Tag Archives: The Initiation

ആരംഭം

ദൈവത്തിന്റെ സന്ദേശവാഹകനായ മാർഷൽ വിയാൻ സമ്മേഴ്സിന് കൊളോറാഡോയിലെ ബോൾഡറിൽ വെച്ച് ജൂൺ 28, 2011 വെളിപ്പെടുത്തിയ പ്രകാരം.

ലോകം അതിന്റെതായ പ്രവർത്തികളിൽ വ്യാപരിക്കുമ്പോൾ സന്ദേശവാഹകൻ ഇത് ഉത്‌ഘോഷിക്കണം. ദൈവത്തിന്റെ ഈ പുതിയ വെളിപാട് അദ്ദേഹം ഉത്‌ഘോഷിക്കണം കാരണം പല ആളുകളുടെയും ജീവിതത്തിന്റെയും ഭാവിയുടെയും താക്കോൽ ഇതിൽ അടങ്ങിയിരിക്കുന്നു. ഇത് അവരുടെ വിളിക്കു തുടക്കം കുറിക്കും. മറ്റേതകിലും ഒരു പഠനത്തിനോ യാഥാർത്ഥയത്തിനോ തുടക്കം കുറിക്കാൻ ആവാത്ത അവരുടെ മഹത്തായ വിളിക്ക്. ഇത് ലോകത്തിലേക്ക് വരാനിരിക്കുന്ന മഹത്തായ മാറ്റത്തിന്റെ, മാറ്റത്തിന്റെ മഹതിരമാലകളുടെ- സാമ്പത്തികവും, രാഷ്ട്രിയവും, പരിസ്ഥിതിയുടേതുമായ മഹാമാറ്റത്തിന്റെ തയാറെടുപ്പിനും വേണ്ടിയാണ്. ഇന്ന് ജനങ്ങൾക്ക് ഊഹിക്കുവാനും പ്രതീക്ഷിക്കുവാനും കഴിയുന്നതിനേക്കാൾ വളരെ വലിയ മാറ്റമാണിത്. ഈ പുതിയ വെളിപാടിനായി കാത്തിരിക്കുന്ന ധാരാളം ആളുകയുണ്ട്. കാരണം ലോകത്തിലെ പഴയ പാരമ്പര്യങ്ങളിൽ ഒന്നും പഴയകാല മതങ്ങളിൽ ഒന്നും അവർക്കു ഈ ആരംഭം കുറിക്കൽ കണ്ടെത്താൻ സാധിച്ചിട്ടില്ല. സ്നേഹം കൊണ്ടോ, ജോലിയിലോ അല്ലെങ്കിൽ മറ്റേതെങ്കിലും ഒരു പ്രവർത്തി വഴിയോ അവർക്കു ഈ ആഴത്തിലുള്ള ബന്ധം കണ്ടെത്താൻ സാധിച്ചിട്ടില്ല.അവർ വളരെ കാലമായി ഇതിനായി കാത്തിരിക്കുകയായിരുന്നു. വളരെ കാലമായി അവർ വെളിപാടിനായി കാത്തിരിക്കുകയായിരുന്നു. അവർക്കു ഇത് വെറുമൊരു പഠനമോ പ്രതിഭാസമോ അല്ല, അല്ലെങ്കിൽ അവർക്കു ഊഹിക്കുവാനുള്ള ഒന്നോ അല്ലെങ്കിൽ പൊരുത്തപ്പെടുവാനുള്ള ഒന്നോ അല്ലെങ്കിൽ തിരസ്കരിക്കുവാനോ അവഗണിക്കുവാനോ ഉള്ള ഒന്നോ അല്ല ഇത്. അവരെ സംബന്ധിച്ചിടത്തോളം ഇത് ഉദഘോഷിക്കുക എന്നത് അന്യായമോ അസംഭാവികമോ ആയ ഒന്നല്ല. അത് മികച്ച ഒരു കാര്യമാണ്. ഇത് അവരുടെ ആരംഭം കുറിക്കലാണ് ഇത് അവർക്കുള്ള വിളിയാണ് അവരുടെ പുരാതനമായ മനസിന്റെ അടിത്തട്ടിൽ നിന്നുള്ള വിളി അവരോടു സംസാരിക്കുന്നു. അവർ വളരെ വിരളമായി മാത്രം അറിഞ്ഞിട്ടുള്ള അവരുടെ ആ ഭാഗത്തോട്. അവരുടെ ഈ ലോകത്തിലുള്ള സാന്നിത്യത്തിന്റെയും അവരുടെ നിലവിലുള്ള സ്ഥിതിയുടെയും ഒത്തനടുക്കുള്ള ഒന്ന് ആണത്.

