Tag Archives: The Calling

വിളി

മാർഷൽ വിയാൻ സമ്മേഴ്സിന് 2011 ഏപ്രിൽ 1 നു കൊളോറാഡോയിലെ ബോൾഡറിൽ വെച്ച് നൽകപ്പെട്ട പ്രകാരം

വെളിപാടിന്റെ സമയത്തു ജീവിക്കുകയും ഈ വെളിപാട് നല്കപ്പെടുകയും ചെയ്യുക എന്നത് സ്മാരകപരമായ സംഭവമാണ്.നിങ്ങളുടെ ജീവിതത്തെയും നിങ്ങളുടെ ചിന്തകളെയും നിങ്ങളുടെ കാഴ്ചപ്പാടുകളെയും നിങ്ങളെക്കുറിച്ചു തന്നെയും, ലോകത്തെപ്പറ്റിയും,നിങ്ങളുടെ വിധിയെപ്പറ്റിയും ഉള്ള നിങ്ങളുടെ ധാരണകളെയും മാറ്റത്തക്കവിധം വലുതായിരിക്കും അത്.ഈ പുതിയ സന്ദേശം നിങ്ങൾ അവഗണിക്കുകയും അതിനെക്കുറിച്ച് തർക്കിക്കുകയും ചെയ്താലും അത് നിങ്ങളുടെ ജീവിതത്തെ മറ്റും.

ഇത്രയും മഹത്തരമായ ഒന്നിനെ സമീപിച്ചിട്ട് അത് നിങ്ങളുടെ ജീവിതത്തിൽ ഒരു ആഘാതം ഉണ്ടാക്കാതെ പോകാൻ ആവില്ല.നൂറ്റാണ്ടുകൾക്കപ്പുറം മാത്രം നല്കപ്പെടുകയെകുട്ടുള്ള ഒരു വെളിപാടിനെ സമീപിച്ചിട്ട് അതിന്റെ ആഘാതം നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാക്കാതെ ഇരിക്കാൻ ഇടയില്ല.

ഈ നിമിഷം നിങ്ങൾ എങ്ങനെ പ്രതികരിച്ചാലും അത് നിങ്ങളിൽ ആഴത്തിൽ ചെല്ലും, നിങ്ങൾ ചുരുക്കം അറിഞ്ഞിട്ടുള്ള സ്ഥലത്ത്‌, നിങ്ങൾ വ്യക്തതയുടെയും സുബുദ്ധിയുടെയും സമയത്തു മാത്രം അനുഭവിച്ചിട്ടുള്ള ഭാഗത്തിൽ.നിങ്ങളുടെ മനസ്സിന്റെ പുരാതന ഇടനാഴികളിലൂടെ അത് സംസാരിക്കും.

നിങ്ങൾ ഇത് പഠിക്കുകയും ഇത് വായിക്കുകയും ഇത് നൽകുന്ന ദിശ സ്വീകരിക്കുകയും ചെയ്യുകയാണെങ്കിൽ നിങ്ങൾ ഇതിനു മുൻപ് കാണുകയും കേൾക്കുകയും ചെയ്യാത്ത കാര്യങ്ങൾ നിങ്ങൾ കാണാനും കേൾക്കാനും തുടങ്ങും. നിങ്ങൾക്ക് മഹത്തായ ഒരു വീക്ഷണവും കൂടുതൽ ഉൾകൊള്ളുന്ന ഒരു മനസ്സിലാക്കലും ഉണ്ടാവും, സ്വയം സേവിക്കുകയും സ്വയം തൃപ്തിപ്പെടുത്തുകയും മാത്രം ചെയുന്നില്ലാത്ത ഒരു മനസ്സിലാക്കൽ,പക്ഷെ യാഥാർഥ്യത്തെ നേരിടാനും ഒപ്പം നിങ്ങൾ ഈ സമയത്തു ലോകത്തു ആയിരിക്കുന്നതിനെ അനുമോദിക്കാനും സാധിക്കുന്ന ഒന്ന്.

ഇത് ദൈവത്തിൽ നിന്നുള്ള ഒരു പുതിയ സന്ദേശം അല്ലായിരുന്നുവെങ്കിൽ നിങ്ങൾക്ക് ഇതിനെ ആശയങ്ങളുടെ തലത്തിൽ മാത്രം പരിഗണിക്കാമായിരുന്നു.നിങ്ങൾക്ക് ഇതിനെ ഒരു സിദ്ധാതമായി പരിഗണിക്കാം. നിങ്ങൾക്ക് ഇതിനെ ഒരു തത്വചിന്തയായി പരിഗണിക്കാം. നിങ്ങൾക്ക് ഇതിനെ മറ്റൊരു പഠനമായും പരിഗണിക്കാവുന്നതാണ്. പക്ഷെ ഇത് അവയിൽ നിന്നെല്ലാം വളരെ മഹത്തരമാണ്.

അതിനാലാണ് നിങ്ങൾ പ്രതികരിച്ചു എങ്കിൽ, അത് നിങ്ങളുടെ ജീവിതത്തെ ബാധിക്കും. നിങ്ങളുടെ ജീവിതത്തിൽ ഒരു സ്വാധീനം ചെലുത്താൻ തന്നെയാണ് അത് ഉദ്ദേശിക്കുന്നത്.

ഇത് സ്വീകരിക്കാനും പഠിക്കാനും ഇതിനെക്കുറിച്ചു അറിയാനുമാണ് നിങ്ങളെ വിളിച്ചിരിക്കുന്നത്.ഇവിടെ മാത്രമേ നിങ്ങൾ ഇതിന്റെ സാധുത തിരിച്ചറിയുകയുള്ളു നിങ്ങൾ ഇന്ന് കാണുന്ന ലോകത്തിനും ഭാവിയിൽ നേരിടാൻ പോകുന്ന ലോകത്തിനും ഉള്ള ഇതിന്റെ മഹത്തായ പ്രസക്തിയും – ചക്രവാളസീമകൾക്കപ്പുറം വന്നുകൊണ്ടിരിക്കുന്ന മഹാമാറ്റവും, മനുഷ്യവംശം നേരിടേടേതായ എല്ലാം, മഹാപരീക്ഷണങ്ങൾ, അതിനെ കാത്തിരിക്കുന്ന മഹാ അവസരങ്ങളും.

