Tag Archives: The Recitation

പാരായണം

ദൈവത്തിന്റെ സന്ദേശവാഹകനായ മാർഷൽ വിയാൻ സമ്മേഴ്സിന് 2011 ഏപ്രിൽ മാസം ഒന്നാം തീയതിയിൽ കൊളോറാഡോയിലെ ബോൾഡറിൽ വച്ച് വെളിപ്പെടുത്തിയത് പ്രകാരം

ദൈവം വീണ്ടും സംസാരിച്ചിരിക്കുന്നു.

ഈ സന്ദേശം കൊണ്ടുവരുന്നത് ഞങ്ങളാണ്.

ദൈവത്തിന്റെ ഇച്‌ഛാ ഞങ്ങളിലൂടെ ആണ് പ്രധാനം ചെയ്യപ്പെടുന്നത്. നിങ്ങളുടെ വിലയിരുത്തലുകൾക്കു അപ്പുറം ആണ് ഞങ്ങൾ, നിങ്ങളുടെ മതപരമായ തത്വങ്ങൾക്കും വ്യക്തിപരമായ അനുമാനങ്ങൾക്കും അപ്പുറം ആണ് ഞങ്ങൾ.

കാരണം മനുഷ്യന്റെ ഭാവനക്ക് ഭൗതിക ലോകത്തെ അനുഭവങ്ങളുടെ വെളിച്ചത്തിൽ മാത്രമേ കഴങ്ങൾ മെനഞ്ഞെടുക്കാൻ സാധിക്കുകയുള്ളു. പക്ഷെ യാഥാർഥ്യം എന്നത് ഇതിനെല്ലാം അപ്പുറത്താണ് ഉള്ളത്-അത് നിങ്ങളുടെ ബുദ്ധിയുടെ തലത്തിനും സാധ്യതെക്കും അപ്പുറമാണ്.

നിങ്ങൾ ജീവിക്കുന്ന മഹാകൂട്ടായ്മ ഉള്ള ഈ പ്രപഞ്ചത്തിൽ ഉടനീളം ഉള്ള സത്യം ഇതാണ്.

ഈ കാലഘട്ടത്തിനു വേണ്ടിയുള്ള മഹത്തായ സന്ദേശം ആണ് ഞങ്ങൾ കൊണ്ടുവരുന്നത്. ഇത് എല്ലാ പ്രപഞ്ചത്തിന്റെയും സൃഷ്ടാവിൽ നിന്ന് വരുന്നു, മനുഷ്യവംശത്തിന്റെ സംരക്ഷണത്തിന് വേണ്ടി ലോകത്തിന്റെ വിമോചനത്തിന് വേണ്ടി. നിങ്ങള്ക്ക് മനസിലാക്കാൻ പറ്റാത്തവരാണ് ഞങ്ങൾ. പക്ഷെ നിങ്ങൾ തിരിച്ചറിയേണ്ടതും സ്വയം പ്രവർത്തിക്കേണ്ടതുമായ കാര്യങ്ങൾ, നിങ്ങൾ എന്താണോ കാണാതിരിക്കുന്നതു അത് കാണുവാനും എന്താണോ അറിയാതിരിക്കുന്നതു അത് അറിയുവാനും എന്താണോ ചെയ്യാതിരിക്കുന്നത് അത് ചെയ്യുവാനും വേണ്ടിയുള്ള സ്രോതസും മാധ്യമവും ഞങ്ങളാണ്. ഈ കാലഘട്ടത്തിനു വേണ്ടിയുള്ള സന്ദേശമാണിത്. ഇത് വെളിപാടിന്റെ സമയമാണ്.

ഈ സന്ദേശം ലോകത്തിലേക്ക് കൊണ്ടുവരാൻ ഒരാളെ അയച്ചിരിക്കുന്നു, ഇത് മനുഷ്യ ചിന്താധാരയിലേക്കു കൊണ്ടുവരാൻ, ഇത് വലിയ ധൗത്യമാണ്.

ഈ വെളിപാട് സ്വീകരിക്കുക എന്നുവെച്ചാൽ മനുഷ്യവംശത്തിനു ഇതുവരെ നല്കിയിട്ടുള്ളതിൽ വെച്ചുള്ള ഏറ്റവും വലിയ വെളിപാട് സ്വീകരിക്കുക എന്നാണ്.

ഇത് ലോകത്തു അവതരിപ്പിക്കുക എന്നുള്ളത് അതിഭയങ്കരമായ ഒരു ധൗത്യമാണ്, സന്ദേശവാഹകനും സന്ദേശവാഹകനെ ഈ വെളിപാട് എവിടെയെലാം ആവശ്യമാണോ അവിടെയെല്ലാം എത്തിക്കുന്നതിൽ സഹായിക്കുന്നവർക്കും.

ഇത് എല്ലായിടങ്ങളിലും ആവശ്യമാണ് കാരണം മനുഷ്യവംശം വലിയ ദുരന്തം നേരിടാൻ പോവുകയാണ്.അതിന്റെ തന്നെ നാശത്തിനുള്ള വിത്തുകൾ അത് പാകിയിരിക്കുന്നു. ഈ പ്രകൃതിയുടെ നശീകരണത്തിലൂടെ- ജലത്തിൽ, വായുവിൽ, മണ്ണിൽ, ലോകം തന്നെ മാറാൻ തുടങ്ങത്തക്ക വിധം, ലോകത്തിലെ ജനങ്ങൾക്കും മനുഷ്യവംശത്തിനും മുഴുവൻ വലിയ ദുരന്തവും പരീക്ഷണവും കൊണ്ടുവരാൻ ഉതകുന്ന മാറ്റം.

