും കുറഞ്ഞ സങ്കകെർണതയുള്ള വ്യക്തിക്ക് ഈ കാറ്റു മാറുന്നു എന്ന് പറയാനാകും. ബുദ്ധിശക്തിയുടെ മികവിന്റെ ഒരു ചോദ്യമല്ല ഇത്. ശ്രദ്ധയും വ്യക്തതയും കാഴ്ചപ്പാടുകളും വിവേചനവും എന്നത്തിന്റെ ചോദ്യമാണ് ഇത്.
പലരും പരാജയപ്പെടും. പലരും നിരസിക്കും. പല ആളുകളും യാഥാർത്ഥ്യത്തെ ഒഴിവാക്കും, കാരണം ഇത് മാനവികതയുടെ വലിയ ദൌർബല്യങ്ങളിൽ ഒന്നാണ്. അതുകൊണ്ടുതന്നെ, ശക്തരായവർ , വ്യക്തത ഉള്ളവർ, കാണാൻ കഴിയുന്നവർക്ക്, മാറിക്കൊണ്ടിരിക്കുന്ന ഒരു ലോകത്തെ സേവിക്കുന്നതിൽ പ്രതിജ്ഞാബദ്ധരായിരിക്കുന്നവർ ഭാവിയിൽ കൂടുതൽ പ്രാധാന്യം അർഹിക്കുന്നു, സംസ്കാരത്തിലും സമൂഹത്തിലും അവർ ഏറ്റെടുക്കുന്ന ഏതു സ്ഥാനത്തും.
അതുകൊണ്ടാണ് വെളിപ്പാട് നൽകേണ്ടത്. അത് ഒരു മനുഷ്യ കണ്ടുപിടുത്തമല്ല. ഒരു വ്യക്തിയുടെ ചിന്തയോ ഭാവനയോ അല്ല അത്. വളരെ കഷ്ടിച്ചാണ് അങ്ങനെ. ഇന്ന് നിലനിൽക്കുന്ന മതപരമായ ചിന്തയ്ക്ക് എതിരെ ഉള്ള ഒരു വിപ്ലവമല്ല. ഇത് തികച്ചും പുതിയതാണ്. അത് കുറ്റംവിധിക്കാൻ വന്നതല്ല, മറിച്ച് ,തിരുത്തി, നിങ്ങൾക്കു സൃഷ്ടിക്കുന്നതിനുള്ള ശക്തി നൽകുന്നു. ഇത് ലോകത്തിന് ഒരു സന്ദേശമാണ്.
മാനം കൂടുതൽ ഇരുണ്ടതാവുകയാണ്. മനുഷ്യന്റെ ബുദ്ധിമുട്ടുകൾ ഏറിവരികയാണ്.മഹത്തായ ഒരു വീക്ഷണവും പ്രതിബന്ധതയും നയിക്കുവാനില്ലാത്ത പക്ഷം ഭരണകൂടങ്ങൾ ഇതിനു മുൻപിൽ കൂടുതൽ അശക്തരായി മാറും.
പ്രാകൃത രാഷ്ട്രത്തിൽ നിന്നും ഒരു ആദിവാസി രാഷ്ട്രത്തിൽ നിന്നും മനുഷ്യ സമൂഹം ഇപ്പോഴും ഒരു ലോക സമൂഹമായി വളരുന്നു. വളരെ ബുദ്ധിമുട്ടുള്ളതും അപകടകരവുമായ ഒരു പരിവർത്തനമാണ് അത്, പക്ഷെ ബുദ്ധി ജീവികൾ ഉള്ള പ്രപഞ്ചത്തിലെ ലോകങ്ങളിൽ എല്ലാം ഇത് സംഭവിക്കേണ്ടതായതിനാൽ, ഇത് സംഭവിക്കേണ്ടതുണ്ട്.
ആദിവാസി യുദ്ധസങ്കുമായ സമൂഹങ്ങളിൽ നിന്നും ഒരു ലോക സമൂഹത്തിലേക്ക് നിങ്ങൾ ഇപ്പോൾ ഈ മഹത്തായ, പ്രയാസകരമായ സംക്രമണങ്ങൾ അഭിമുഖീകരിക്കുന്നു. അത്യാവശ്യത്തെ അടിസ്ഥാനമാക്കി ഒരു സമൂഹം അല്ലാതെ പ്രത്യയശാസ്ത്രത്തെ മാത്രമല്ല, ആന്തരിക തകർച്ചയിൽ നിന്നും ലോകത്തെ സംരക്ഷിക്കുന്നതിനും ഉള്ള ഒരു സമൂഹം, നിങ്ങളുടെ ചുറ്റുമുള്ള പ്രപഞ്ചത്തിൽ നിന്നുള്ള വിദേശ ഇടപെടലിൽ നിന്ന് അതിനെ സംരക്ഷിക്കുന്നതിനും.