നിങ്ങളുടെ വെളിപ്പെടുത്തലുകളെക്കാളും, നിങ്ങളുടെ വിശ്വാസങ്ങളെക്കാൾ വലുതും, നിങ്ങളുടെ സ്ഥാപനങ്ങളേക്കാൾ വലുതും, നിങ്ങളുടെ ദേശത്തിന്റെയോ സംസ്കാരത്തിൻറെയോ മതത്തിൻറെയോ ആശയങ്ങളേക്കാളും വിശ്വാസങ്ങളെക്കാളും മഹത്തരുവുമാണ് ദൈവത്തിന്റെ വെളിപാടിനെ സമീപിക്കുക എന്നത്. കാരണം ഇവയെല്ലാം പ്രധാനമായും മനുഷ്യ കണ്ടുപിടുത്തങ്ങൾ.

എന്നാൽ ഇപ്പോൾ നിങ്ങൾ മനുഷ്യ ഭാവനയുടെ അല്ലെങ്കിൽ സൃഷ്ടിപരമായ ഒരു ഉൽപ്പന്നം അല്ലാത്ത ഒരുകാര്യത്തെ കണ്ടുമുട്ടിയിരിക്കുകയാണ്. ഇത് ഉണ്ടാക്കിയ ആഘാതം കാരണം നിങ്ങൾക്ക് ഇത് സത്യമെന്നു നിങ്ങൾക്കറിയാം.

സമാധാനം, രക്ഷ, ജ്ഞാനം, ശക്തി എന്നിവയ്ക്കായി അടുത്തകാലത്തായും ചരിത്രത്തിലും മുഴുകിയിരിക്കുന്ന മഹത്തായ പ്രാർത്ഥനകൾക്ക് ഇത് ഉത്തരം നൽകുന്നു.

പലരും പരീക്ഷിച്ചെങ്കിലും ഈ മഹത്തായ ശക്തി നിങ്ങൾക്ക് നൽകാൻ നിങ്ങൾക്കു കഴിയില്ല. ഒരു വലിയ സ്രോതസ്സിൽനിന്ന് അത് നിങ്ങൾക്ക് നൽകണം. നിർവചനങ്ങളെ മറികടക്കുന്ന ഒരു ഉറവിടം, ബുദ്ധിപരമായി സങ്കൽപ്പിക്കാനോ ഉൾക്കൊള്ളിക്കാനോ കഴിയാത്ത ഒരു സ്രോതസ്സ്.
സ്രഷ്ടാവ് ബുദ്ധിശക്തിയുടെ മണ്ഡലത്തിനും അതിനൊപ്പം സൃഷ്ടിയുടെ അതിരിനും അപ്പുറം ജീവിക്കുന്നു. നിങ്ങളുടെ അടിയന്തര സാഹചര്യങ്ങളെയും സംഭവങ്ങളുടെ ക്രമം മാത്രമേ നിങ്ങൾക്ക് മനസ്സിലാക്കാൻ സാധിക്കൂകയുള്ളു. എന്നാൽ ഇതിനേക്കാൾ വലിയൊരു യാഥാർഥ്യം ഉണ്ട്, വളരെ വലുത് തന്നെ.

പുതിയ സന്ദേശത്തിന് നിങ്ങളിൽ നിന്ന് പലതും ആവശ്യമുണ്ട്. അത് നിങ്ങളോടു പ്രതികരിക്കാൻ ആവശ്യപ്പെടുന്നു. നിങ്ങളുടെ മുൻവിധികൾ, നിങ്ങളുടെ കോപം, നിങ്ങളുടെ വിദ്വേഷം എന്നിവയൊന്നും പിന്തുടരരുത്, നിങ്ങൾ പഠിക്കുകയും ക്ഷമയോടിരികുകയും വേണം. വിശ്വസിക്കാൻ മാത്രമല്ല, പര്യവേക്ഷണം ചെയ്യാൻ നിങ്ങളോട് ആവശ്യപ്പെടുന്നു കാരണം വിശ്വാസം വളരെ ദുർബലമാണ്. അത് മതിയായതല്ല.

മാറുന്ന ലോകത്തെ നേരിടുന്നതിനും മനുഷ്യൻ നേരിടേണ്ട എല്ലാം നേരിടേണ്ടിവരുന്നതിനും ഈ വെളിപാടിൻറെ സമയത്ത് നിങ്ങൾക്ക് ഉള്ളിൽ ഒരു വലിയ അടിത്തറ ആവശ്യമാണ്.

ഇത് നിങ്ങൾക്ക് വ്യക്തിപരമായി ഒരു സമ്മാനം മാത്രമായിട്ടല്ല. മറ്റുള്ളവർക്കുവേണ്ടിയുള്ളതാണിത്. നിനക്ക് നൽകപ്പെടുന്ന പക്ഷം നിങ്ങൾക്കു മടക്കിക്കൊടുക്കാം. നിങ്ങൾ വെളിപാടിനു സാക്ഷ്യം വഹിക്കണം.

നിങ്ങൾ സന്ദേശവാഹകനെ ആദരിക്കണം. അവൻ ഒരു ദേവനല്ല, ആളുകൾ തന്നെ ആരാധിക്കാൻ അവൻ അനുവദിക്കില്ല.പക്ഷെ അവൻ ദൈവദൂതനാണ്, ഇവിടെ ദൈവത്തിൽ നിന്നുള്ള ഒരു പുതിയ സന്ദേശം എത്തിച്ച ലോകത്തിൽ മറ്റാരും ഇല്ല.

ഇത്തരം ഒരു തോതിൽ ഒരു വെളിപാട് നൽകിയിട്ടു വളരെക്കാലം കഴിഞ്ഞിരിക്കുന്നു. മുമ്പൊരിക്കലും ഒരു വെളിപാട് ഇത്രയും പൂർണമായി നൽകപെട്ടിട്ടില്ല ഒരു സാക്ഷരതയുള്ള ലോകത്തിനു നൽകിയിരിക്കുന്നു-ഗ്രഹാന്തര ആശയവിനിമയ ലോകത്തിനു, മഹത്തായ സങ്കീർണതകൾ ഉള്ള ഒരു ലോകം, കൂടുതൽ ആവശ്യമുള്ള ഒരു ലോകം.