പ്രപഞ്ചത്തിലുള്ള ബുദ്ധിശാലികളായ ജീവനുകളെയും മനുഷ്യവംശം നേരിടാൻ പോവുകയാണ്. അതിനായി അതിനു തയ്യാറെടുക്കേണ്ടിയിരിക്കുന്നു. കാരണം  ബന്ധപെടലുകൾ ആരംഭിച്ചു കഴിഞ്ഞു. കലഹഭരിതവും ബലഹീനവുമായ മനുഷ്യരാശിയിൽ ഒരു അവസരം മുതലാകുവാനായി ചിലർ നടത്തുന്ന ബന്ധപെടലുകൾ.

ഇത് വലിയ മാറ്റത്തിന്റെയും അനിശ്ചിതത്തിന്റെയും സമയമാണ്.

പുറത്തു നിന്നുമുള്ള ശക്തികൾ ഇവിടെ സ്വാധീനം ചെലുത്താൻ ശ്രമിക്കുകയും ഒപ്പം മനുഷ്യൻ തന്റെ തന്നെ വിഢിത്തരത്തിനും അജ്ഞതക്കും ഇരയാകാൻ പോകുന്നു.

ഈ സന്ദേശം ഒരറ്റവരിയിൽ പറയാവുന്നതിനേക്കാൾ വളരെ  ബ്രഹത്തായ സന്ദേശമാണ്. പക്ഷെ ഇത് നിങ്ങളെ ദൈവത്തിലേക്ക് അടുപ്പിക്കുന്നു ഒപ്പം ഒരു പക്ഷെ ഇപ്പോൾ നിങ്ങൾ വിശ്വസിക്കുകയും കരുതുകയും ചെയ്യുന്നതിന് അപ്പുറം ഈ ലോകത്തിലേക്കു ദൈവം നിങ്ങളെ ഒരു വ്യക്തി എന്ന നിലയിൽ എന്തിനു  അയച്ചു എന്നതിലേക്കും.

ദൈവം പ്രപഞ്ചത്തിൽ നിന്നുള്ള ജ്ഞാനം മനുഷ്യവംശത്തെ പ്രപഞ്ചത്തിനായി  സജ്ജരാക്കുവാൻ കൊണ്ടുവന്നിരിക്കുകയാണ്.

ആത്മീയതയുടെ അന്തസത്ത അതിന്റെ  ഏറ്റവും ശുദ്ധമായ രീതിയിൽ ദൈവം കൊണ്ടുവന്നിരിക്കുകയാണ്. ചരിത്രമോ, മനുഷ്യരുടെ തിരുത്തലുകളോ,, രാഷ്ട്രീയ ഇടപെടലുകളോ ഉദ്ദേശങ്ങളോ, അഴിമതിയോ എന്നിവയാൽ മൂടപെടാതെ.

ഞങ്ങൾ പരമജ്ഞാനത്തിന്റെ പടികൾ കണ്ടുവന്നിരിക്കുകയാണ് അതിനാൽ കൂടുതൽ കലുഷിതമായി കൊണ്ടിരിക്കുന്ന ഈ ലോകത്ത്‌ നിങ്ങളെ നയിക്കാൻ ദൈവം ഒരു ആഴത്തിലുള്ള മനസ്സ് നിങ്ങൾക്കു നൽകിയിരിക്കുന്നു എന്ന് നിങ്ങൾ തിരിച്ചറിയും.

വലിയ വൻതോതിലുള്ള മാറ്റങ്ങൾ സംഭവിക്കാൻ പോവുകയാണ് അഥവാ സംഭവിക്കാൻ തുടങ്ങി കഴിഞ്ഞു മനുഷ്യന്റെ അജ്ഞാത മൂലം ഉണ്ടാകുന്ന പ്രകൃതിയുടെ ക്ഷോഭങ്ങളാൽ.

ഇതൊരു തിരിച്ചറിയാലിന്റെ സമയമാണ്, ഉത്തരവാദിത്വത്തിന്റെ സമയമാണ്, നിങ്ങളുടെ വിഢിത്തരങ്ങളും അഹംഭാവവും അവസാനിപ്പിക്കാനുള്ള സമയമാണ്.

ദൈവത്തിനു മാത്രമേ എന്താണ് വരാൻ പോകുന്നത് എന്ന് അറിയുകയുള്ളൂ.

അതിനാൽ ഞങ്ങൾ ഈ സന്ദേശം കൊണ്ടുവന്നിരിക്കുന്നു. ആയിരം സന്ദേശങ്ങളുടെ ഒരു സന്ദേശം, ആയിരം ശിക്ഷണങ്ങൾ ഉള്ള ഒരു സന്ദേശം, നിങ്ങളുടെ  ബാക്കിയുള്ള സമയം മുഴുവൻ വിനിയോഗിക്കാൻ ഉതകുന്ന ഒരു സന്ദേശം,  മനുഷ്യന്റെ ശക്തിയും, ബോധവും , പ്രയത്‌നങ്ങളും തിരിച്ചുവിടാൻ മാത്രം മഹത്തായ ഒരു സന്ദേശം. അതുകൊണ്ടു മനുഷ്യരാശിക്ക് പഴയതിനേക്കാൾ മഹത്തായ ഒരു ഭാവി ഉണ്ടാകും അത് മാറ്റത്തിന്റെ മഹതിരമാലകളെ അതിജീവിക്കുകയും, തങ്ങൾക്കു ചുറ്റുമുള്ള പ്രപഞ്ചത്തിൽ നിന്നുള്ള ഇടപെടലുകളും, മത്സരവും അതിജീവിക്കുകയും ചെയ്യും.

അതിനാൽ ഇത് ശ്രവിക്കുക നിങ്ങളുടെ വിശ്വാസങ്ങളോ, ആശയങ്ങളോ, വിധിപ്രസ്താവനകളോ കൊണ്ടല്ല മറിച്ചു് നിങ്ങൾക്കു കാണുവാനും, കേൾക്കുവാനും, അറിയുവാനും കൂടുതൽ ഉറപ്പോടെ പ്രവർത്തിക്കുവാനായി ദൈവം നൽകിയിരിക്കുന്ന ആഴത്തിലുള്ള ആ മനസ്സുകൊണ്ട്.