അവരെ സംബന്ധിച്ചിടത്തോളം ഇത് മഹത്തായ നിമിഷമാണ്. പക്ഷെ അവർക്കു ഇതിന്റെ പൂർണമായ അർത്ഥമോ ഇത് ഭാവിയിൽ എന്താണ് ആവശ്യപ്പെടുന്നത് എന്നോ മനസിലാകുകയില്ലെങ്കിൽ കൂടി അവർ ഇതിനായി കാത്തിരിക്കുകയായിരുന്നു. അവരെ ഈ ലോകത്തിലേക്ക് അയച്ചത് വലിയ മഹത്തായ മാറ്റത്തിന്റെ സമയത്താണ്. അവരെ ഈ ലോകത്തിലേക്ക് അയച്ചത് ഒരു പുതിയ ഭാവി പണിതുയർത്തുന്നതിന്റെ ഭാഗമാകുന്നതിനു വേണ്ടിയാണ്. അവരുടെ ബന്ധം എന്ന് പറയുന്നത് ഭൂതകാലത്തേക്കാൾ ഭാവിയിലേക്കാണ്.അവർ ഭാവിയുടെ മക്കളാണ്. മുൻപ് സംഭവിച്ച കാര്യങ്ങൾ മുൻപ് വെളിപ്പെടിത്തിയിട്ടുള്ളവ അവരെ ഉത്തേജിപ്പിക്കുകയും അവർക്കു അനുകൂലമാകുന്നതും ആയിരിക്കാം. പക്ഷെ അവരുടെ ആരംഭം കുറിക്കലിന് അത് ഇടയാകുന്നില്ല. അവരുടെ മഹത്തായ വിളി അതിൽ അടങ്ങിയിരിക്കുന്നില്ല. അവർ വളരെ കാലമായി നോക്കിയിരുന്നതും കാത്തിരുന്നതും ആയ ഒന്ന് അത്തരം കാര്യങ്ങളിൽ അടങ്ങിയിട്ടില്ല. ഇത് അവരുടെ വിധി ആണ് എന്ന് കാണുക. നിങ്ങൾ ഈ ലോകത്തിലേക്ക് വരുന്നതിനു മുൻപ് നിങ്ങളുടെ ഉള്ളിൽ സ്ഥാപിച്ചിട്ടുള്ളത് നിങ്ങൾക്കു മാറ്റാൻ സാധിക്കുകയില്ല. പകലും വർഷവും നടന്ന സംഭവങ്ങൾ നിങ്ങളുടെ സാഹചര്യങ്ങളെ മാറ്റിത്തീർക്കുകയും നിങ്ങളുടെ അവസരങ്ങൾ മാറ്റുകയും ചെയ്യുമ്പോൾ, നിങ്ങളുടെ വിധി ഇപ്പോഴും ഒരുപോലെയാണ്. നിങ്ങൾ ഇതിനെതിരെ പോരാടുമായിരിക്കാം, പൊരുത്തപ്പെടുവാൻ ശ്രമിക്കുമായിരിക്കം. നിങ്ങൾ ഇതിനെ മറ്റു മഹത്തായ ധൗത്യങ്ങൾ കൊണ്ടോ മഹത്തായ പ്രേമങ്ങൾ കൊണ്ടോ അല്ലെങ്കിൽ മഹത്തായ മറ്റു പല ഉദ്യമങ്ങൾ കൊണ്ടോ മറ്റു പല ഭാവനകൾ കൊണ്ടോ, ശ്രദ്ധവ്യതിയാനങ്ങൾ കൊണ്ടോ ഇതിനു പകരം വെക്കാൻ ശ്രമിച്ചേക്കം പക്ഷെ നിങ്ങൾ വരുന്നതിനു മുൻപ് നിങ്ങളിൽ സ്ഥാപിച്ചതിനെ മാറ്റാൻ സാധിക്കുകയില്ല.ഇത് എങ്ങനെ സംഭവിക്കും, ഇത് സംഭവികുനെങ്കിൽ എപ്രകാരം സംഭവിക്കും, എപ്പോൾ എവിടെ സംഭവിക്കും എന്നിവയെലാം മാറ്റപ്പെടുകയും ഒപ്പം അത് ഈ ലോകത്തിന്റെ മാറുന്ന സാഹചര്യങ്ങൾ മാറ്റപ്പെടുകയും ചെയ്യുകയാണ് ഒപ്പം ആളുകളുടെ കൂറുമാറ്റത്തിനാലും അവരുടെ പരിസ്തിയുടെയും അവരുടെ മാറുന്ന സാഹചര്യവും അങ്ങനെ മറ്റു പല കാരണങ്ങളാലും പുതിയ വെളിപാട് സ്വീകരിക്കുക എന്നത് നിങ്ങളുടെ വിധി ആണ് എങ്കിൽ നിങ്ങൾക്ക് ഈ മറ്റെവിടുകയും കണ്ടെത്താൻ സാധിക്കുകയില്ല. നിങ്ങൾക്ക് ഇതിൽ നിന്നും ഒഴിഞ്ഞുമാറാൻ ശ്രമിക്കാം, ഇതിനെ തിരസ്കരിക്കാൻ ശ്രമിക്കം, ഇതിൽനിന്നു വേർതിരിച്ചു നിക്കാൻ ശ്രമിക്കം ഇതിനെ കുറച്ചുകാണാൻ ശ്രമിക്കം ഇതിൽ പ്രശ്നനങ്ങൾ കണ്ടെത്താൻ ശ്രമിക്കാം ഇതിനെ മാറ്റിവെക്കാൻ ശ്രമിക്കം പക്ഷെ നിങ്ങളുടെ വിധി ഇതിൽ അടങ്ങിയിരിക്കുന്നു എന്ന യാഥാർഥ്യം നിങ്ങൾക്ക് മാറ്റാൻ സാധിക്കുകയില്ല. നിങ്ങൾ ആവുന്നത്ര ചിന്തിച്ചാലും നിങ്ങളുടെ മനസിത് ചോദ്യം ചെയ്താലും നിങ്ങളുടെ മനസ് ഇത് ഭോഷത്തരമാണ് എന്ന് കരുതിയാലും ഇത് അങ്ങനെ ആകുന്നില്ല. നിങ്ങളുടെ ഹൃദയം ഇത് അറിയുന്നു. നിങ്ങളുടെ ആത്മാവ് പ്രവർത്തനനിരതമാകപ്പെട്ടിരിക്കുന്നു.

നിങ്ങളുടെ മനസ്സ് ഊഹിച്ചേക്കാം. നിങ്ങളുടെ മനസ്സ് ചോദ്യംചെയ്യും. നിങ്ങളുടെ മനസ്സ് അത് പരിഹാസ്യമാണെന്ന് കരുതുന്നു; അതു അങ്ങനെ ആകുന്നില്ല. പക്ഷെ നിന്റെ ഹൃദയത്തെ നീ അറിയുന്നു. നിന്റെ ആത്മാവ് പ്രവർത്തനം ചെയ്യപ്പെടും.

നിങ്ങൾ ഈ ലോകത്ത് വന്നതിന് മുമ്പുതന്നെ നിങ്ങളോട് സംസാരിച്ച ശബ്ദം പോലെയാണ്, ഈ പ്രയാസകരവും വെല്ലുവിളി നിറഞ്ഞതുമായ പരിതസ്ഥിതിയിൽ പ്രവേശിക്കാൻ നിങ്ങളെ തയ്യാറാക്കി.

ഇത് ആ സ്വരമാണ്, ഞങ്ങളുടേത് പോലൊരു സ്വരം അതാണ് ഈ ബന്ധം നിലകൊള്ളിക്കുന്നതു, നിങ്ങളുടെ ജീവന്റെ പ്രാഥമിക ശ്രദ്ധയും അർത്ഥവും പുനഃസ്ഥാപിക്കുന്നത്. എന്നാൽ ആരംഭം കുറിക്കലിന്റെ നിമിഷത്തിൽ നിങ്ങൾക്ക് ഇത് മനസ്സിലാകില്ല. അത് വളരെ ആശയക്കുഴപ്പത്തിലാക്കും. നിങ്ങളുടെ ലക്ഷ്യങ്ങളും ധാരണകളും നിങ്ങളെ കുറിച്ച് തന്നെ ഉള്ള നിങ്ങളുടെ ആശയങ്ങൾക്കും നിങ്ങൾ ഈ ലോകത്തിൽ എന്താണോ ചെയ്തുകൊണ്ടിരിക്കുന്നത് അതിൽനിന്നും എല്ലാം വ്യത്യസ്തമായിരിക്കും.

പെട്ടെന്നു തന്നെ നിങ്ങൾ മിന്നൽ കൊണ്ട് പ്രഹരിക്കപ്പെട്ടതുപോലെ, അന്ധകാരത്തിൽ ഒരു നിമിഷം മുഴുവൻ പ്രകാശിതമായിരിക്കുന്നു. നിങ്ങളുടെ ജീവിതത്തെക്കുറിച്ചുള്ള സത്യം നിങ്ങൾ കാണുകയും നിങ്ങളുടെ മഹത്തായ ഉദ്ദേശ്യത്തിൽ നിന്ന് എത്ര ദൂരം പിന്നിടുകയും ചെയ്യുന്നുവെന്നും തിരിച്ചറിയുന്നു, നിങ്ങൾ സമുദ്രത്തിൽ ചങ്ങാടത്തിൽ ആയിരുന്നതുപോലെ, ലോകത്തിന്റെ കാറ്റിനോടും തിരമാലകളാലും കൊണ്ടുനടക്കുന്നതുപോലെ.

പക്ഷെ ദൈവം നീ ഈ കടലിന്റെ ആഴത്തിൽ ആടിയുലയുന്നത് കണ്ടെത്തിയിരിക്കുകയാണ്. ഈ കടലിന്റെ ഉപരിതലത്തിലുള്ള ഒരു തടിക്കഷണം പോലെ നിന്നെ കണ്ടെത്തിയിരിക്കുകയാണ്. വെളിപാട് നിന്നെ കണ്ടെത്തിയിരിക്കുകയാണ്. നിന്റെ സാഹചര്യം എന്ത് തന്നെ ആയാലും നിന്റെ മനസിന്റെ സ്ഥിതി എന്ത് തന്നെ ആയാലും ഈ വിളി നിന്നോട് സംസാരിക്കുകയാണ് കാരണം ഇത് നിന്റെ വിധിയെ പ്രതിനിധാനം ചെയുന്നു.
ഇത് മറ്റൊരാളുടെ വിധിയല്ല. നിങ്ങൾ അതിനെക്കുറിച്ച് വ്യാകുല ചിതനാകേണ്ട ഇത് നിന്റെ വിധിയാണ്.