നിങ്ങൾ ഇതുവരെ അത് മനസ്സിലാക്കുന്നില്ല, എന്നാൽ ഇത് നിങ്ങൾ കണ്ടെത്തുക എന്നത് ഒരു വിധി ആയിരുന്നു. അത് വെറും യാദൃശ്ചികമോ അപകടമോ അല്ല. പുതിയ വെളിപാട് നിങ്ങൾ കണ്ടുമുട്ടേണ്ടത് അനിവാര്യമാണ്. അതിനെക്കുറിച്ച് നിങ്ങൾ കേൾക്കേണ്ടത് ഒരു വിധി ആയിരുന്നു.

ഇത് ഒരു വലിയ വിളിയാണ്.എന്നാൽ ദൈവം ആഗ്രഹിക്കുന്നതും മനുഷ്യരെല്ലാം ചെയ്യുന്നതും ഒന്നല്ല.

ഇത് നിങ്ങൾക്ക് ഒരു സമ്മാനം കണക്കെ ആണെകിലും, നിങ്ങളുടെ ലോകത്തിലെ മഹത്തായ ഉദ്ദേശ്യവും വിധിയും നിങ്ങളുടെ ജീവിതത്തെക്കുറിച്ചും ചുറ്റുമുള്ള മാറുന്ന സാഹചര്യങ്ങളെക്കുറിച്ചും വെളിപ്പെടുത്തുക എന്ന പ്രതിജ്ഞ ഇത് വഹിക്കുന്നുണ്ടെങ്കിലും, ഇതിനോട് എത്ര തരത്തിൽ വേണമെങ്കിലും പ്രതികരിക്കാനുള്ള സ്വാതന്ത്ര്യം നിങ്ങൾക്കുണ്ട്.

നിങ്ങളുടെ പ്രതികരണത്തെ നിയന്ത്രിക്കാൻ ദൈവത്തിനു കഴിയില്ല. നിങ്ങളുടെ ചിന്തകൾ, നിങ്ങളുടെ കഷ്ടത, നിങ്ങളുടെ ആശയക്കുഴപ്പം, നിങ്ങളുടെ ബുദ്ധിയുപദേശങ്ങൾ, നിങ്ങളുടെ വികാരവിശ്വാസങ്ങൾ, നിങ്ങളുടെ പരാതികൾ, നിങ്ങളുടെ സ്വയം നശീകരണ സ്വഭാവം, നിങ്ങളുടെ മോശം തെറ്റുകൾ, തീരുമാനങ്ങൾ എന്നിവയെ നിയന്ത്രിക്കാൻ ദൈവത്തിനു കഴിയില്ല.

കാരണം നിങ്ങൾ വേർപിരിയലിൽ ജീവിക്കുകയാണ്. എന്നാൽ ദൈവത്തിൽനിന്ന് അകന്നുനിന്നിട്ടില്ലാത്ത ഒരു ഭാഗമുണ്ട്. ഇതാണ് പുതിയ സന്ദേശം നിങ്ങളുടെ ഉള്ളിൽ നിങ്ങളോട് സംസാരിക്കുക. പ്രതികരിക്കാൻ കഴിയാൻ സാധിക്കുന്ന ഒരു ഭാഗമാണിത്. ഇത് ലോകത്തിലെ ഏറ്റവും സ്വാഭാവികമായ ഒരു കാര്യമാണ്. ഇത് നിങ്ങളുടെ ഉദ്ദേശ്യവും നിങ്ങളുടെ വിധിയും ആണ്.

നിങ്ങൾക്ക് അത് [പുതിയ സന്ദേശം] സ്വീകരിക്കുകയെങ്കിൽ, നിങ്ങൾ അത് മറ്റുള്ളവരുമായി പങ്കിടണം. നിങ്ങളുടെ ജീവിതത്തിലേക്ക് കൊണ്ടുവരികയും അത് നിങ്ങളുടെ കഴിവിന്റെ പരമാവധി പ്രയോജനപ്പെടുത്തുകയും ചെയ്തുകൊണ്ട് ഇതുപോലെ ചെയുന്ന മറ്റുള്ളവരെ അന്വേഷിക്കുകയും വേണം, അങ്ങനെ അവർ നിങ്ങളെ ശക്തരായിത്തീരാനും നിങ്ങളുടെ കാര്യങ്ങളിൽ സമനിലയും ഉദ്ദേശ്യവും നേടാനും നിങ്ങളെ സഹായിക്കും.

ദൈവത്തിൽനിന്നുള്ള ഒരു പുതിയ സന്ദേശം നിങ്ങൾക്ക് തർക്കിക്കാൻ കഴിയില്ല. നിങ്ങൾ ഇത് ചെയ്താൽ മഹത്തായ ശക്തികൾക്ക് മുന്നിൽ അത് മണ്ടത്തരമായി മാത്രമാവും തോന്നുക.

നിങ്ങൾക്ക് ഉത്തരം പറയാൻ പറ്റാത്ത ധാരാളം ചോദ്യങ്ങളുണ്ടാകും. തീർച്ചയായും കുറച്ചുനേരം മറുപടി പറയാൻ കഴിയാത്ത പല ചോദ്യങ്ങളും നിങ്ങൾക്ക് ഉണ്ടായിരിക്കും.

ഇത് വലിയൊരു ഇടപെടലാണ് എന്ന് നിങ്ങൾ തിരിച്ചറിയണം. അത് ബുദ്ധിപരമായ അന്വേഷണമല്ല. ഇത് ഒരു വിനോദമോ ഹോബിയോ അല്ല. നിങ്ങൾക്ക് സുഖവും, ആശ്വാസവും സുരക്ഷിതത്വവും നൽകാൻ അല്ല ഇത് ഇവിടെ ഉള്ളത്.കടന്നുപോകുന്ന ഓരോ ദിവസം തോറും ആവശ്യങ്ങൾ വർദ്ധിച്ചുവരുന്ന ഒരു ലോകത്ത് നിങ്ങളെ ഒരു വലിയ സേവനത്തിലേക്ക് വിളിക്കാൻ ആണ് ഇത് ഇവിടെ ഉള്ളത്

നിങ്ങൾക്ക് കടപ്പാടുണ്ട് കാരണം, നിങ്ങൾ ഇവിടെ ആയിരിക്കുന്നതിന് ഒരു വലിയ ഉദ്ദേശ്യമുണ്ട്-നിങ്ങൾ ഉദ്ദേശിച്ചതും കെട്ടിച്ചമച്ചതും അല്ലാത്ത ഒരു ഉദ്ദേശം, നിങ്ങൾക്ക് ഇതുവരെ പൂർണ്ണമായി ഇതുവരെ അവതരിപ്പിക്കപെടാത്ത ഒരു ഉദ്ദേശ്യം, നിങ്ങളുടെ ആഗ്രഹങ്ങളിൽ നിന്ന് വ്യത്യസ്തമാണ് അത്, നിങ്ങളുടെ മുൻഗണകളിൽ നിന്നും നിങ്ങളുടെ ജീവിതത്തെക്കുറിച്ചുള്ള ആശയങ്ങളിൽ നിന്നും വ്യത്യസ്തമാണത്.