ഞങ്ങളുടെ ഈ വാക്കുകൾ ചർച്ചകൾക്കോ അനുമാനങ്ങൾക്കോ വിധേയമാകേണ്ടാതില്ല. ഇതെലാം കാണുവാനും കേൾക്കുവാനും സാധിക്കുകയില്ലാത്ത മൂഢന്മാരുടെ ഏർപ്പാടാണത്.

നിങ്ങളുടെ ജീവിതത്തെ വെളിപാട് മാറ്റിമറിക്കും എന്നതിനാൽ നിങ്ങൾ ഭയചകിതരാണ്. എന്നാൽ വെളിപാടിനാൽ നിങ്ങളുടെ ജീവിതം മാറ്റപ്പെടാൻ നിങ്ങൾ ആഗ്രഹിക്കുന്നു.

നിങ്ങളുടെ തന്നെ മനസിന്റെ കലഹങ്ങളാണ് നിങ്ങളെ ഇവിടെ അന്ധരാകുന്നത്. പരസ്പരവിരുദ്ധമായ പല ഉദ്ദേശ്യങ്ങളുമാണ് നിങ്ങളെ ഒരു സംശയത്തിന്റെ അവസ്ഥയിൽ നിർത്തുന്നതും നിങ്ങളെ കാണുവാൻ അനുവദിക്കാത്തതും.

എല്ലാ വെളിപാടുകളും ഈ ലോകത്തിലേക്കു കൊണ്ടുവന്നത് ഞങ്ങളാണ്. കാരണം ദൈവം സംസാരിക്കുകയില്ല. ദൈവം ഒരു വ്യക്തിയോ, അവതാരമോ അല്ല. ഇപ്രകാരം സൃഷ്ടാവിനെ കാണുന്നത് സ്രഷ്ടാവിനെ ഇകഴ്ത്തി കാണിക്കുന്നതിനും നിങ്ങളെ മഹത്വവത്കരിക്കുന്നതിനും തുല്യമാണ്.

ഞങ്ങളാണ് യേശുവിനോടും ബുദ്ധനോടും മുഹമ്മദിനോടും മറ്റു വല്യ ആത്മജ്ഞാനികളോടും അധ്യാപകരോടും  കാലാകാലങ്ങളായി സംസാരിച്ചതും വലിയ വ്യക്തത , പ്രവാചകന്മാരിലൂടെയും മനുഷ്യവംശത്തിന്റെ വലിയ മാറ്റത്തിന്റെ സമയത്തു വരുന്ന സന്ദേശവാഹകന്മാരിലൂടെയും സംസാരിക്കുകയും കൊണ്ടുവരുകയും ചെയ്തത്.

നിങ്ങള്ക്ക് ഞങ്ങളെ ആരാധിക്കാനാകുകയില്ല. നിങ്ങൾ ഞങ്ങളുടെ നാമങ്ങൾ അറിയുകയില്ല.

നിങ്ങൾ അതിനാൽ ഇനിമുതൽ വളരെ ഉത്തരവാദിത്തത്തോടെയും സൃഷ്ടാവ് നിങ്ങൾക്കു ഈ ലോകത്തിന്റെ സേവനത്തിനായി നൽകിയിരിക്കുന്ന കഴിവുകളും ശക്തികളും വലിയ ആവശ്യം നേരിടുന്ന വലിയ ദുരന്തം നേരിടുന്ന കത്തിന്റെ സേവനത്തിനായി നല്കാൻ നിങ്ങൾ തയ്യാറാകണം. നിങ്ങളെ ഇവിടെ എന്തിനാണോ അയച്ചിരിക്കുന്നത് അത് ചെയ്യാൻ നിങ്ങൾ തയാറല്ലെങ്കിൽ ദൈവത്തിന്റെ മുമ്പിൽ പോയി സ്രാഷ്ടാംഗം പ്രണാമം ചെയ്തിട്ട് കാര്യമില്ല.

നിങ്ങൾക്കു ‘പരമജ്ഞാനത്തിന്റെ പടികൾ’ എടുക്കാൻ സാധികുന്നില്ലെങ്കിൽ നിങ്ങളുടെ അഹംഭാവം നിങ്ങളുടെ വിധിയും പൂർണതയും നിശ്ചയിക്കുന്നുവെന്നു നിങ്ങൾ കരുതുന്നുവെങ്കിൽ ദൈവത്തിന്റെ മുമ്പിൽ സ്രാഷ്ടാംഗം പ്രണാമം ചെയ്തിട്ട് കാര്യമില്ല.

നിങ്ങൾ നിലത്തു വീണു ദൈവത്തെ ആരാധിക്കരുത്, നിങ്ങള്ക്ക് സേവിക്കാനോ നിങ്ങൾ സേവിക്കുകയോ  ചെയുകയില്ലാത്ത ദൈവത്തെ നിങ്ങൾ ആരാധിക്കരുത്.

സ്വയം നിശ്ചയിച്ചു വച്ചിരിക്കുന്ന ജീവിതം നയിക്കുകയും വരാനിരിക്കുന്ന എല്ലാ ദുരന്തങ്ങളും നേരിടുകയും ആയിരിക്കും നിങ്ങൾക്കു സേവിക്കാൻ കഴിയുകയില്ലാത്ത ദൈവത്തെ നിങ്ങൾ ആരാധിക്കുന്നതിലും നല്ലത്‌.

നിങ്ങള്ക്ക് ഈ വെളിപാടിനോട് പ്രതികരിക്കാൻ സാധിക്കുന്നില്ലെങ്കിൽ നിങ്ങൾ എന്താണ് ഇവിടെ ചെയ്യാൻ വന്നിരിക്കുന്നത്?