നീ ഒരു പക്ഷെ പറയും അപ്പോൾ മറ്റാളുകളോ?, എന്റെ ഭാര്യ എന്ത് ചെയ്യും? എന്റെ കുട്ടികൾ എന്ത് ചെയ്യും? എന്റെ പ്രിയപ്പെട്ട സുഹൃത്ത് എന്ത് ചെയ്യും?

പക്ഷെ കടലിലുള്ള തടികഷ്ണത്തെ ദൈവം കണ്ടെത്തിയിരിക്കുകയാണ് ഒപ്പം ആ തടിക്കഷണം നീയാണ്.

ഇതാണ് ആരംഭം. അത് രഹസ്യാത്മകമാണ്. ബുദ്ധി കൊണ്ട് മനസിലാക്കാൻ കഴിയില്ല. ഇത് അർത്ഥമാക്കുന്നത് എന്താണെന്നോ അല്ലെങ്കിൽ എന്തുചെയ്യാൻ പോകുന്നു എന്നതിനെക്കുറിച്ചോ നിങ്ങൾക്ക് നിയന്ത്രിക്കാൻ കഴിയില്ല. നിങ്ങളുടെ നിയന്ത്രണത്തിനപ്പുറം ആണ് ഇത് കാരണം ദൈവം നിങ്ങളുടെ നിയന്ത്രണത്തിനപ്പുറമാണ്.

നിങ്ങളുടെ മഹത്തായ ആശയങ്ങളും, ഉറച്ച വിശ്വാസങ്ങളും, എല്ലാം സാന്നിത്യത്തിനു മുന്നിൽ ദുർബലവും ആഴമില്ലാത്തതുമായി അനുഭവപ്പെടും. നിങ്ങളുടെ വാഗ്‌വാദങ്ങൾ പൊള്ളയായിരിക്കും നിങ്ങളുടെ അവഗണ യഥാർത്ഥ വികാരത്തോടു കൂടെ അല്ലായിരിക്കും, നിങ്ങളുടെ തിരസ്കരണം ആത്മാർത്ഥത ഇല്ലാത്തതായിരിക്കും നിങ്ങളുടെ ഒഴിഞ്ഞുമാറൽ വ്യക്തത ഇല്ലാതെയതായിരിക്കും കാരണം ഇത് നിങ്ങളുടെ ആരംഭം കുറിക്കലാണ്. ഈ പ്രാരംഭം തിരിച്ചറിഞ്ഞശേഷം, ചില പ്രയാസങ്ങൾക്ക് ശേഷം, നിങ്ങളുടെ തയാറെടുപ്പിന്റെ യാത്ര നിങ്ങളുടെ മുമ്പിൽ വെച്ച് നീട്ടപ്പെടുന്നു.

‘പരമജ്ഞാനത്തിന്റെ പടികൾ’ നിങ്ങളുടെ മുൻപിലേക്ക് വെച്ച് നീട്ടപ്പെടും. നിങ്ങളുടെ യഥാർത്ഥ ജീവിതത്തിന്റെ പുനരുദ്ധാരണം ഒപ്പം അതിൽ നിന്നും നിങ്ങൾക്ക് ആവശ്യമായവയെല്ലാം ഒപ്പം നിങ്ങളുടെ നിലവിലുള്ള സാഹചര്യങ്ങളും ഉത്തരവാദിത്തങ്ങളും നിങ്ങളുടെ മുൻപിലേക്ക് പടി പടിയായി വെച്ച് നീട്ടപ്പെടുന്നു.

നിങ്ങൾ എവിടെ ആയിരിക്കുന്നുവോ അവിടെ നിന്നുകൊണ്ട് നിങ്ങൾക്ക് നിങ്ങളുടെ ലക്ഷ്യത്തിലേക്കു എത്തിച്ചേരാൻ സാധിക്കുകയില്ല കാരണം നിങ്ങൾ ലക്ഷ്യബോധമില്ലാതെ അലയുകയാണ് ഒപ്പം നിങ്ങൾ നിങ്ങളുടെ സുരക്ഷിതമായ തീരം ഇതുവരെ കണ്ടെത്തിയിട്ടില്ല. നിങ്ങളുടെ ജീവിതം ആയിരിക്കേണ്ട തീരത്തെ കണ്ടെത്താൻ നിങ്ങൾക്ക് ഇതുവരെ സാധിച്ചിട്ടില്ല.

അങ്ങനെയെങ്കിൽ, വെളിപാടിനാൽ പ്രഹരിക്കപ്പെടാനുള്ള എത്ര മഹത്തായ സമയമാണിത്. നിമിഷത്തേക്ക് മാത്രമായി അത് തോന്നിയേക്കാം, പക്ഷേ പെട്ടെന്നുള്ള എല്ലാം എല്ലാം വ്യത്യസ്തമായി തോന്നാൻ തുടങ്ങുന്നു. നിങ്ങളുടെ സാധാരണ അനുഭവങ്ങൾക്ക് വിരുദ്ധമായ ഒരു അനുഭവം നിങ്ങൾക്കുണ്ടായിട്ടുണ്ട്, നിങ്ങൾ നിങ്ങളോടൊപ്പം കൊണ്ടുപോകുന്ന ഒരു വിപരീത അനുഭവം സൃഷ്ടിക്കാൻ സാധിച്ചിരിക്കുന്നു. നിങ്ങൾക്ക് സ്വന്തമായി ചെയ്യാൻ കഴിയുന്ന എന്തിനും ഇതിനെതിരെ മത്സരിക്കാൻ കഴിയുകയില്ല. നിങ്ങൾ എപ്പോഴെങ്കിലും ശ്രമിച്ച ഏതെങ്കിലും അനുഭവത്തേക്കാൾ വലുതാണ്. നിങ്ങൾ നിങ്ങൾക്കായി സ്വയം സജ്ജീകരിച്ച ലക്ഷ്യത്തെക്കാൾ വലുതാണ് ഇത്.

നിങ്ങൾ ഭയപ്പെടുകയും ദുഃഖിതരാവുകയും ചെയ്യും, ആശയക്കുഴപ്പം ഉണ്ടാകും, പക്ഷെ അത് കുഴപ്പമില്ല. ഇത് സ്വാഭാവികമാണ്. നിങ്ങളുടെ ജീവിതം പെട്ടെന്നു മാറ്റപ്പെടുന്നു എന്നത്, തീർച്ചയായും ആശയക്കുഴപ്പം സൃഷ്ടിക്കും. നിങ്ങളുടെ ഇപ്പോഴത്തെ താൽപര്യങ്ങളിൽ നിന്നും ശ്രദ്ധാശൈലികളിൽ നിന്നും നിങ്ങൾക്ക് ഒരു മോഹഭംഗം ഇത് മൂലം ഉണ്ടാവും.

ദൈവം ഒരിക്കൽ നിങ്ങളുടെ ഉള്ളിൽ ഒരു അടയാളം രേഖപ്പെടുത്തിയാൽ അത് നിങ്ങൾക്ക് മായ്ച്ചുകളയാണ് സാധിക്കുകയില്ല അല്ലെങ്കിൽ അത് മൂടിവെക്കാനോ അതിൽ നിന്നും ഒഴിഞ്ഞുമാറി പോകാനോ നിങ്ങൾക്ക് അതിനെ വിശദീകരിക്കാമോ അല്ലെങ്കിൽ യുക്തിപരമായി ചിന്തിച്ചു അതിന്റെ ശക്തിയെ നിർവീര്യമാക്കാനോ സാധിക്കുകയില്ല. നിങ്ങൾക്കായി തന്നെ നിങ്ങൾ വെളിപാടുമായി പൊരുത്തപെടേണ്ടി വരും.