നിങ്ങളെ ലോകത്തിലേക്ക് അയച്ചിരിക്കുന്നതിനാൽ നിങ്ങൾ കടപ്പെട്ടവരാകുന്നു. ഈ കടപ്പാട് നിങ്ങളുടെ ഉള്ളിൽ ജീവിക്കുന്നു. ഇത് നിങ്ങളുടെ ആഴത്തിലുള്ള ഒരു പ്രകൃതിയുടെ ഭാഗമാണ്, ഞങ്ങൾ പരമജ്ഞാനം എന്ന് വിളിക്കുന്ന ആഴത്തിലുള്ള പ്രകൃതി.

എല്ലാ മതങ്ങളിലും ഉള്ള എല്ലാ ആത്മീയ പഠനങ്ങളുടെയും ഉച്ഛസ്ഥായി ആണ് പരമജ്ഞാനം. അതാണ് നിങ്ങളെ വിമോചിപ്പിക്കുന്നതും, നിങ്ങളുടെ ജീവിതത്തെയും നിങ്ങളുടെ കാഴ്ചപ്പാടിനെയും, മനസിലാക്കലിനെയും മാറ്റിമറിക്കുന്നതും അതാണ്.

ലോകത്തിൽ ആയിരിക്കുവാൻ ഉള്ള ഉത്തരവാദിത്വം നിങ്ങൾക്കുണ്ട്. നിങ്ങളെ അയച്ചവരോടു നിങ്ങൾക്കു കണക്കുബോധിപ്പിക്കേണ്ടിവരും. നിങ്ങൾക്ക് ഒരു വലിയ പങ്കുണ്ട് നിർവഹിക്കുവാൻ. നിങ്ങൾക്ക് നൽകാൻ ഒരു വലിയ സേവനം ഉണ്ട്.

നിങ്ങളുടെ വലിയ ഉദ്ദേശ്യത്തെയും കടപാടിനെയും ഉത്തരവാദിത്തത്തെയും കുറിച്ച് പുതിയ സന്ദേശം നിങ്ങളെ അനുസ്മരിപ്പിക്കുന്നു. ശിക്ഷയുടെ ഭീഷണിയോ കുറ്റബോധമോ ഉളവാക്കികൊണ്ടല്ല അത് ഇത് ചെയുന്നത്. നിങ്ങളുടെ ജീവിതത്തിന്റെ വീണ്ടെടുപ്പിനായി നിങ്ങളെ ശക്തിപ്പെടുത്താനും അവിടെ സമനില കൊണ്ടുവരാനും, നിങ്ങളുടെ പശ്ചാത്താപത്തിൽ നിന്നും കഷ്ടതയിൽനിന്നും നിങ്ങളെ രക്ഷിക്കാനും, നിങ്ങളെ പുനഃസ്ഥാപിക്കാനും ആണ് ഇത് ഇങ്ങനെ ചെയുന്നത്,കാരണം ലോകത്തിൽ നിങ്ങൾക്ക് ചെയ്യാൻ വലിയ കാര്യങ്ങളുണ്ട്.

ഒരു പുതിയ വെളിപാടിന് മാത്രമേ അത്തരമൊരു വിളി ഉണ്ടാവുകയുള്ളു. ഇത് ലോകമെങ്ങും ഉള്ള വിളി ആണ്. ഒരു ഗണത്തിനോ അല്ലെങ്കിൽ ഒരു രാഷ്ട്രത്തിനോ, ഒരു മതത്തിനോ, അല്ലെങ്കിൽ സമൂഹത്തിന്റെ ഒരു ഭാഗതിത്തിനോ മാത്രമല്ല. ഇപ്പോൾ ലോകമെങ്ങും ഇത് കേൾക്കാൻ തുടങ്ങിയിരിക്കുന്നു.

ഇത് താഴ്മയുള്ള ഒരു തുടക്കമാണ്. പുതിയ സന്ദേശം ഇവിടെ ഒരു തൈ പോലെയും ഒരു ശിശുവിനെപോലെയും ആണ് ഇവിടെ വന്നിരിക്കുന്നത്- പരിശുദ്ധവും, ലോകത്താൽ മലിനമാക്കപ്പെടാതെയും ദുർബ്ബലവും, മൃദുമയാർന്നതും പക്ഷെ സൃഷ്ടിയുടെ ശക്തി അതിനൊപ്പം അതിനു പിന്നിലുണ്ട്. അതിനു പരിശുദ്ധമായി നിൽക്കുവാനും സന്ദേശവാഹകനെ അശുദ്ധമാക്കാനും കഴിയാത്തിടത്തോളം അതിന്റെ പരിശുദ്ധി മുഴങ്ങിക്കൊണ്ടിരിക്കും.

പരിശുദ്ധമായ സന്ദേശം ലഭിക്കാനുള്ള ഈ മഹത്തായ അവസരം നിങ്ങൾക്കുണ്ട്, ഈ സമയത്തേക്കും എല്ലാ സമയത്തേക്കും ഉള്ള ഒരു വെളിപാട്.