എല്ലാ സന്ദേശവാഹകരും ക്രൂശിക്കപ്പെട്ടിട്ടുണ്ട്‌. എല്ലാ സന്ദേശവാഹകരും  തെറ്റുദ്ധരിക്കപ്പെട്ടിട്ടുണ്ട്‌. എല്ലാ പുതിയ വെളിപാടുകളും തിരസ്ക്കരിക്കപ്പെട്ടിട്ടുണ്ട്, ചെറുത്തുനില്പിനു് വിധേയമായിട്ടുണ്ട് തർക്കവിഷയമായിട്ടുണ്ട് പക്ഷെ ഇതിനൊന്നും ഇവിടെ സമയമില്ല കാരണം മനുഷ്യവംശത്തിന്റെ വിധി ഈ ലോകത്തിന്റെ അവസ്ഥ ഈ മനുഷ്യ കുടുംബത്തിന്റെ അവസ്ഥ  മനുഷ്യ നാഗരികതയുടെ അവസ്ഥ എല്ലാം അടുത്ത ഇരുപതു വർഷത്തിനുള്ളിൽ തീരുമാനിക്കപെടും.

നിങ്ങൾ ഈ ലോകത്തിന്റെ ഈ പ്രപഞ്ചത്തിൽ തന്നെയും ഒറ്റക്കല്ല ഇനിയൊരിക്കലും. നിങ്ങൾക്കു അറിയില്ല എന്താണ് സംഭവിക്കാൻ പോകുന്നതെന്നും എന്താണ് സംഭവിക്കാനായി വന്നു നിൽക്കുന്നതെന്നും കാരണം നിങ്ങൾ വളരെ അധികം ഭയചകിതരാണ് അത് കാണുവാനും നിങ്ങൾക്കു  എല്ലാം അറിയാം എന്ന് അഹകാരത്തോടെ അനുമാനിക്കുകയും ചെയുന്നു. നിങ്ങൾക്കു എന്താണോ കാണാൻസാധിക്കാത്തത് നിങ്ങൾക്കു എന്താണോ നിങ്ങളുടെ വിലയിരുത്തലുകൾക്കും അപ്പുറം അറിയാൻ സാധിക്കാത്തത് അത് നൽകുവാൻ ആണ് വെളിപാട് ഇവിടെ വന്നിരിക്കുന്നത്. ഈ പുതിയ സന്ദേശത്തിന്റെ എല്ലാ ശിക്ഷണത്തിലും ഇത് അടങ്ങിയിട്ടുണ്ട്. ഇത് ഒരു പുതിയ സന്ദേശമാണ്. ഇതിനെതിരെ പോരാടുക നിങ്ങളുടെ തന്നെ തിരിച്ചറിയലിന് എതിരെ ഉള്ള പോരാട്ടമാണ്.

കാരണം സൃഷ്ടാവ് നിങ്ങൾക്കു നൽകിയിരിക്കുന്ന ഒരു മഹത്തായ മനസ്സും മഹത്തായ ശക്തിയും നിങ്ങൾ തിരിച്ചറിയേണ്ടിയിരിക്കുന്നു. എല്ലാം മതത്തിലും ഇത് പഠിപ്പിക്കുന്നു പക്ഷെ എല്ലാ മതവും ഇത് മൂടിവെക്കുകയും അവഗണിക്കുകയും ചെയുന്നു. ഇതാണ് ഇപ്പോൾ നിങ്ങൾ തിരിച്ചറിയേണ്ടത്. ദൈവം ലോകത്തെ നിയന്ത്രിക്കുകയല്ല ചെയുന്നത്. ഈ ലോകത്തിലെ ദുരന്തങ്ങളും, കൊടുംകാറ്റുകളും, വരൾച്ചകളും ഭൂകമ്പങ്ങളും വെള്ളപ്പൊക്കവും ദൈവം അല്ല സൃഷ്ടിക്കുന്നത്. ഈ മാറിയ ലോകത്തെ ഈ അനിശ്ചിതത്വം നിറഞ്ഞ ലോകത്തെ എങ്ങനെ മനുഷ്യർ നേരിടുമെന്ന് ദൈവം വീക്ഷിക്കുകയാണ് ചെയുന്നത്. മനുഷ്യരാശി ഈ പ്രപഞ്ചത്തിലെ ഒരു മഹാകൂട്ടായ്മയിലേക്കു കടക്കുകയാണ് കാരണം ഈ ലോകത്തിന്റെ മൂല്യവും പ്രാധാന്യവും തിരിച്ചറിഞ്ഞു ചിലർ ഇവിടെ അതികാരവും സ്വാധീനവും ചെലുത്താനായി ഇവിടേക്ക് വരുകയാണ്.

പക്ഷെ ആളുകൾ ഇത് കാണുന്നില്ല. ഇതിനെ കുറിച്ച് ചിന്തിക്കുന്നില്ല. ചിന്തിച്ചാൽ തന്നെയും തങ്ങളുടെ മുൻധാരണകളെയും വിശ്വാസങ്ങളെയും ഊട്ടിയുറപ്പിക്കുവാൻ ഇത് മനസിലാക്കാൻ ശ്രമിക്കുന്നു.

അതിനാൽ ആളുകൾ ഇത് കാണുന്നില്ല ദേശങ്ങൾ ഇതിനായി തയാറെടുക്കുന്നില്ല. അതുകൊണ്ടു തന്നെ വിനാശകരമായ സ്വഭാവം തുടരുന്നു.

ഞങ്ങൾ ഈ ലോകത്തെ നോക്കിപ്പാർക്കുകയാണ്. ഞങ്ങൾ ഈ ലോകത്തെ വളരെ കാലമായി വീക്ഷിക്കുകയാണ്. ഈ ലോകത്തിന്റെ പുരോഗതിക്കും  പരിണാമത്തിനും മേൽനോട്ടം വഹിക്കാനായി ദൈവം ഞങ്ങളെ അയച്ചിരിക്കുന്നു. സന്ദേശവാഹകർക്കു നൽകപ്പെട്ട വെളിപാടുകൾ സ്വീകരിക്കുവാനും, പ്രവാചകന്മാർക്ക് നൽകപ്പെട്ട ഉൾക്കാഴ്ചകൾ സ്വീകരിക്കുവാനും, താകീതുകൾ പുറപ്പെടുവിക്കുവാനും, അനുഗ്രഹങ്ങൾ ചൊരിയുവാനും, ഇപ്പോൾ ഭൂതകാലത്തെങ്ങും അനുഭവിച്ചിട്ടില്ലാത്ത രീതിയിലുള്ള ഒരു ലോകത്തേക്ക് നിങ്ങളെ തയ്യാറാകുവാനും, ജീവന്റെ മഹാകൂട്ടായ്മയെ നേരിടാൻ പോകുന്ന മനുഷ്യവംശത്തിന്റെ ഭാവിയിലേക്ക് തയ്യാറാകുവാനും.