നിങ്ങൾ ഈ വെളിപാടിനെകുറിച്ചു കാണുകയോ കേൾക്കുകയോ അല്ലെങ്കിൽ ഇതിലേക്ക് വരുകയോ ചെയ്തത് യാദ്ര്ശ്ചികമായി സംഭവിച്ച ഒരു കാര്യമല്ല. സ്വർഗ്ഗത്തിന്റെ നിങ്ങളെ സഹായിക്കുന്ന എല്ലാ ശക്തികളും ഈ ഒരു തിരിച്ചറിയലിന്റെ നിമിഷത്തിനായി നിങ്ങളെ എത്തിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു ഒപ്പം നിങ്ങളുടെ ജീവിതം ഈ ഒരു പ്രക്രിയക്കിടയിലും നിങ്ങൾ തന്നെ നശിപ്പിക്കാതിരിക്കാൻ നിങ്ങളെ സംരക്ഷിക്കുന്നുണ്ടായിരുന്നു, നിങ്ങൾ നിങ്ങളുടെ മേൽ ചെയ്ത പോരായ്മകൾ കുറക്കുവാനും നിങ്ങൾ സൃഷ്ടിച്ച മാലിന്യം കുറക്കുവാനും അതുമൂലം ഇതിനോട് പ്രതികരിക്കാൻ നിങ്ങൾ ഉണ്ടായിരിക്കുവാനും.

ആരംഭം കുറിക്കൽ നിങ്ങളെ നിസ്സഹായരും ആശയക്കുഴപ്പത്തിലാക്കുന്നതും കൂടുതൽ വ്യക്തത്ത ഇല്ലാതെയും ആക്കുന്നതായി തോന്നിയേക്കാം. അത് വലിയ ദുരന്തമാണെന്ന് എന്ന് നിങ്ങൾ വിചാരിച്ചേക്കാം. എന്നാൽ സ്വർഗ്ഗത്തിന്റെ സ്ഥാനവും കാഴ്ചപ്പാടിൽ നിന്ന്, നിങ്ങൾ അനുഗ്രഹിക്കപ്പെട്ട ചുരുക്കം ചില വ്യക്തികളിൽ ഒരാളാണ്, ഏറ്റവും മികച്ച ഒരു അവസരം ലഭിച്ച വ്യക്തിയാണ്. അതുകൊണ്ട് നിങ്ങളുടെ ജീവിതവും സാഹചര്യങ്ങളും ഇതിലൂടെ മാറ്റപ്പെടണം എന്നാണെകിൽ അത് എന്താണ് അർത്ഥമാക്കുന്നത്? നിങ്ങൾ ആരാണ്, എന്തിനാണ് നിങ്ങൾ അയച്ചതെന്നതിനെ എന്നുവെച്ചു നോക്കുമ്പോൾ മറ്റുളവയെല്ലാം എന്താണ്?

നിങ്ങൾക്ക് പ്രാധാന്യമുള്ളതാണ് ഈ നിമിഷത്തിൽ ഒപ്പം അർത്ഥവത്തായതും ഒരുപക്ഷെ നിങ്ങളോടൊപ്പം ചേർന്നിട്ടുള്ള മറ്റുളവർക്കും.എന്നാൽ നിങ്ങൾക്ക് ഒരു വലിയ അവസരം ലഭിച്ചിരിക്കുന്നു, ഒരു അവസരത്തേക്കാൾ-ഒരു വിളി.

ഈ പ്രാരംഭത്തിന് ശേഷം, നിങ്ങളുടെ യാത്രയിൽ മാറ്റം വന്നേക്കാം, ഒരുപക്ഷേ ചെറിയ തോതിൽ തുടക്കത്തിൽ, പക്ഷേ നിങ്ങളുടെ ജീവിതത്തിന്റെ ഗതി എന്തോ ഒന്ന് മാറ്റിമറിച്ചു, നിങ്ങൾ പഴയപോലെ ആയിരിക്കുകയില്ല ഒരിക്കലും. നിങ്ങൾ നീങ്ങളുടെ ജീവിതത്തിൽ സംഭവിച്ചതിനെ തിരസ്കരിക്കാനും അവഗണിക്കുവാനും ഉപയോഗിക്കുന്നെങ്കിൽ കൂടെയും നിങ്ങൾ പഴയപോലെ ആയിരിക്കുകയില്ല.

ലളിതമായ ആനന്ദങ്ങളിൽ നിങ്ങൾക്ക് ഒരിക്കലും സന്തോഷം ഉണ്ടാവില്ല. നിങ്ങളുടെ മുൻ ലക്ഷ്യങ്ങളോ ശ്രദ്ധാ പതറിച്ചകളോ കൗതുകങ്ങളോ താൽപര്യങ്ങളോ ഉപയോഗിച്ച് നിങ്ങൾ ഒരിക്കലും തൃപ്തരായിരിക്കില്ല. എന്തോ മാറ്റം വന്നിരിക്കുന്നു.

സ്വർഗ്ഗീയ കാഴ്ചപ്പാടിൽ നിന്ന് അത് ഒരു വലിയ അനുഗ്രഹമാണ്. അവസാനമായി, നിങ്ങളുടെ ജീവിതം വീണ്ടെടുക്കപ്പെടാനുള്ള സാധ്യതയുണ്ട്. എന്നാൽ നിങ്ങൾക്ക് അത് ഇപ്പോഴത്തെ നിമിഷത്തിൽ വളരെ വ്യത്യസ്തമായി തോന്നിയേക്കാം.

അത് നിങ്ങളുടെ പ്രാരംഭമാണെങ്കിൽ, വെളിപാടിനോട് ചേർന്നുനിൽക്കണം. അപ്പോൾ അത് നിങ്ങളുടെ കേന്ദ്രത്തിൽ ഉണ്ടെങ്കിൽ അത് നിങ്ങൾക്കറിയാം.അത് നിങ്ങളുടെ പ്രാരംഭമാണെങ്കിൽ, വെളിപാടിനോട് ചേർന്നുനിൽക്കണം. അപ്പോൾ അത് നിങ്ങളുടെ കേന്ദ്രത്തിൽ ഉണ്ടെങ്കിൽ അത് നിങ്ങൾക്കറിയാം. നിങ്ങളുമായി ഒരു ബൌദ്ധിക ചർച്ചയല്ല ഇത്. ഇത് ഒരു യുക്തിസഹമായ പ്രക്രിയയല്ല. അനിശ്ചിതത്വവും പ്രവചിക്കപ്പെടാത്തതുമായ ലോകത്തെ കൈകാര്യം ചെയ്യുന്നതിന് കേവലം പൊരുത്തപ്പെടാനുള്ള ഒരു സംവിധാനം മാത്രമാണ് മാനവികത. ചില സാഹചര്യങ്ങളിലും ഇത് ഉചിതമാണ് മറ്റുചിലതിൽ തീർത്തും പ്രതീക്ഷ അറ്റതും.

പ്രവാചകനെക്കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്. കാരണം, അവൻ ലോകത്തിലാകുമ്പോൾ, നിങ്ങളുടെ അവസരം കൂടുതൽ പ്രാധാന്യമർഹിക്കുന്നതാണ്. അവൻ ഇവിടെ ഉള്ളപ്പോൾ നിങ്ങൾ അവനെ കാണാതിരിക്കുന്നതു ഒരു വലിയ ദുരന്തം തന്നെ ആണ്.