ഇതൊരു അപകടമായിരുന്നു എന്ന് നിങ്ങൾ കരുതുന്നുണ്ടോ? ഇതൊരു അവസരം മാത്രമായി സംഭവിച്ചതാണ് എന്ന് നിങ്ങൾ കരുതുന്നുണ്ടോ? അങ്ങനെയെങ്കിൽ, നിങ്ങൾക്കു ഇവിടെ ലഭിക്കുന്നത് നിങ്ങൾ കുറച്ചുകാണുന്നുണ്ട്. നിങ്ങളുടേതായ ആശയങ്ങളും ഗ്രാഹ്യവും അമിതമായി വിലയിരുത്തുകയും ചെയുന്നു.

വ്യക്തിയുടെ അധികാരത്തെ വീണ്ടെടുക്കാനാണ് ദൈവം ശ്രമിക്കുന്നത് അതിനാൽ ലോകത്തിലേക്ക് അയക്കപെട്ടവർ ആവശ്യം നേരിടുന്ന ഒരു ലോകത്തിലേക്ക് സംഭാവന ചെയ്യും. ലോകത്തിന്റെ ഭാവി ഇതിനെ ആശ്രയിച്ചിരിക്കുന്നു.

നിങ്ങളുടെ പങ്ക് താഴ്മയുള്ളതായിരിക്കും. അതിനു വലിയ ശ്രദ്ധയും അംഗീകാരവും ലഭിക്കില്ല. നിങ്ങൾ ആരാധകരുടെയും അംഗീകാരമില്ലാതെ, തിരശ്ശീലയ്ക്ക് പുറകിൽ പ്രവർത്തിക്കും. അങ്ങനെ ചെയ്യുമ്പോൾ നിങ്ങൾ നിങ്ങളുടെ മനസ്സിന്റെ ജയിൽവാസം അവസാനിപ്പിക്കുകയും,നിന്നെ വലിക്കുകയും, നിന്നെ ശപിക്കുകയും, നിന്നെ തടഞ്ഞുനിർത്തുകയും ചെയുന്ന എല്ലാത്തിനെയും അവസാനിപ്പിക്കും.

പുതിയ സന്ദേശം നിരസിക്കപ്പെടുകയും തർക്കികപ്പെടുകയും ചെയ്യും. അതു പരിഹസിക്കപ്പെടും. ഇത് എല്ലായ്പോഴും വെളിപാടിൻറെ സമയത്ത് സംഭവിക്കുന്നതാണ്.

സന്ദേശവാഹകൻ ജനങ്ങളുടെ പ്രതീക്ഷകളെ പാലിക്കുന്നില്ല, കാരണം അവൻ ലളിതവും താഴ്മയുമുള്ള ആളാണ്. അവൻ ദൈവത്തെപോലെയോ, സർവ്വശക്തനും സമ്പൂർണ്ണവും സൌമ്യതയും സൌന്ദര്യവും ഉള്ളവനല്ല. ദൈവത്തിൽനിന്നുള്ള ഒരു പുതിയ സന്ദേശം ലോകത്തിലേക്ക് കൊണ്ടുവരാൻ, ആ ഗുണങ്ങൾ ഉള്ള ആരെയും ഒരിക്കലും ഒരു ദൈവദൂതനായിരിക്കാൻ തിരഞ്ഞെടുക്കില്ല.

അവൻ അഭിലഷണീയനല്ല. വളരെക്കാലം അദ്ദേഹം തയ്യാറെടുത്തിരിക്കുകയാണ്. സന്ദേശം സ്വീകരിക്കുന്നതിന് അവനു വളരെയധികം സമയമെടുത്തിട്ടുണ്ട്, കാരണം അത് വളരെ വലുതും സമഗ്രവുമാണ്.

പുതിയ സന്ദേശം സ്വീകരിക്കാൻ നിനക്ക് സമയമെടുക്കും, കാരണം ഈ സമയത്ത് നിങ്ങൾ ചിന്തിക്കുന്നതും വിശ്വസിക്കുന്നതും മനസ്സിലാക്കുന്നതുമായതിനേക്കാൾ വലുതാണ് അത്. ലോകത്തിലെ ഒരു മഹത്തായ ജീവിതത്തിനും മനുഷ്യരാശിയുടെ ഭാവിക്കും ഒപ്പം പ്രപഞ്ചത്തിലെ ജീവന്റെ മഹാകൂട്ടായ്മയിലുള്ള വിധിക്കും ആയുള്ള ജാലകവുമാണ് അത് വഹിക്കുന്നത്.

ഇതുപോലെ ഒന്ന് മുൻപൊരിക്കലും മനുഷ്യരാശിക്ക് നല്കപ്പെട്ടിരുന്നില്ല പക്ഷെ ഇപ്പോൾ ഇത് നല്കേടിയിരികുന്നു. മാനവികത നേരിടാൻ പോകുന്ന ഭാവിയും ഫലവും തീരുമാനിക്കുന്നതിൽ ഇത് ഇപ്പോൾ നിർണായകമാണ്.

അതിനാൽ കുലീനതയോടെ ഇതിനെ സമീപിക്കുക. നിങ്ങൾക്ക് ഒരു മഹത്തായ ജീവിതം ഉണ്ട് എന്നും അത് നിങ്ങൾ ഇതുവരെ ജീവിക്കാൻ തുടങ്ങിയിട്ടില്ല എന്നും, ഇത് മനസ്സിലാക്കുവാനും ഈ മഹത്തായ ജീവിതത്തിലേക്കുള്ള യാത്ര എടുക്കുവാനും, ‘പരമജ്ഞാനത്തിന്റെ പടികൾ’ എടുക്കുവാനും, ഒരു മഹത്തായ ശക്തിയും, മഹത്തായ ധൈര്യവും, മഹത്തായ നിശ്ചയദാർട്യത്താൽ നയിക്കപ്പെടാനും, നിങ്ങൾക്ക് മഹത്തായ സഹായവും, മഹത്തായ ഒരു വെളിപാടും ആവശ്യമാണെന്നും പരിഗണിക്കാൻ തുടങ്ങുക.

ലോകത്തിൽ വന്നിരിക്കുന്നതിനുമുമ്പുതന്നെ നീ ബാദ്ധ്യതയുള്ളവനായിരുന്നു. ആ കടം ഇപ്പോൾ നിങ്ങളുടെ ഉള്ളിൽ ജീവിക്കുന്നു.