ദൈവം പിശാചിനെ ഓടിച്ചുകൊണ്ടോ, ഈ ലോകത്തിന്റെ പ്രശ്നങ്ങൾ അവസാനിപ്പിച്ചുകൊണ്ടോ, മനുഷ്യർ തന്നെ സൃഷ്ടിച്ച പ്രശ്നങ്ങൾ, അതിന്റെ പരിണാമത്തിന്റെ ഭാഗമായി സൃഷ്ടിച്ച പ്രശ്നങ്ങൾ അവസാനിപ്പിച്ചു കൊണ്ടോ ദൈവം മനുഷ്യവംശത്തെ രക്ഷിക്കാൻ പോകുന്നില്ല.

പരിശുദ്ധനുമായുള്ള നിങ്ങളുടെ ബന്ധത്തെ കുറിച്ച് ഇപ്രകാരം ചിന്തിക്കുന്നത് തെറ്റുധരിക്കുന്നതിനു തുല്യമാണ്. കാരണം നിങ്ങൾ ഇപ്പോൾ ഒരു വിട്ടുപിരിയലിന്റെ അവസ്ഥയിലാണ് ജീവിക്കുന്നത് പക്ഷെ ദൈവവുമായുള്ള നിങ്ങളുടെ വിട്ടുപിരിയാൽ പൂര്ണമായിട്ടില്ല കാരണം നിങ്ങളിലെ ഒരു ഭാഗം ഇപ്പോഴും ദൈവവുമായി ബന്ധപെട്ടു കിടക്കുന്നു.

ഇതിനെയാണ് ഞങ്ങൾ പരമജ്ഞാനം എന്ന് വിളിക്കുന്നത്.ഇത് നിങ്ങളുടെ വ്യക്തിജീവിതത്തിലെ അന്തിമഫലം നിർണയിക്കുന്നതിൽ ഒരു പ്രധാന ഘടകമായി മാറും. നിങ്ങളുടെ ജീവിതത്തിന്റെ അർത്ഥവും മൂല്യവും നിർണയിക്കുന്നതിലും, നിങ്ങൾ ഒരു പുതിയ ലോകത്തിൽ എങ്ങനെ ക്രിയാത്മകമായി പ്രവർത്തിക്കുമെന്നും തയാറെടുക്കുമെന്നും, ഒത്തുചേർന്നുപോകുമെന്നും എങ്ങനെ ഈ പുതിയ സാഹചര്യങ്ങളെ നിങ്ങൾ നേരിടും എന്നതിലും.

ഇത്തരം ഒരു വെളിപാട് മുൻപ് ഒരിക്കലും മനുഷ്യവംശത്തിനു നൽകിയിട്ടില്ല കാരണം അതിന്റെ ആവശ്യം ഇല്ലാതിരുന്നു. നിങ്ങൾ ഈ ലോകത്തിൽ ഒരു പുതിയ നാഗരികത സൃഷ്ടിച്ചിരിക്കുന്നു, ഭിന്നിക്കപ്പെട്ടതും, വിഭജിക്കപ്പെട്ടതാണെങ്കിലും അത് നാഗരികത തന്നെ ആണ്.

ദേശങ്ങളും സംസ്കാരങ്ങളും പരസ്പരപൂരകങ്ങളായി കൂടുതൽ കൂടുതൽ മാറിക്കൊണ്ടിരിക്കുകയാണ്. ഇതായിരുന്നു സൃഷ്ടാവിന്റെ ഉദ്ദേശ്യവും. കാരണം ഇതാണ് മനുഷ്യവംശത്തിന്റെയും പ്രപഞ്ചത്തിലുള്ള എല്ലാ ബുദ്ധിശാലികളായ വംശങ്ങളുടെയും പരിണാമവും.

പക്ഷെ ഇപ്പോൾ നിങ്ങൾ അടുത്ത മഹത്തായ ഒരു ചുവടു വെപ്പ് നേരിടണം. ക്ഷാമം നേരിടുന്ന ഒരു ലോകം, വിഭവങ്ങളുടെ കാര്യത്തിൽ ക്ഷാമം നേരിടുന്ന ഒരു ലോകം. സമതുലനത്തിന്റെ കാര്യത്തിൽ ക്ഷാമം നേരിടുന്ന ഒരു ലോകം, ഭക്ഷണവും വെള്ളവും തീർന്നു കൊണ്ടിരിക്കുന്ന ഒരു ലോകം, പുതിയ ലോക സഹാചര്യങ്ങളെ ഒരു വളർന്നു വരുന്ന മനുഷ്യരാശിക്ക് നേരിടേണ്ട ലോകം. ഇതിനു നിങ്ങൾക്കു ഒരു പുതിയ വെളിപാട് ആവശ്യമാണ്.

സൃഷ്ടാവിൽ നിന്ന് വന്ന പഴയ വെളിപാടുകൾക്കു നിങ്ങളെ മാറ്റത്തിന്റെ  മഹതിരമാലകൾക്കായി തയ്യാറാക്കുവാൻ ആകില്ല, മഹാകൂട്ടായ്മക്കായി തയ്യാറെടുക്കാൻ ആകില്ല. നിങ്ങൾ കൂടുതലായി നേരിടേണ്ടതും നിങ്ങൾ ഇപ്പോൾ നേരിടുന്നതുമായ മഹത്തായ ചുവടുവെപ്പുകൾക്കായി നിങ്ങളെ തയാറാക്കാൻ അവക്ക് ആവില്ല.