ഏതാനും നൂറ്റാണ്ടുകളോ, ഒരു സഹസ്രാബ്ദത്തിലോ,മാത്രമാണ് വെളിപാടു വരുന്നത് ഒപ്പം ആ സമയം നിങ്ങൾ ഇവിടെ ആയിരിക്കുവാൻ ഇടയാവുകയും ചെയ്തിരിക്കുന്നു.സ്വർഗ്ഗീയ കാഴ്ചപ്പാടിൽ നിന്ന്, അത് വലിയ അനുഗ്രഹമാണ്, ഒരു വലിയ അവസരമാണ്.

പക്ഷെ ആർക്കാണ് സന്ദേശവാഹകനെ തിരിച്ചറിയാൻ സാധിക്കുക. അദ്ദേഹം വളരെ ശരാശരിയായി കാണപ്പെടുന്നു. അദ്ദേഹം വളരെ സാധാരണക്കാരനായി കാണപ്പടുന്നു. അദ്ദേഹം വളരെ തരംഗമായി കാണപ്പെടുന്നില്ല. അദ്ദേഹം ആളുകൾക്കിടയിൽ അപ്രത്യക്ഷമാകും. അദ്ദേഹം ആളുകൾക്കിടയിൽ വെച്ച് അപ്രത്യക്ഷമാകും. അദ്ദേഹം ആളുകൾക്കിടയിലൂടെ നടക്കും.പക്ഷെ ആരും അദ്ദേഹത്തെ തിരിച്ചറിയുകയില്ല. അദ്ദ്ദേഹം ലോകത്തിൽ വലിയ സ്ഥാനം വഹിക്കുന്നില്ല. ഒരു പക്ഷെ വെളിപാടിനാൽ മാറ്റപെട്ടവർ ഇതിനു ഒരു ഉപേക്ഷ ആയിരിക്കാം.

അദ്ദേഹത്തെ കാണുന്നവർക്കു അദ്ദേഹം തന്റെ യഥാർത്ഥ ലക്ഷ്യമോ ഈ ലോകത്തിലുള്ള ജോലിയോ അവരുമായി വെളിപ്പെടുത്തുകയില്ല.അത് അവർ ആരാണ് എന്നതിനെ ആശ്രയിച്ചിരിക്കും. ആർക്കാണ് പക്ഷെ ഇതുപോലെ ഒരു കാര്യം കാണാൻ സാധിക്കാതെ ഇരിക്കുക.ലോകത്തിൽ ഇത്രയും പ്രാധാന്യം ഉള്ള ഒരു വ്യക്തിയെ ആളുകളുടെ തൊട്ടടുത്ത് വന്നു നിന്നാൽ പോലും തിരിച്ചറിയാൻ പറ്റാതിരിക്കാൻ ആർക്കാണ് സാധിക്കുക?

ഇത് ലോകത്തിന്റെ ഒരു ദുരവസ്ഥയാണ്. എല്ലാവർക്കും കാണുവാൻ കണ്ണുകളും കേൾക്കുവാൻ കാതുകളും ഉണ്ട് പക്ഷെ അവർ നോക്കുന്നത് ഒരു വ്യത്യസ്തമായ രീതിയിലാണ്. അവർ കേൾക്കുവാൻ ശ്രമിക്കുന്നത് അവരുടെ മനസിലുള്ള കാര്യങ്ങളാണ്. അവരുടെ മനസിലുള്ള കാര്യങ്ങളാണ് അവർ ഉറപ്പിക്കുന്നതും അല്ലാതെ യാഥാർഥ്യം എന്ത് എന്നുള്ളതല്ല. അതിനാൽ അവർ കാണും പക്ഷെ കാണുകയില്ല, കേൾക്കും പക്ഷെ കേൾക്കുകയില്ല. അവർ സന്ദേശവാഹകന്റെ തൊട്ടടുത്തു നില്കും പക്ഷെ അവർ തിരിച്ചറിയുകയില്ല തങ്ങളുടെ തൊട്ടടുത്ത് നിൽക്കുന്ന വ്യക്തി ലോകത്തിൽ ഈ സമയത്തിൽ ഉള്ളതിൽ വച്ച് ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയാണ് എന്ന്.

അദ്ദേഹം അദ്ദേഹത്തെപ്പറ്റി ഇത്തരം കാര്യങ്ങൾ ഒരിക്കലും പറയുകയില്ല. അദ്ദേഹം അത്തരത്തിൽ സംസാരിക്കുന്നതിൽ നിന്നും വളരെ അധികം കുലീനനായ വ്യക്തിയാണ്. അതിനാൽ അദ്ദേഹത്തെ കുറിച്ച് ഇത് പറയേണ്ടിയിരിക്കുന്നു.

ഇത് ഒരു പക്ഷെ നൂറ്റാണ്ടുകൾക്കു മുൻപുള്ളത് പോലെയാണ്. നിങ്ങൾ മുഹമ്മദിനോടൊപ്പം ചായ കുടിക്കാനായി മേശയിലുള്ളത് പോലെയാണ്, എന്നാൽ അവൻ ആരാണെന്ന് നിങ്ങൾക്കറിയില്ല. അവൻ വളരെ സർവ്വശക്തനോ തേജസുറ്റവനോ ആയി കാണപ്പെടുകയാൽ എല്ലാവരും അവന്റെ സാനിത്യതൽ സ്തബ്തരായി തീരുന്നൊന്നുമില്ല.. അവൻ ഒരു സാധാരണ വ്യക്തി, പരമ്പരാഗതമായി വസ്ത്രം ധരിച്ച ഒരാൾ. അവൻ അവിടെയുണ്ട്. ഇപ്പോൾ ഞാൻ അവനെ കാണുന്നു. അവൻ ഇവിടെയുണ്ട്. പ്രത്യേകത ഒന്നുമില്ല. അദ്ദേഹത്തിന് എല്ലാ ആളുകളും ശ്രദ്ധിക്കേണ്ടതിനാൽ വളരെ ശക്തമായി പ്രഭാഷണം ചെയ്യേണ്ടിയിരിക്കുന്നു. അദ്ദേഹത്തിന് ചുറ്റുമുള്ള ആളുകളെലാം വളരെ അന്ധരായിരുന്നു. വളരെ കുറച്ചു പേർക്കേ കാണാൻ സാധിച്ചിരുന്നുള്ളു. വെളിപാടിന്റെ സമയത്തുള്ള ഏതു സന്ദേശവാഹകന്റെയും വല്യ ഭാരവും ധർമസംഘടവും ഇതാണ്.

വെളിപാട് ഒരു ആഘാതത്തോടെ ആണ് തുടങ്ങുന്നത്. അത് ഒരു സംതൃപ്തി ഇല്ലായ്മ്മയുടെ ഒപ്പം നിങ്ങൾ അന്വേഷിച്ചുകൊണ്ടിരിക്കുന്നു എന്ന തിരിച്ചറിയിലൂടെയും, നിങ്ങൾ എവിടെയാണോ, നിങ്ങൾക്ക് എന്താണോ ഉള്ളത് അതിനോടൊപ്പം നിങ്ങൾ എന്ത് ചെയുന്നു എന്നിവയിൽ നിങ്ങൾ സംതൃപ്തരല്ല കാരണം നിങ്ങൾ ആരാണ് എന്നോ നിങ്ങൾ എന്തിനാണ് ഇവിടെ വന്നതോ എന്നും ഇത് പ്രതിനിധാനം ചെയ്യുന്നില്ല.തങ്ങൾ സംതൃപ്തരാണ് എന്ന് കരുതുന്നവർ തങ്ങളുടെ ഉള്ളിൽ തന്നെ ആഴത്തിൽ ചെന്നിട്ടില്ല. തങ്ങൾ എവിടെ ആയിരിക്കണോ അവിടെ എത്തിച്ചേരുന്നതിൽനിന്നും തങ്ങൾ പുറകോട്ടു പോകുന്നു എന്ന് തിരിച്ചറിയാനോ അതിനായി അവർ എന്ത് ചെയ്യണം എന്ന് തിരിച്ചറിയാനോ അവർ എത്തി ചേർന്നിട്ടില്ല.