ദൈവത്തിന്റെ വെളിപ്പാടുകൾക്ക്, ഒരു തീപ്പൊരി ഉണ്ടാകുവാനും, ജ്വലിപ്പിക്കാനും, ഈ ആഴമേറിയ ഉത്തരവാദിത്വങ്ങൾ ആരംഭിക്കാനും ഉള്ള ശക്തി ഉണ്ട്. ഇതിൽനിന്ന് ചുരുങ്ങരുത്, കാരണം വലിയതും അർഥവുള്ളതും ആയ എല്ലാം ഇതിൽനിന്ന് വരുന്നതാണ്. ശക്തരായ എല്ലാം, അനുകമ്പയുള്ള എല്ലാം, മോചിപ്പിക്കപ്പെടുന്ന എല്ലാം, വിമോചനം എല്ലാം അതിൽ നിന്നു വരും.

ദൈവം വിമോചനത്തിന്റെ വിത്തുകൾ നിന്നുള്ളിൽ പാകിയിട്ടുണ്ട് പക്ഷെ അവ കൃഷി ചെയ്യപ്പെടണം ഒപ്പം നിനക്ക് സത്യമായ ഒരു മനോഭാവവും സമീപനവും ഉണ്ടായിരിക്കണം.ഒപ്പം വിളിയും അവിടെ ഉണ്ടായിരിക്കണം.

ഇതാണ് കടപ്പാട്. ഇത് നിങ്ങളോടു സത്യസന്ധരാകാൻ മാത്രമാണ് ആവശ്യപ്പെടുന്നത്, അത്രമേൽ സത്യസന്ധരാകയാൽ നിങ്ങൾക്ക് എന്താണോ അറിയാവുന്നതു അത് തോന്നും,നിങ്ങളുടെ ആഗ്രഹണങ്ങൾക്കും, ഭയങ്ങൾക്കും, താല്പര്യങ്ങൾക്കും അപ്പുറം, അതിനാൽ നിങ്ങൾക്ക് എന്ത് വേണമോ എന്ത് നിരസിക്കുന്നുവോ എന്നതിനപ്പുറം നിങ്ങൾ സത്യം കാണും.

പുതിയ സന്ദേശം നിങ്ങളോട് സത്യസന്ധരായിരിക്കണമെന്ന് ആവശ്യപ്പെടുന്നു. നിങ്ങൾ എങ്ങനെ പ്രതികരിക്കുന്നു എന്നത് ആണ് നിങ്ങൾ സത്യസന്ധരും ആത്മാർത്ഥതയുള്ളവരുമാണോ എന്ന് തീരുമാനിക്കുന്നത്.

നിങ്ങൾ വിശ്വസിക്കുന്ന കാര്യമല്ലാതെയല്ല, ഇത് അതിനോട് ചേരുന്നുണ്ടോ എന്നതാണ്. നിങ്ങൾ ചിന്തിക്കുന്നതോ വിശ്വസിക്കുന്നതോ ആയതുകൊണ്ട് ദൈവിക വെളിപാട് എല്ലായ്പ്പോഴും അതിനോട് യോജിക്കണമെന്നുണ്ടോ? മാനുഷിക പ്രതീക്ഷകൾ, മാനുഷിക രീതികൾ, ദീർഘകാല വിശ്വാസങ്ങൾ, മാനുഷിക ഊഹക്കച്ചവടങ്ങൾ എന്നിവക്ക് ഇത് ബാധകമല്ല. കാരണം ഇത് ദൈവത്തിൽനിന്നുള്ള ഒരു പുതിയ സന്ദേശമാണ്.

അത് മനുഷ്യവംശമല്ലാത്ത ഒരു പ്രപഞ്ചത്തിനുവേണ്ടി നിങ്ങളെ തയ്യാറാക്കുകയാണ്. അതിനായി സ്വയം എങ്ങനെ തയ്യാറാകണമെന്ന് നിങ്ങൾക്ക് യാതൊരു ധാരണയുമില്ല. അത് കുറയുന്ന വിഭവങ്ങൾക്കും വലിയ മുന്നേറ്റവും പിരിമുറുക്കവും നേരിടുന്ന ഒരു ലോകത്തിനായി നിങ്ങളെ തയ്യാറാക്കുകയാണ്.അതിനായി തയ്യാറെടുക്കാൻ നിങ്ങൾക്ക് യാതൊരു ധാരണയുമില്ല. ഒരു വലിയ ജീവിതം നയിക്കാൻ അത് നിങ്ങളെ ഒരുക്കിക്കൊണ്ടിരിക്കുകയാണ്. അത് എങ്ങനെ നേടാം എന്ന് നിങ്ങൾക്ക് അറിയില്ല.

ദൈവത്തിനു ഇത് തീർച്ചയായും അറിയാം അതിനാൽ ഒരു പുതിയ വെളിപാട് നൽകണം, ഈ സമയത്തേക്കും, ഇനി വരാനിരിക്കുന്ന സമയങ്ങൾക്കുമായി, ആളുകളുടെ ഉള്ളിൽ ജീവിക്കുന്ന കടപ്പാടിന്റെ വിളിച്ചോതിക്കൊണ്ട്, -തങ്ങളുടെ മതപരമായ ആശയങ്ങൾ, സാംസ്കാരികചിന്ത, മറ്റുള്ളവരുടെ ഇഷ്ടം, മുൻഗണന എന്നിവയാൽ ബന്ധിതരാകാത്തവർക്കും പ്രതികരിക്കാനും തയ്യാറാകാനും തയ്യാറുള്ളവർക്കുമായി, കുടികൊള്ളുന്ന സത്യസന്ധതയും പ്രതികരണത്തിനുള്ള സ്വാതന്ത്ര്യവും ഉള്ളവർക്കുമായി.

ഇത് വെളിപാടിൻറെ നാളുകളിൽ ജീവിക്കുന്നതിനുള്ള വെല്ലുവിളിയാണ്. അത് നിങ്ങളെ നിങ്ങളോടു തന്നെ ഏറ്റുമുട്ടിക്കും- നിങ്ങളുടെ ശക്തിയും ബലഹീനതയും നിങ്ങളുടെ ചുറ്റുമുള്ളവരുടെ ശക്തിയും ബലഹീനതയും. വലിയൊരു സത്യവും വലിയ ഉദ്ദേശ്യവുമായുള്ള ഏറ്റുമുട്ടലാണ് ഇത്.