ഇത്തരം കാര്യങ്ങൾക്കു മുന്നിൽ നിങ്ങൾക്കു ഉത്തരങ്ങളില്ല.ഇതിനാൽ ആണ് ഒരു പുതിയ വെളിപാട് നല്കപ്പെട്ടിരിക്കുന്നത്. പഴയതു പോലെ അല്ലാത്ത ഒരു ഭാവിക്കായി മനുഷ്യവംശത്തെ തയാറാകുവാനും, താകീത് നൽകുവാനും, ഉപദേശിക്കുവാനും ഇത് ആവശ്യമാണ്. ഈ  വാക്കുകൾ കേൾക്കുക. നിങ്ങളുടെ ബുദ്ധികൊണ്ടല്ല. നിങ്ങളുടെ ഹൃദയം കൊണ്ട്, നിങ്ങളുടെ ഉള്ളിലെ ഒരു മഹത്തായ സത്യത്തിനോടാണ് ഇത് സംസാരിക്കുന്നത്. നിങ്ങളുടെ ആശയങ്ങൾക്കും ചിന്തകൾക്കും ധാരണകൾക്കും അപ്പുറമുള്ള മഹത്തായ ഒരു സത്യം.

നിങ്ങളുടെ ബുദ്ധിയുടെ തലത്തിലല്ലാത്തതും അതിനെ ഒരിക്കലും എത്തി ചേരാൻ പറ്റാത്തതുമായ ഒരു സൗഭാവികമായ നിങ്ങളുടെ ഉള്ളിലെ ഒരു തിരിച്ചറിയലിനോട്, ഒരു സൗഭാവികമായ അഭിനിവേശത്തോട്‌, ഒരു സൗഭാവികമായ അഭിനിവേശത്തോട്‌, നിങ്ങളുടെ ഉള്ളിൽ ഇപ്പോൾ ഈ നിമിഷവും നിലകൊള്ളുന്ന ആ സൗഭാവികമായ ദിശാബോധത്തോടു,അതിനോടാണ് ഇത് സംസാരിക്കുന്നത്.

നിങ്ങളുടെ ആഴത്തിലുള്ള ഈ പ്രകൃതിയോടുള്ള ആശയവിനിമയം ആണ് ഇത്. നിങ്ങളുടെ ഇന്നത്തെ അവസ്ഥയിലുള്ള ധാരണകൾക്കും, വിശ്വാസങ്ങൾക്കും, പ്രവർത്തനങ്ങൾക്കും വിപരീതമായി ഈ ആഴത്തിലുള്ള പ്രകൃതിയെ പ്രവർത്തിപ്പിക്കുവാനും, ഉത്തേജിപ്പിക്കുവാനും, മുന്നോട്ടുകൊണ്ടുപോകുവാനും ഉള്ള ഒരു  ആശയവിനിമയം.

നിങ്ങൾ തയാറല്ല. ദൈവം തയാറെടുപ്പ് അയച്ചിരിക്കുന്നു.

നിങ്ങൾ ബോധവാന്മാരല്ല. ദൈവം ബോധവത്കരണം അയച്ചിരിക്കുന്നു.

നിങ്ങൾ അനിശ്ചിതത്വത്തിലാണ്. നിങ്ങളുടെ ഉള്ളിൽ തന്നെയുള്ള ആ ധൃഢതയെ ദൈവം വിളിച്ചോതുകയാണ്.

നിങ്ങൾ കലഹത്തിലാണ്. ഈ കലഹത്തിൽ നിന്നും പുറത്തേക്കുള്ള വഴി ദൈവം നിങ്ങള്ക്ക് നൽകുകയാണ്.

നിങ്ങൾ നിങ്ങളെയും മറ്റുള്ളവരെയും വിലകുറച്ചു കാണുകയാണ്. പക്ഷെ ദൈവം നിങ്ങളുടെ ഈ ലോകത്തിലുള്ള യഥാർത്ഥ മൂല്യവും ഉദ്ദേശ്യവും നിങ്ങളിലേക്ക് തന്നെ വീണ്ടെടുത്ത് തരികയാണ്.

ലോകം മാറിക്കൊണ്ടിരിക്കുകയാണ്. പക്ഷെ നിങ്ങൾ അത് കാണുന്നില്ല. ദൈവം കാണുവാനുള്ള  കണ്ണുകളും കേൾകുവാനുള്ള കാതുകളും നൽകിയിരിക്കുന്നു പക്ഷെ അവ ഇന്ന് നിങ്ങള്ക്ക് മനസ്സിലാകുവാനോ ചെയ്യുവാനോ കഴിയുന്നതിലും അപ്പുറമാണ്.

ഒരു പുതിയ വെളിപാടില്ലാത്ത മനുഷ്യവംശം പരാജയപ്പെടും. ഈ വെളിപാടില്ലാതെ ലോകം കൂടുതൽ ഇരുണ്ടതാകും, കൂടുതൽ കലഹഭരിതമാവും.

അതിന്റെ തന്നെ പിഴവുകളാലും വ്യകതയില്ലായ്മയാലും മനുഷ്യവംശം കാൽവരുതി  വീഴുകയും പരാജയപ്പെടുകയും ചെയ്യും. ലോകത്തിന്റെ വിഭങ്ങൾ കലഹത്തിലൂടെയും  യുദ്ധത്തിലൂടെയും ചിലവരിക്കും. ജനങ്ങൾ പരസ്പരം തലയുതിർക്കുകയും ആളുകൾ പരസ്പരം തലയുതിർക്കുകയും ചെയ്യും. ഭാവിയിൽ പറഞ്ഞറിയിക്കാൻ സാധിക്കാത്തവിധമുള്ള കലഹങ്ങളുണ്ടാകും, നിങ്ങൾ ഇതുവരെ ദർശിച്ചിട്ടുള്ള ഇതിനെക്കാളും വലിയതും തുടർന്നുപോകുന്നതും ആയ  കലഹങ്ങൾ.