ഇവിടെ ലക്ഷ്യം സന്തുഷ്ടതയല്ല, മറിച്ച്, അത് ഒരു വ്യക്തിക്ക് ഉചിതമായിരുന്നിടത്തോളം, ഒരുക്കങ്ങൾ ഉണ്ടാക്കുന്നതും, ഒരുമിച്ച് തയ്യാറാക്കുന്നതും, സമ്പർക്കം പുലർത്തുന്നതും, ലോകമെമ്പാടും ആത്യന്തികമായി സംഭാവന ചെയ്യുന്നതുമാണ്. അതുകൊണ്ടാണ് സന്തോഷം തേടിപ്പിടിക്കുന്നത് വളരെ തെറ്റുധരിപ്പിക്കുന്നതാകുന്നത്, കാരണം വെളിപാട് നിങ്ങളെ അസ്വസ്ഥതയുണ്ടാക്കുന്നതാണ്. ഇത് നിങ്ങളെ വെല്ലുവിളിക്കും.

നിങ്ങൾ കരുതുന്നുണ്ടോ നിങ്ങളെ ഈ ലോകത്തിലേക്ക് നിങ്ങൾ ഇപ്പോൾ ചെയുന്നില്ലാത്ത എന്തോ ഒന്ന് ചെയ്യുവാനായി അയച്ചിരിക്കുമ്പോൾ ദൈവം നിങ്ങളുടെ അടുത്ത് വന്നു നിങ്ങളെ സ്വാന്തനിപ്പിക്കുമെന്നു നിങ്ങൾക്ക് ഇത് ചെയ്യാൻ പറ്റുമെന്ന് യാതൊരു പ്രതീക്ഷയും ഇല്ലാത്തപ്പോൾ നിങ്ങൾക്ക് മഹത്തായ ഒന്ന് തന്നില്ലെങ്കിൽ, അല്ലെങ്കിൽ നിങ്ങളെ ആളുകൾക്കിടയിൽ നിന്നും വിളിച്ചില്ലെങ്കിൽ അല്ലെങ്കിൽ നിങ്ങളുടെ യാത്രയെ സ്വർഗ്ഗത്തിന്റെ ശക്തിയാൽ തന്നെ മാറ്റി മറിക്കാതെയിരിക്കുമെന്നും നിങ്ങൾ കരുതുന്നുണ്ടോ?

നിങ്ങൾ സമുദ്രത്തിൽ ഒരു രേഖയായിരിക്കും, നിങ്ങൾക്കറിയില്ല, മറ്റുള്ളവർക്കുമറിയില്ല. നിങ്ങൾക്ക് വലിയ സ്ഥാനമുണ്ടെങ്കിലും, സമൂഹത്തിൽ സമ്പത്തും സമൃദ്ധിയും നേടിയാലും, നിങ്ങളുടെ ജീവിതത്തിന്റെ ശൂന്യമായ സ്വഭാവം നിങ്ങൾ നിങ്ങളുടെ വലിയൊരു ജോലി കണ്ടെത്തും വരെ, അത് നിങ്ങളുടെ കഴിവിന്റെ പരമാവധി ചെയ്യാൻ കഴിയും വരെ വ്യാപൃതമായിരിക്കും.

ഇത് ചെയുന്ന ആളുകൾക്ക് ഇതിന്റെ ഒരു മൂല്യവും ശക്തിയും അനുഭവിക്കും അത് മറ്റുള്ളവർക്കു വളരെ അധികം നഷ്ടപെട്ടിരിക്കുന്ന ഒന്നാണ്. അവർ എന്ത് തന്നെ അവരെ കുറിച്ച് ഉദ്ഘോഷിച്ചാലും.

ദൈവത്തിന്റെ പുതിയ വെളിപാട്, സംസ്കാരത്തിനാലും, സമ്മേളനങ്ങളാലും രാഷ്ട്രീയ ദുരുപയോഗങ്ങളാലും മൂടപ്പെട്ട മനുഷ്യരാശിയുടെ ആത്മീയതയുടെ സ്വഭാവം വ്യക്തമാക്കും.

നിങ്ങൾ രണ്ട് മനസ്സുകളാൽ ജനിക്കുന്നുവെന്നത് വ്യക്തമാക്കും-ലോകം നിർണയിക്കുന്നതും ലോകത്തോടു ചേർന്നു നിൽക്കുന്നതുമായ ഒരു മനസ്സും ദൈവവുമായി ഇപ്പോഴും ബന്ധപ്പെട്ടിരിക്കുന്ന ആഴത്തിലുള്ള മറ്റൊരു മനസ്സും.നിങ്ങളുടെ ബുദ്ധിക്ക് പരിധിയുണ്ട് എന്ന് ഇത് വെളിപ്പെടുത്തും, ഈ പരിധിക്കുപുറമേ, നിങ്ങൾ മനസ്സിന്റെ ഉപരിതലത്തിനു കീഴെ പോകണം എന്ന് വ്യക്തമാക്കും.

നിങ്ങളുടെ മഹത്തായ പ്രവൃത്തിയും വിധിയും കൂടാതെ മറ്റൊന്നിനും താങ്കളെ പരിപൂർണമാകാൻ കഴിയില്ലെന്ന് വ്യക്തമാക്കുകയും നിങ്ങൾ അന്വേഷിക്കുന്ന സകല ആനുകൂല്യങ്ങളും താത്കാലികമാവുകയും നിങ്ങളുടെ ആത്മാവിന്റെ ആഴമേറിയ ആവശ്യം തൃപ്തിപ്പെടുത്തുകയുമില്ല എന്നും.
നിങ്ങൾ വലിയ മാറ്റത്തിന്റെ സമയത്താണ് ജീവിക്കുന്നത് എന്ന് ഇത് വ്യക്തമാക്കും നിങ്ങളുടെ പ്രപഞ്ചത്തിലുള്ള മനുഷ്യരാശിയുടെ ഒറ്റപ്പെടൽ അവസാനിക്കുന്നതിനൊപ്പം മാറ്റത്തിന്റെ വൻതിരമാലകൾ ഈ ലോകത്തിൽ വന്നു പതിക്കും. അനിശ്ചിതത്തിന്റെയും സാമൂഹ്യപരമായ വല്യ പരിവർത്തനത്തിന്റെയും സമയം. ഒരു മഹത്തായ വെളിപാട് സംഭവിക്കേണ്ട സമയം.

സന്ദേശവാഹകനിൽ നിന്നും ആളുകൾക്ക് പല തരത്തിലുള്ള ഇളവുകളും വേണം.അവർ പലതരത്തിലുള്ള അനുവാദങ്ങൾക്കായും അത്ഭുതപ്രവർത്തനങ്ങൾക്കായും ആഗ്രഹിക്കുന്നു. അതിമാനുഷനായി വ്യക്തിയിൽ വിശ്വാസികനായി ആഗ്രഹിക്കുന്നു അദ്ധേഹത്തിന്റെ സാന്നിത്യവും ജോലിയും മുഖതാരം അവരുടെ ജീവിതങ്ങൾ സമ്പന്നമാകാൻ ആഗ്രഹിക്കുന്നു.