ഇത് നിങ്ങൾക്ക് നൽകുമെന്നതിനാൽ നന്ദിയുള്ളവരായിരിക്കുക. കാരണം ഇതു കൂടാതെ, നിങ്ങൾ സ്വപ്നങ്ങളെയും ആനന്ദങ്ങളെയും പിന്തുടർന്ന് നിങ്ങൾ ലോകത്തിൽ അന്ധമായി ഇടപെടും, എപ്പോഴും ഭയത്തിന്റെ ഭീഷണിയിൽ ജീവിക്കും നിങ്ങളുടെ മനസ്സിൻറെ ഭാരം,പരമജ്ഞാനത്തിന്റെ മാർഗ്ഗദർശനമില്ലാത്ത മനസ്സ് എന്നിവയിൽ ജീവിക്കും.

നന്ദിയുള്ളവരായിരിക്കുക, കാരണം സർവ്വപ്രപഞ്ചത്തിന്റെയും കർത്താവ് മാനവികതയ്ക്ക് ആവശ്യമായത് കൃത്യമായി കൊടുക്കുന്നു-എല്ലാ ചോദ്യങ്ങളോടുമുള്ളോ ഉത്തരങ്ങളോ അതിൻറെ ലക്ഷ്യങ്ങളും ആഗ്രഹങ്ങളും നിറവേറ്റുവാനോ അല്ല, അതിന്റെ ശക്തി കണ്ടെത്താനും യഥാർത്ഥത്തിൽ ആവശ്യമായതും, ലോകത്ത് ഒരു വലിയ സഹകരണവും ഐക്യവും ഉണ്ടാക്കുവാനും അതിനായി മുന്നോട്ട് പോകാനും.

ഈ സാഹചര്യങ്ങളെ സേവിക്കാൻ ആണ് നിങ്ങൾ ഇപ്പോൾ ലോകത്തിലേയ്ക്ക് പ്രവേശിച്ചിരിക്കുന്നത്. ഇതാണ് നിങ്ങളുടെ സമയം, വെളിപാടിൻറെ കാലം. നിങ്ങളുടെ നിമിഷം, ആഴത്തിലുള്ള സത്യസന്ധതയും ആഴത്തിലുള്ള ആത്മാർത്ഥതയും അനുവർത്തിക്കാനുള്ള ഒരു നിമിഷം.

ഇതൊരു വിളി ആണ്- നിങ്ങളുടെ ചിന്തയ്ക്കും ആശയങ്ങൾക്കുമപ്പുറം, നിങ്ങളുടെ വികാരങ്ങളും തോന്നലുകൾക്കും അപ്പുറം, നിങ്ങളിൽ ഉള്ളിലെ ആഴത്തിലുള്ള യാഥാർത്ഥ്യത്തിനോടുള്ള വിളി ആണ് ഇത്.

ഇത് മനസിലാക്കാൻ ശ്രമിക്കരുത്. ഇത് നിങ്ങളുടെ ധാരണയ്ക്ക് അതീതമാണ്. നിങ്ങൾ എന്താണു നോക്കുന്നതെന്നു നിങ്ങൾക്കറിയില്ല, മറ്റുള്ളതുമായി ഇതു താരതമ്യം ചെയ്യരുത്. നിങ്ങൾ പുതിയ സന്ദേശം പരിശോധിച്ചിട്ടില്ല, ജീവിക്കുകയും പ്രയോഗിക്കുകയും ചെയ്തിട്ടില്ല, അതിനാൽ നിങ്ങൾക്ക് അത് ഏതെങ്കിലും ജ്ഞാനമോ സത്യസന്ധതയോ ആത്മാർത്ഥതയോ ഉപയോഗിച്ച് വിധിക്കുക സാധ്യമല്ല.

ഇത് ലോകത്തിന് ഒരു സമ്മാനമാണ്, എന്നാൽ ഇത് വ്യക്തിയിൽ നിന്ന് വ്യക്തിയിലേക്ക് നൽകണം. നിങ്ങൾ ഇത് മറ്റുള്ളവരോട് സാക്ഷീകരിക്കുകയും, പ്രതികരിക്കാൻ തയ്യാറാകുകയും ചെയ്യുന്നവരെ കണ്ടെത്തുകയും വേണം. അത് നിങ്ങളുടെ ലക്ഷ്യത്തിന്റെ ഭാഗമാണ്, എന്ന് നിങ്ങൾ കാണുക. അത് നിങ്ങളുടെ സമ്മാനത്തിന്റെ ഭാഗമാണ്. നിങ്ങളുടെ ആഴത്തിലുള്ള അംഗീകാരത്തിനായി കാത്തിരിക്കുന്നതിന്റെ ഭാഗമാണ് അത്.

നിങ്ങൾ വെളിപാടിൻറെ നാളുകളിൽ ജീവിക്കാൻ ഉദ്ദേശിച്ചിരുന്നു. വെളിപ്പാട് ഇവിടെയുണ്ട്. നിങ്ങളുടെ വിധി നിങ്ങളെ വിളിക്കുന്നു. നിങ്ങൾ തയ്യാറാണോ അല്ലയോ എന്നത് ഒരു ചോദ്യമാണ്. നിങ്ങൾക്ക് ഇക്കാര്യത്തിൽ നിങ്ങളെ മാത്രമേ കണക്കിലെടുക്കാനാവുകയുള്ളു.

മറ്റുള്ള ആളുകൾ എന്തു പറയുമെന്നോ ചെയ്യുമെന്നോ തീരുമാനിക്കാൻ നിങ്ങൾക്കാവില്ല. നിങ്ങൾക്കും, ദൈവത്തിൽനിന്നുള്ള ഒരു പുതിയ വെളിപാട് ലഭിക്കുവാനുള്ള അനുഗ്രഹവും അവസരവും ഉള്ള ഓരോ വ്യക്തിക്കും ഇത് ഒരു വെല്ലുവിളിയാണ്. മറ്റുള്ളവർ എന്ത് ചെയ്യും എന്നോർത്ത് വിഷമിക്കേണ്ട. ഇത് നിങ്ങൾക്കുള്ള ഒരു ക്ഷണമാണ്.