ഈ പുതിയ വെളിപാട് നിങ്ങളുടെ ചിന്തകളിലെ നഷ്ടപെട്ട മിശ്രിതങ്ങൾ ഏന്തിയാണ് വന്നിരിക്കുന്നത്-നിങ്ങളുടെ ജ്ഞാനത്തിന്റെ താക്കോൽ, നിങ്ങളുടെ ശക്തിയുടെയും, അധികാരത്തിന്റെയും,ദൃഢനിശ്ചയത്തിന്റെയും സ്രോതസ്സുമേന്തിയാണ് വന്നിരിക്കുന്നത്.

ഇവിടെ നിങ്ങള്ക്ക് വളരെ ഗൗരവമുള്ള ഒരു മനസ്സുണ്ടായിരിക്കണം. നിങ്ങൾ ജീവിതത്തെ വളരെ ഗൗരവപൂർവം കാണുകയും, നിങ്ങളുടെ ജീവിതത്തിന്റെ ആവശ്യങ്ങളും, ജീവിതത്തിൽ വേണ്ട കാര്യങ്ങൾ ശ്രദ്ധിക്കുവാൻ തയാറാകണം.

ഇതിനാൽ ദൈവം ഒരു പുതിയ വെളിപാട് അയച്ചിരിക്കുന്നു. ഇത് ഒരു വെളിപാടാണ്. ഞങ്ങൾ ആണ് ഈ വെളിപാട്. ഇവിടെ നിങ്ങള്ക്ക് ആരാധിക്കാൻ നായകന്മാരില്ല, അനാധരിക്കാരനും വ്യക്തികളില്ല, കൂടുതൽ വലിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുവാനും കൂടുതൽ വലിയ ജ്ഞാനം വിനിയോഗിക്കുക മാത്രം.

സ്വയം ആത്മപ്രകാശനം നേടിക്കൊണ്ട് ഒരു രക്ഷ ഇവിടെയില്ല. ഇവിടെ ഒരു ഒളിച്ചോട്ടമില്ല.

ഇവിടെ സ്വയം തെറ്റുധരിപ്പിക്കലില്ല. ഇവിടെ മഹത്തായ തിരിച്ചറിയാലും, ഉത്തരവാദിത്തവും, ത്യാഗവും സംഭാവനകളും മാത്രമേ ഉള്ളു. ഇതാണ് ലോകത്തെ രക്ഷിക്കുന്നത്.

സ്വാതത്ര്യം വളരെ വിരളവും വളരെ ശ്രദ്ധയോടെ സംരക്ഷികേണ്ടതുമായ ഒരു പ്രപഞ്ചത്തിൽ മനുഷ്യന്റെ സ്വാതന്ത്ര്യവും ദൃഢനിശ്ചയവും രക്ഷിക്കുന്നത് ഇതാണ്. മനുഷ്യന്റെ സ്വന്തം വില നിലനിർത്താനും അവനു ലോകത്തിനായി  സംഭാവന ചെയ്യുവാനുള്ള ഒരു മഹത്തായ ശക്തിയും പ്രാധാന്യവും ത്രാണിയും വീണ്ടെടുക്കുന്നത് ഇതാണ്, ആളുകളുടെ സാഹചര്യം എന്തായാലും.

ഈ വാക്കുകൾ ശ്രവിക്കുക. നിങ്ങളുടെ ആശയങ്ങളും, വിശ്വാസങ്ങളും, വാദങ്ങളും നിരത്തിയല്ല. പക്ഷെ നിങ്ങളുടെ ഹൃദയം കൊണ്ട്, നിങ്ങളുടെ ആഴത്തിലുള്ള പ്രകൃതി കൊണ്ട്

കാരണം ദൈവത്തിനു നിങ്ങളോടു സംസാരിക്കാൻ സാധിക്കുന്നത് ദൈവം നിങ്ങളിൽ സൃഷ്ടിച്ചതിനോട് മാത്രമാണ്. ദൈവം നിങ്ങളുടെ സാമൂഹ്യ വ്യക്തിത്വത്തെ സൃഷ്ടിച്ചിട്ടില്ല.ദൈവം നിങ്ങളുടെ ആശയങ്ങളേം,വിശ്വാസങ്ങളേം സൃഷ്ടിച്ചിട്ടില്ല, ദൈവം നിങ്ങളുടെ തീരുമാനങ്ങളെയും, , നിങ്ങളുടെ അധപധനകളെയും സൃഷ്ടിച്ചിട്ടില്ല, ദൈവത്തിനു സംസാരിക്കാൻ സാധിക്കുന്നത് ദൈവം നിങ്ങളിൽ സൃഷ്ടിച്ചതിനോടാണ്. ആഴത്തിൽ ഉള്ള ഒന്ന്, പരിപാവനമായ ഒന്ന് ഒപ്പം കൂടുതൽ സൗഭാവികമായി നിങ്ങളിൽ ഉള്ള ഒന്ന്.

ഈ പുതിയ സന്ദേശം നിങ്ങളെ ഇതിലേക്കാണ് വിളിച്ചോതുന്നത്. നിങ്ങൾ ഇതിനെക്കുറിച്ചു ബോധവാന്മാരായി തീർന്നാൽ ഈ തിരിച്ചറിയൽ നേരിടുക എന്ന വെല്ലുവിളിയും ഇത് നിങ്ങളുടെ ജീവിതത്തിനു എന്താണ് അർത്ഥമാക്കുന്നത് എന്ന വെല്ലുവിളിയും നിങ്ങൾ നേരിടണം.

ആളുകൾ ഈ സന്ദേശം നിരസിക്കും. കാരണം അവർക്കു നേരത്തെയുള്ള വിശ്വാസങ്ങളും, അവർക്കു സമൂഹത്തിലുള്ള സ്ഥാനങ്ങളും ഒരു പുനര്വിചാരണക്കു വിധേയമാക്കാൻ അവർ ആഗ്രഹിക്കുന്നില്ല.

