Categories: Uncategorized

പ്രവാചകന്മാരുടെ സ്ഥിദ്ധീകരണമുദ്ര

ദൈവത്തിന്റെ സന്ദേശവാഹകനായ മാർഷൽ വിയാൻ സമ്മേഴ്സിന് 2011 മെയ് മാസം ഇരുപത്തിയൊന്നാം തിയതി കൊളോറാഡോയിലെ ബോൾഡറിൽ വെച്ച് വെളിപ്പെടുത്തിയത് പ്രകാരം.

ഞങ്ങൾ ഇപ്പോൾ പ്രവാചകന്മാരുടെ സ്ഥിദ്ധീകരണമുദ്രയെ പറ്റി സംസാരിക്കേടത് വളരെ പ്രധാനപെട്ടതാകുന്നു ആകയാൽ ലോകത്തിലെ ജനങ്ങൾക്ക് എന്താണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത് എന്നും മനുഷ്യപരിണാമത്തിന്റെയും പുരോഗതിയുടെയും ചില നിര്ണായകസമയങ്ങളിൽ മാത്രം നൽകപ്പെടുന്ന ദൈവത്തിന്റെ മഹത്തായ വെളിപാടുകൾ സംരക്ഷിക്കപെടെട്ടത്തിന്റെ പ്രാധാന്യവും മനസിലാവും.

ഈ മഹത്തായ വെളിപാടുകൾ ലോകത്തെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപെട്ടതാണ്. മനുഷ്യ നാഗരികത പണിതുയർത്തുവാനുള്ള കട്ടകൾ ഇത് പ്രധാനം ചെയുന്നു.

ഇപ്പോൾ ദൈവം വീണ്ടും മനുഷ്യ നാഗരികതയെ ഉള്ളിൽ നിന്നുള്ള വിഭജനങ്ങളിൽ നിന്നും തകർച്ചയിൽ നിന്നും സംരക്ഷിക്കുന്നതിനൊപ്പം മനുഷ്യന്റെ അജ്ഞതയും കലഹവും മുതലെടുക്കാനായി വരുന്ന ബാഹ്യശക്തികളുടെ അടിച്ചമർത്തലുകളിൽനിന്നും സംരക്ഷിക്കുവാനായി വീണ്ടും സംസാരിച്ചിരിക്കുന്നു.

ഇത് വളരെ പ്രതീക്ഷിച്ചിരുന്നതും വിധിപോലെ വന്നുചേരാനിരുന്നതുമായ ഒരു ഘട്ടമായിരുന്നു. മനുഷ്യരാശി ഒരു നാഗരികത സ്ഥാപിക്കാൻ തുടങ്ങി കഴിയുമ്പോൾ ഇത് വന്നുചേരുമായിരുന്നു, തീർച്ചയായിട്ടും ഒരു പരിപൂർണമായ നാഗരികത അല്ല എന്നാലും ഒരു നാഗരികത.

ചില സാഹചര്യങ്ങൾ വന്നുചേർന്നു കഴിയുമ്പോൾ ഇത് സംഭവിക്കുമായിരുന്നു. മനുഷ്യന്റെ ധൗർബല്യങ്ങൾക്കു ആക്കം കൂട്ടുന്ന അവന്റെ പിഴവുകൾ വളർന്നു ഒരു പ്രത്യേക തലത്തിൽ എത്തിച്ചേർന്ന് പ്രകൃതിയുടെ ദുർവിനിയോഗവും ക്ഷാമവും മൂലം മനുഷ്യനാഗരികത തന്നെ അപകടപ്പെടുമ്പോൾ ഒപ്പം വളർന്നു വരുന്ന ഒരു മനുഷ്യരാശിയെ നിലനിർത്താൻ കഴിയാത്ത വിധം ഭൂമിയെ നശിപ്പിച്ചുകഴിയുമ്പോൾ ഇവ സംഭവിക്കും.

ഈ പ്രപഞ്ചത്തിലുള്ള മനുഷ്യവംശത്തിന്റെ ബലഹീനത ഒരു നിർണായക ഘട്ടത്തിൽ എത്തിച്ചേരും വരെ ഇത് വന്നുചേരാൻ കാത്തിരിക്കുമായിരുന്നു. കാരണം ഭൂമിയെ തങ്ങളുടെ ഉദ്ദേശ്യങ്ങൾക്കും താല്പര്യങ്ങൾക്കുമായി വളരെ കാലമായി ചില വംശങ്ങൾ വീക്ഷിച്ചിരുന്നു.