നിങ്ങളുടെ ആഴത്തിലേക്ക് എത്തുന്ന വിധം ദൈവത്തിനറിയാം. ഇത് നിങ്ങൾക്ക് സ്വന്തമായി കണ്ടെത്താൻ കഴിയില്ല. നിങ്ങളുടെ ഏറ്റവും വലിയ ദാനവും സേവനവുമെന്നത് വിളിച്ചോതുവാൻ ദൈവത്തിനറിയാം. നിങ്ങൾക്ക് ഇത് സ്വയം വിളിച്ചു പുറത്തു കൊണ്ടുവരാൻ കഴിയില്ല.

ഒരു പുതിയ വെളിപാട് മാത്രമാണ്, ഭൂതകാലം പോലെ അല്ലാത്ത ഒരു ഭാവിയിലേക്കും പ്രപഞ്ചത്തിലെ വലിയ യാഥാർത്ഥ്യത്തെ അഭിമുഖീകരിക്കേണ്ടതുമായ ഭാവിയിലേക്കും മാനവികതയെ ഒരുക്കുകയുള്ളു.

നന്ദിയുള്ളവരായിരികുക, താഴ്മയുള്ളവരായിരിക്കുക. സ്വീകരിക്കുക. നിങ്ങൾ വിശ്വസിക്കേണ്ട കാര്യമില്ല. സാക്ഷീകരിക്കുകയും, സ്വീകരിക്കുകയും, പഠിക്കുകയും, പ്രയോഗിക്കുകയും മാത്രം ചെയ്യുക.സമ്മാനങ്ങൾ നിങ്ങൾക്ക് പ്രത്യക്ഷപ്പെടും, കൂടാതെ അവ കാലക്രമേണ തങ്ങളുടെ പ്രാധാന്യവും അവയുടെ പൂർണതയും നിങ്ങൾക്ക് പ്രദർശിപ്പിക്കും.

മനുഷ്യത്വത്തിന് തന്നെത്താൻ പൂർത്തീകരിക്കാൻ കഴിയില്ല. അതിന് വലിയ സഹായം ഉണ്ടായിരിക്കണം. ഭാവിക്ക് സ്വയം തയ്യാറാക്കാൻ കഴിയില്ല. ഈ സമയത്തും അതിനു അന്ധതയും അഹങ്കാരവുമാണ്. ചക്രവാളത്തിനപുറത്ത് വരുന്നത് എന്താണെന്നു കാണുന്നില്ല. കാരണം, അത് ഇപ്പോഴും പഴയ കാലത്തു കഴിഞ്ഞുകൊണ്ടിരിക്കുകയാണ്.

പ്രപഞ്ചത്തിലെ ഒരു ജീവന്റെ മഹാകൂട്ടായ്മയിലേക്കു അത് ഉയരുകയാണ് എന്ന് അത് കാണുന്നില്ല, കൂടുതൽ വെല്ലുവിളിയേറിയതും ബുദ്ധിമുട്ടുള്ളതുമായ ഒരു മഹാകൂട്ടായ്മ, അവിടെ സ്വാതന്ത്ര്യം വളരെ വിരളവും മത്സരം വിപുലവുമാണ് ഒപ്പം വലിയ വൈദഗ്ധ്യവും പ്രേരണയും കൂടി നടത്തപ്പെടുന്നു.

ദൈവത്തിനു മാത്രമേ നിങ്ങളെ അതിനു തയ്യാറാക്കാൻ ആകുകയുള്ളു. മനുഷ്യ മനസ്സിനെയും മനുഷ്യ ഹൃദയത്തെയും, മനുഷ്യന്റെ ആത്മാവിനെയും, മനുഷ്യചരിത്രത്തെയും ദൈവം മാത്രമേ അറിയുന്നുള്ളൂ.

കൂടുതൽ മനസ്സിലാക്കാൻ ഉള്ള നിങ്ങളുടെ പരിമിതികൾ നിങ്ങൾ അംഗീകരിക്കണം. അത് നിങ്ങളുടെ വിളിയുടെ ഭാഗമാണ്.

മനുഷ്യവംശമേ, എന്റെ വാക്കുകൾ കേൾക്കുക. ഞങ്ങൾ ഒരു വലിയ യാഥാർത്ഥ്യത്തെക്കുറിച്ച് സംസാരിക്കുന്നു – ഓരോ വ്യക്തിയിലും ജീവിക്കുന്ന ഒരു വലിയ സത്യം, ബുദ്ധിപരമായ വിവാദം അല്ലെങ്കിൽ ഊഹക്കച്ചവടം എന്നിവകൊണ്ട് ഉൾക്കൊള്ളാൻ കഴിയാത്ത വലിയൊരു സത്യം, ജീവിക്കേണ്ടതും അനുഭവവേദ്യമാകേണ്ടതും, വ്യക്തമായി വെളിപ്പെടുത്തപ്പെടേണ്ടതുമായ, ഒരു ആഴത്തിലുള്ള സത്യം.

ലോകത്തിലെ ജനങ്ങളെ, എന്റെ വാക്കുകൾ കേൾക്കുക. പ്രപഞ്ചത്തിൽ നിങ്ങൾക്ക് ഒരു വലിയ വിധി ഉണ്ട്, എന്നാൽ നിങ്ങൾ ഒരു കുറയുന്ന ലോകത്തെ അഭിമുഖീകരിക്കേണ്ടി വരും. വരാനിരിക്കുന്ന മഹാപ്രതിസന്ധികളെ നേരിടണം. നിങ്ങൾ ഒരുമിച്ച് ഒന്നിച്ചുചേരുകയും വലിയൊരു വ്യക്തതയും ദൃഢനിശ്ചയവുമായി സഹകരിക്കുകയും ചെയ്യണം.

ദൈവത്തിന്റെ വെളിപാടാണിത്. മനുഷ്യന്റെ ധാരണകൾക്കും അപ്പുറമുള്ള വെളിപാട് ആണിത്. ഇത് നിങ്ങൾക്ക് സമീപിക്കാനും പഠിക്കുവാൻ തുടങ്ങുവാനുമേ കഴിയുകയുള്ളു, പക്ഷെ ഒരിക്കലും നിങ്ങൾക്ക് ഇതിന്റെ ജ്ഞാനവും ഇതിന്റെ വ്യക്തതയും, ഇതിന്റെ ശക്തിയും തീർക്കുവാൻ ആവുകയില്ല.