അവർക്കു ഈ പുതിയ സന്ദേശത്തോടു തർക്കിക്കാൻ സാധിക്കുകയില്ല ശരിക്കും, ഇത് അവഗണിക്കുവാനും.

അവരുടെ നേരത്തെ ഉള്ള നിക്ഷേപങ്ങളും അവരെക്കുറിച്ചു തന്നെയുള്ള ആശയങ്ങളുമായി ഇതിനെതിരെ വാദിക്കുകയെ സാദ്ധ്യമുള്ളൂ.

സൃഷ്ടാവിന്റെ ഇച്ഛയ്ക്കും ജ്ഞാനത്തിനും എതിരെ വാദിക്കുവാൻ ആർക്കാണ് സാധിക്കുക? കള്ളന്യായങ്ങൾ നിരത്തി അല്ലാതെ.

ഇവിടെ നിങ്ങൾ ഓരോ വ്യക്തിയും നേരിടുന്ന പ്രശ്നങ്ങൾ നിങ്ങൾ കാണും. എത്രമാത്രം സത്യസന്ധരാകാൻ സാധിക്കും അവർക്കു അവർ കാണുകയും കേൾക്കുകയും ചെയുന്ന കാര്യങ്ങളെ കുറിച്ച്?

എത്രമാത്രം ബോധവാന്മാരായി മാറാൻ അവർക്കു സാധിക്കും  അവരെക്കുറിച്ചു അവരുടെ സാഹചര്യങ്ങളെ കുറിച്ച്, അവർക്കു ചുറ്റുമുള്ള ലോകത്തെ കുറിച്ച്?

അവരുടെ ജീവിതത്തെ സമതുലനാവസ്ഥയിൽ എത്തിക്കുവാനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കുവാനും അവർ നേരത്തെ പരാജയപ്പെട്ട ബുദ്ധിമുട്ടേറിയ തീരുമാനങ്ങൾ വീണ്ടും നടത്തുവാനും അവർക്കു സാധിക്കുമോ?

ഇതിനു എത്രമാത്രം ഉത്തരവാദിത്തം ഏറ്റെടുക്കാൻ അവർക്കു സാധിക്കും?

ഇവിടെ നിങ്ങടെ ബുദ്ധി ദൈവത്തിന്റെ രാജാവായി വിരാജിക്കുന്നു എന്നത് നിങ്ങൾ കാണും, പക്ഷെ ഇത് യഥാർത്ഥത്തിൽ ഒരു സേവകൻ മാത്രമാണ്. അപ്രകാരമാണ് അതിന്റെ ഉദ്ദേശ്യവും രൂപകൽപ്പനയും.

ഇവിടെ ആളുകൾ അനുസരിച്ചു പോകുന്ന ഒരു അഹംഭാവവും അജ്ഞതയും തുന്നിച്ചേർക്കപെട്ട ഒരു ആത്മവഞ്ചന കാണും.

ഇവിടെ നിങ്ങൾ എന്താണ് വലുതെന്നും, എന്താണ് ചെറുതെന്നും, എന്താണ് ശക്തമെന്നും, എന്താണ് ദുർബലമെന്നും, എന്താണ് സത്യമെന്നും,എന്താണ് കള്ളമെന്നും, എന്താണ് വിലയേറിയതെന്നും, എന്താണ് വിലയേറിയതായി അഭിനയിക്കുന്നത് എന്നും കാണും.

ഈ വെളിപാട് എല്ലാം വെളിപ്പെടുത്തും.

നിങ്ങടെ ഉള്ളിലെ മഹത്തായതിനെ പിന്തുടരുവാനും, നിങ്ങടെ ഉള്ളിലെ ചെറുതിനെ നിയന്ത്രിക്കുവാനും. യാതൊരു ഇരട്ടത്താപ്പും ഇക്കാര്യത്തിൽ ഇത് സംസാരിക്കുന്നില്ല.

നിങ്ങൾക്ക് എല്ലാം ഉണ്ടാകുവാൻ സാധിക്കുകയില്ല. നിങ്ങൾക്കു നിങ്ങളുടെ ഭൂതകാലവും ഭാവിയും ഒരുമിച്ചു ഉണ്ടാവാൻ സാധിക്കുകയില്ല കാരണം അത് അനിയോജ്യമായിരിക്കുകയില്ല.

നിങ്ങൾ നിങ്ങളുടെ പരാജയത്തിലൂടെയും നിരാശയുടെയും മാത്രമേ നിങ്ങൾ നിങ്ങൾ ജീവിക്കേണ്ട ജീവിതം അല്ല ജീവിക്കുന്നതെന്ന് എന്ന്  കാണാൻ സാധിക്കുകയുള്ളു ഒപ്പം നിങ്ങൾ നിങ്ങളോടു തന്നെയും മറ്റുള്ളവരോടും ആത്മാർത്ഥമായല്ല വർത്തിക്കുന്നത് എന്ന് കാണാൻ സാധിക്കുകയുള്ളു.

വളരെ ഖേദകരവും അതേസമയം അത്യാവശ്യമായ ഒരു വിലയിരുത്തലിന്റെ സമയമാണ്, തിരിച്ചറിയലിന്റെ സമയം, വെളിപാടിന്റെ സമയം.

അതിനാൽ ഈ വാക്കുകൾ ശ്രദ്ധിക്കുക. നിങ്ങളുടെ ആശയങ്ങളും, അനുമാനഗേലും, അഹംകാരവും, പോഴത്തരവും ഉപയോഗിച്ചല്ലാ, നിങ്ങളുടെ ആഴത്തിലുള്ള പ്രകൃതി വെച്ച്, അതാണ് നിങ്ങൾക്ക് വെളിപ്പെടേണ്ടത്.

വെളിപാടിന്റെ ഭാഗമാണ് അത്.