ഇവർ നിരാശരാകും കാരണം ഇതിനു മുൻപുള്ള സന്ദേശവാഹകരും ആളുകളെ ഇത്തരത്തിൽ നിരാശരാക്കിയിട്ടുണ്ട്. ഇതിനാലാണ് സന്ദേശവാകരേ തിരസ്കരിക്കുകയും അവഗണിക്കുകയും ചില സമയങ്ങളിൽ തങ്ങൾക്കു വേണ്ടത് ലഭിക്കാത്തതിനാൽ ആളുകൾ അവരെ നശിപ്പിക്കുകയും ചെയ്തത്. ആളുകൾക്ക് യഥാർത്ഥത്തിൽ എന്താണോ ആവശ്യം അതേ നൽകപ്പെടുകയുള്ളൂ.

ആളുകൾ ആഗ്രഹിക്കുന്നതും സ്വർഗത്തിന്റെ ഇഷ്ടവും എന്താണെന്നതും വളരെ വ്യത്യസ്തമാണ്. പക്ഷെ യഥാർത്ഥത്തിൽ നിലനില്പിനപ്പുറം നിങ്ങൾക്കാവശ്യമുള്ള നിങ്ങളുടെ ആഴത്തിലുള്ള ഈ ആവശ്യങ്ങൾ നിങ്ങൾ മനസ്സിലാക്കുവാനും ലോകത്തിലെ സ്ഥിരതയ്ക്കും സുരക്ഷിതത്വത്തിനും വേണ്ട ലളിതമായ കാര്യങ്ങൾ നേടുവാൻ സാധിക്കുമെങ്കിൽ, നിങ്ങൾ ആഗ്രഹിക്കുന്നതും സ്വർഗത്തിലെ ഇഷ്ടം യഥാർഥമാണെന്നതും നിങ്ങൾ കാണും. എന്നാൽ ഈ തിരിച്ചറിയൽ വ്യക്തിയുടെ കാര്യത്തിൽ വളരെ ആഴത്തിലുള്ള സത്യസന്ധമായ ഒരു അവസ്ഥയിലാണ് സംഭവിക്കുന്നത്.

ഇത് നിങ്ങൾ കണ്ടെത്തി എന്നുള്ളതിന് സാധ്യത വളരെ കുറവാണ്. പക്ഷെ ഞങ്ങളുടെ ഈ വാക്കുകൾ കേൾക്കുന്ന നിങ്ങൾ ഒരു ആരംഭം കുറിക്കുവാനുള്ള തലത്തിൽ എത്തി ചേർന്നിരിക്കുന്നു. നിങ്ങൾ നിങ്ങളുടെ ഹൃദയങ്ങൾ കൊണ്ട് ഇതിനെ ശ്രവിക്കണം നിങ്ങളുടെ വിധിപ്രസ്താവനയോ ആശയങ്ങളോ അല്ലെങ്കിൽ ഒരു വെളിപാട് അർത്ഥവത്തും യാഥാർത്ഥവും ആകാൻ ആവശ്യമുള്ളത് എന്താണോ എന്ന് നിങ്ങൾ കരുതുന്ന പോലെ അല്ല, ഇവയെലാം നിങ്ങൾക്ക് നിശ്ചയികാം എന്നപോലെ.

ആളുകൾക്ക് തങ്ങളുടെ ദുരിതപൂർണമായ അവസ്ഥയിലും തങ്ങളുടെ സ്രഷ്ടാവുമായും സ്വർഗത്തിന്റെ ഇച്ഛയുമായുമുള്ള ആദ്യമമായ ബന്ധം തങ്ങളുടേതായ രീതിയിൽ സ്ഥാപിക്കാൻ സാധിക്കുകയില്ല എന്ന് തിരിച്ചറിയാനുള്ള എളിമ ഇല്ല.

നിങ്ങളുടെ മതവിശ്വാസങ്ങൾക്കു ഇത് ശരിക്കും ചെയുക സാധ്യമല്ല കാരണം ഇത് വിശ്വാസത്തിന്റെ തലത്തിലും അപ്പുറം ആണ് സംഭവിക്കുന്നത്. നിങ്ങളുടെ പുരാതനമായ ഭവനത്തിലേക്ക് നിങ്ങളുടെ വിശ്വാസത്തിനു നിങ്ങളെ കൊണ്ടുചെല്ലാൻ സാധിക്കുകയില്ല, നിങ്ങളുടെ സ്വർഗീയമായ അവസ്ഥയിലേക്കും കാരണം നിങ്ങളുടെ വിശ്വാസങ്ങൾ വളരെ ദുർബലവും വളരെ താല്കാലികവുമാണ്. നിങ്ങൾ ഈ ലോകം വിട്ടു പോകുമ്പോൾ നിങ്ങൾക്ക് യാതൊരു വിശ്വാസവും ഉണ്ടായിരിക്കുകയില്ല. അവയെല്ലാം ശരീരത്തോടൊപ്പം പോകും. നിങ്ങൾ മാത്രമേ അവിടെ കാണുകയുള്ളു. നിങ്ങൾ യഥാർത്ഥത്തിൽ എന്തോ അതായിട്ട്. നിങ്ങളുടെ ആത്മീയ കുടുംബം നിങ്ങളെ സ്വീകരിക്കുകയും നിങ്ങൾ ചില കാര്യങ്ങൾ നേടിയെടുത്തോ എന്ന് ചോദിക്കുകയും ചെയ്യും. ആ നിമിഷത്തിൽ യാതൊരു ഭാരവും ഇല്ലാതെ അല്ലെങ്കിൽ നിങ്ങളുടെ വിശ്വാസങ്ങളുടെ അന്ധത ഇല്ലാതെ നിങ്ങൾ അവ ചെയ്തോ അതോ ഈ പ്രാഥമിക കർത്തവ്യങ്ങൾ പൂർത്തീകരിക്കാൻ പരാജയപ്പെട്ടോ എന്ന് പകൽ പോലെ നിങ്ങൾക്ക് വ്യക്തമാക്കും. അപ്പോൾ അവിടെ നിങ്ങൾ താഴുന്നു പോയി എങ്കിൽ യാതൊരു ശാസനകളോ ഉണ്ടായിരിക്കുകയില്ല. അതിന്റെ അർഥം നിങ്ങളുടെ ജോലി നിങ്ങൾ ഇതുവരെ ചെയ്തില്ല എന്ന് മാത്രമാണ്.

നിങ്ങൾ ജോലി ചെയ്തു സ്വർഗത്തിലേക്കുള്ള വഴി പണിയണം എന്ന് നിങ്ങൾ കാണുക. നിങ്ങൾ വേർപിരിഞ്ഞ ലോകത്തെ, വേർപിരിഞ്ഞ പ്രപഞ്ചത്തെ സേവിക്കേണ്ടതാണ്. നിങ്ങൾ ജോലി ചെയ്തു നിങ്ങളുടെ വഴി തിരിച്ചെടുക്കണം, സംഭാവനയിലൂടെയും സ്വയം-വികസനത്തിലൂടെയും. നിങ്ങൾക്ക് നിങ്ങളുടെ പുരാതന ഭവനത്തിലേക്ക് ഒരു ദുഷിച്ച, വൈരുദ്ധ്യമുള്ള, ഭിന്നാഭിപ്രായക്കാരനായ, ദുഃഖിതനായ വ്യക്തിയായി മടങ്ങിപ്പോകാനാവില്ല. അങ്ങനെയാണെങ്കിൽ സ്വർഗം നിങ്ങൾക്ക് നരകം പോലെ തോന്നിയേക്കാം.