നിങ്ങൾക്ക് ഇപ്പോൾ ചിന്തിക്കാൻ കഴിയുന്നതിനേക്കാൾ വ്യത്യസ്തമായ ഒരു ലോകമായിരിക്കും അത്, പക്ഷെ പ്രകൃതിയോട് ഒപ്പം നിൽക്കുന്ന ഒരു ലോകവും കാരണം പ്രകൃതി മാറിയിട്ടില്ല.ലോകം മാറി, പക്ഷേ മനുഷ്യത്വവും അതിൽ മാറ്റം വരുത്തിയിട്ടില്ല. ഇപ്പോൾ നിങ്ങൾ പുതിയ പ്രദേശത്ത് പ്രവേശിക്കുന്നു. അന്യവും അപകടകരവുമാണ്. ഭാവിയിലേക്ക് നീങ്ങുമ്പോഴേക്ക് അത് വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്.
എന്താണ് മനുഷ്യ കാഴ്ചപ്പാടിനെ നയിക്കുക? ജനങ്ങളുടെ തീരുമാനങ്ങളെ എന്ത് അറിയിക്കും? അതുകൊണ്ടാണ് ഒരു പുതിയ വെളിപാട്,ഒരു മനുഷ്യൻ ഒരു ചെറിയ കൂട്ടം സഹായികളോടെ ലോകത്തിലേക്ക് കൊണ്ടുവന്നത്. അവൻ ഈ സമയത്തെ സന്ദേശവാഹകനാണ്, എന്നാൽ അവൻ ഒരു സൂപ്പർമാൻ പ്രതീക്ഷകൾക്ക് അനുയോജ്യമാവില്ല. അവനു മന്ത്രശക്തികൾ ഉണ്ടായിരിക്കുകയില്ല.അവൻ ആകർഷണീയനായിരിക്കില്ല. അവൻ രസിപ്പിക്കുകയില്ല. എന്നാൽ അവൻ ദൈവദൂതനാണ്. ദൈവത്തിൽ നിന്നുള്ള ഒരു പുതിയ സന്ദേശം കൈമാറ്റം ചെയ്യുന്നതിനുള്ള വാഹനമാണ് അദ്ദേഹത്തിന്റെ ജീവിതം.
അപ്പോൾ സ്വീകരിക്കുക. കേൾക്കുക. നിങ്ങളുടെ മനസ്സ് തുറക്കുക. ഈ വലിയ വെളിപാടില്ലാതെ നിങ്ങൾക്ക് ഭാവിയിലേക്ക് യാത്ര ചെയ്യാൻ കഴിയില്ല. നിങ്ങൾ തയ്യാറാകില്ല. നിങ്ങൾ സമയത്തിനുള്ളിൽ തയ്യാറാകില്ല. പ്രതികരിക്കാൻ മറ്റുള്ളവരെ നിങ്ങൾ ബോധ്യപ്പെടുത്താൻ കഴിയില്ല.
ദൈവം ലോകത്തെ സ്നേഹിക്കുന്നു. മാനവ സംസ്ക്കാരവും മനുഷ്യസമൂഹവും സ്ഥാപിക്കുവാനും ആദിവാസിത്വത്തിൽ നിന്ന് സ്വതന്ത്രമാക്കുവാനും വലിയ നാഴികക്കല്ലുകളുടെ സമയത്തു മനുഷ്യർക്കു വലിയ ഉപദേശങ്ങൾ നൽകിയിട്ടുണ്ട്. അനേകം ദുരന്തങ്ങളും പിശകുകളും ഉണ്ടെങ്കിലും, നാഗരികത വളർത്തിയെടുക്കാനും മുളപ്പിക്കാനും അതിനു സാധിക്കുവാൻ.
ഒരു നാഗരികതയിൽ നിന്ന് നിങ്ങൾ ഇപ്പോൾ ലോകസമൂഹത്തിലേക്ക് നീങ്ങുന്നു, കാരണം ഇത് യഥാർത്ഥ സുരക്ഷ പ്രദാനം ചെയ്യുകയും മനുഷ്യകുടുംബത്തെ ഭാവിയിലേക്ക് സംരക്ഷിക്കുകയും ചെയ്യും. ചുരുക്കം ചിലർക്ക് മാത്രം ഈ നിമിഷത്തിൽ ക്രിയാത്മകമായി ചിന്തിക്കാൻ സാധിക്കുന്ന പരിവർത്തനമാണിത്. പക്ഷെ ഇത് നിങ്ങളുടെ വിധിയുമാണ്.