ഈ പ്രശ്നങ്ങളെ എല്ലാം ദൈവം നിർവീര്യമാക്കി കളയുന്നില്ല കാരണം ദൈവം ഇത് സൃഷ്ടിച്ചിട്ടില്ല. ഇവയെല്ലാം നിർവീര്യമാകേണ്ടിയിരിക്കുന്നു. ദൈവം നിങ്ങൾക്ക് പരമജ്ഞാനത്തിന്റെ ശക്തി നൽകിയിരിക്കുന്നു, നിങ്ങളുടെ ആഴത്തിലുള്ള ബുദ്ധി, ഒപ്പം നിങ്ങളുടെ പൂർവ ജീവിതത്തിന്റെ ദുരന്തം മായ്ച്ചുകളയാനുള്ള ഒരു മഹത്തായ വിളിയും ഒപ്പം ഒരു നിലനില്പും നിങ്ങളുടെ മതിപ്പും ലക്ഷ്യവും വീണ്ടും നേടിയെടുക്കാനും നിങ്ങളിലേക്ക് തന്നെ വീണ്ടെടുക്കാനും ഒപ്പം നിങ്ങൾ സേവിക്കേണ്ടതായ നിങ്ങളുടെ ദൗത്യവും.

ഇതെലാം ഒരു ആരംഭം കുറിക്കൽ വഴിയാണ് തുടക്കമാകുന്നത്. ഇത് സത്യവും മികച്ചതും ആകണമെങ്കിൽ ഇതിനൊരു ആരംഭം കുറിക്കൽ വേണം. ഇവിടെയാണ് ദൈവം ഉടമ്പടിയുടെ വ്യവസ്ഥകൾ സ്ഥാപിക്കുന്നതും ഒപ്പം നിങ്ങളുടെ ഭാവനത്തിലേക്കുള്ള യഥാർത്ഥ യാത്രയുടെ ആരംഭം പുനഃസ്ഥാപിക്കുന്നതും.

നിങ്ങൾക്ക് നിങ്ങളെ തന്നെ ഈ യഥാർത്ഥ അവസ്ഥയിലേക്ക് തിരിച്ചുകൊണ്ടുവരാൻ സാധിക്കുകയില്ല കാരണം നിങ്ങൾക്ക് വഴി അറിയത്തില്ല. നിങ്ങൾക്ക് ആരുടെയെങ്കിലും കൈയിൽ നിന്നും ഒരു കുറിപ്പടി പ്രകാരം മുന്നോട്ടു പോകാൻ സാധിക്കുകയില്ല കാരണം നിങ്ങളുടെ ഇടപെടൽ എന്നത് പരമജ്ഞാനത്തോടപ്പം ആണ് മാത്രമല്ല ഈ സാന്നിത്യം എന്നത് ഈ വഴിയിൽ എവിടെയെങ്കിലും സംഭവിക്കേണ്ടതാണ്. അല്ലെങ്കിൽ ഇത് ആത്മാവിന്റെ യാത്ര അല്ലാതെ ഒരു ബൗദ്ധികമായ ഇടപാട് മാത്രമായിരിക്കും.

സമയം ലോകത്തിന് ഹ്രസ്വമാണ്. ദശാബ്ദങ്ങളോ നൂറ്റാണ്ടുകളോ സ്വയം പൂർത്തിയാക്കുന്നതിലോ കുഴപ്പങ്ങൾ പരിഹരിക്കാൻ ശ്രമിക്കുന്നതിലോ ചിലവഴിക്കാൻ ഇല്ല. വിളി ഇപ്പോൾ ആണ്. സമയം വൈകിയിരിക്കുന്നു.

നിങ്ങൾക്ക് പ്രതികരിക്കാൻ സാധിക്കുകയാണെങ്കിൽ നിങ്ങൾക്ക് ഒരു സമ്മർദ്ദം ഉണ്ടാവും പക്ഷെ ഈ സമ്മർദ്ദം നിങ്ങൾക്ക് പ്രതികരിക്കാനും തയാറെടുക്കുവാനും ഉള്ള സമയത്തെ ചുരുക്കുന്നു. അത് വളരെ മഹത്തായ ഒരു അനുഗ്രഹമാണ്. കാരണം പ്രതികരിക്കാൻ കഴിയാത്തവർക്ക് സമയം എന്നത് കഷ്ടപ്പാടിന് തുല്യമാണ്.

ഈ സമ്മാനം താങ്കളുടെ ഉള്ളിലുണ്ട്, പക്ഷേ വാതിൽ തുറക്കാനാവില്ല. നിങ്ങൾക്ക് താക്കോൽ കയ്യിൽ ഇല്ല. നിങ്ങൾക്ക് മൊത്തത്തിലുള്ള ആ ചിത്രം വ്യക്തമല്ല എന്നതിനാൽ നിങ്ങൾക്ക് നിങ്ങളുടെ ആഴത്തിലുള്ള ആ പ്രകൃതിയെ കണ്ടെത്താൻ സാധിക്കുകയില്ല. നിങ്ങളുടെ ആഴത്തിലുള്ള പ്രകൃതി സ്രോതസുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതിനാൽ നിങ്ങൾ സ്രോതസുമായി ബന്ധപ്പെട്ടിരിക്കുന്നില്ല. എങ്ങനെയാണു ഈ വേർപെട്ടിരിക്കുന്ന ജീവിതത്തിൽ ഈ ലോകത്തിന്റെ കടലിൽ ഒറ്റപെട്ടു പോയ ജീവിതത്തിൽ നിങ്ങൾക്ക് ഇത് കണ്ടെത്താൻ സാധിക്കുക?

നിങ്ങളുടെ ജീവിതത്തെ വിമോചിപ്പിക്കുക എന്നതാണ് സ്വർഗത്തിന്റെ വല്യ സമ്മാനം പക്ഷെ ഒരു വഴിത്താര നിങ്ങൾക്ക് നൽകുവാൻ നിങ്ങളിലേക്ക് പ്രധാനം ചെയ്യാൻ നിങ്ങൾ സമ്മതിക്കണം. മുൻപുള്ള വെളിപാടുകളോട് പ്രതികരിക്കാൻ നിങ്ങൾക്ക് സാധിച്ചില്ലെങ്കിൽ ദൈവത്തിന്റെ പുതിയ വെളിപാടിനോട് പ്രതികരിക്കാൻ നിങ്ങൾക്ക് സാധിക്കണം.

ഏതോ ഒരു സമയത്തു, ഒരു വിഭ്രാന്തിയുടെയോ മോഹഭംഗത്തിന്റെയോ ഒരു നിമിഷത്തിൽ നിങ്ങൾക്ക് നിങ്ങളുടെ ഉള്ളിൽ തന്നെ ഒരു ആഴത്തിലുള്ള ഇളക്കം അനുഭവപ്പെട്ടേക്കാം. ഒപ്പം നിങ്ങൾ വന്നിരിക്കുന്നത് നിങ്ങൾ ഇതുവരെ കണ്ടെത്താത്ത ഒരു മഹത്തായ ലക്ഷ്യത്തിനു വേണ്ടി ആണെന്നും നിങ്ങൾ തിരിച്ചറിയുന്നു, പക്ഷെ അത് നിങ്ങളെ കാത്തിരിക്കുകയാണെന്നും, നിങ്ങളുടെ ജീവിതം വിളിക്കപ്പെടുന്ന ആ നിമിഷത്തിനായി കാത്തിരിക്കുകയാണ്.