ദൈവത്തിന് ഇത് തീർച്ചയായിട്ടും അറിയാം കാരണം ഇത് ഏതു ലോകത്തിന്റെയും പരിണാമത്തിന്റെ ഭാഗമാണ്, ഒരു വംശത്തിന്റെ കടന്നുവരവിന്‌ നീരുറവയായി പ്രവർത്തിച്ച ഏതു ലോകത്തും അല്ലെങ്കിൽ പുറത്തുനിന്നുള്ള സന്ദർശകരാൽ സമ്പുഷ്ടമായ ഏതു ലോകത്തിലും. ഇത് പ്രവചിക്കാവുന്നതാണ്. ഇത് ഉടനെ തന്നെയോ അല്ലെങ്കിൽ താമസിച്ചോ സംഭവിക്കും. മനുഷ്യവംശത്തിന്റെ അത്തരത്തിലുള്ള ഒരു സമയം ഇപ്പോൾ വന്നിരിക്കുകയാണ്.

ദൈവം മഹത്തായ വെളിപാടുകളെ ഒരു സ്ഥിദ്ധീകരണമുദ്ര കൊണ്ട് സംരക്ഷിക്കുന്നു. സ്ഥിദ്ധീകരണമുദ്ര കൊണ്ട് അർത്ഥമാക്കുന്നത് ഈ പ്രപഞ്ചത്തിന്റെ നാഥൻ നിർദ്ദേശിച്ചാലല്ലാത്തതെ മറ്റൊരു വെളിപാട് മാലാഖവൃന്ദം ലോകത്തിനു നൽകുകയില്ല എന്നാണ്. ഇത് അവരുടെ സ്ഥിദ്ധീകരണമുദ്ര ആണ്, മഹത്തായ ഈ വെളിപാടുകളെ തിരുത്തലുകളിൽ നിന്നും ആക്രമണങ്ങളിൽ നിന്നും ഒപ്പം ഒരു മഹത്തായ വെളിപാട് നല്കപ്പെടുമ്പോൾ സൗഭാവികമായി സംഭവിക്കുന്നതായ സ്വയം പ്രഖ്യാപിത സന്ദേശവാഹകരിൽ നിന്നും ദൂതന്മാരിലും നിന്നും സംരക്ഷിക്കുന്നു.

ലോകത്തിലെ ജനങ്ങൾക്ക് ഇത്തരം ഒരു സ്ഥിദ്ധീകരണ മുദ്രയെപ്പറ്റി അറിയില്ല. ഇത് അവർക്കു തൊടുവാൻ സാധിക്കുന്ന ഒന്നല്ല. ഇത് അവരുടെ ഭരണഘടനയിൽ ഇല്ല. ഇത് വളരെയധികം മനസിലാക്കിയിട്ടോ അംഗീകരിച്ചിട്ടോ ഇല്ല.

പക്ഷെ ഈ ലോകത്തെ നോക്കിപ്പാർക്കുന്ന മാലാഖവൃന്ദത്തിനും കൂട്ടായ്മക്കും ഇത് വളരെ വ്യക്തമായ ആജ്ഞയും സ്ഥാപിച്ചിടേണ്ട ഒന്നുമാണ് അല്ലാത്തപക്ഷം ദൈവത്തിന്റെ മഹത്തായ വെളിപാടുകൾ തിരിച്ചറിയാൻ സാധിക്കാത്തവിധം മലിനീകരിക്കപ്പെടാം. കാലാന്തരത്തിൽ ഇവ മനുഷ്യന്റെ അജ്ഞതയാലും  അഴിമതിയാലും ബാധിക്കപെടുകയും  മാറ്റപ്പെടുകയും  ഒപ്പം അനുകരണങ്ങളാൽ ദുരുപയോഗപ്പെടുകയും ചെയ്യും. പക്ഷെ സ്വർഗത്തിന്റെ സ്ഥിദ്ധീകരണമുദ്ര പരിപൂര്ണമാണ് എന്ന് കാണുക.

പക്ഷെ ഒരു പ്രത്യേക ഘട്ടത്തിൽ ദൈവം ഈ സ്ഥിദ്ധീകരണമുദ്ര മുറിക്കും. കാരണം മുൻപ് നൽകപ്പെട്ട പഠനങ്ങൾ മനുഷ്യവംശത്തിന്റെ മുഴുവൻ  യഥാർത്ഥ ആവശ്യങ്ങളെ നിർവഹിക്കുവാൻ സാധ്യമല്ല എന്ന് വരുമ്പോൾ.

മഹത്തായ ഈ വെളിപാടുകൾ തമ്മിലുള്ള അന്തരം പലപ്പോഴും വളരെ വലുതായിരിക്കും. കാരണം ഒരു നീണ്ട കാലത്തേക്ക് മനുഷ്യരാശിയുടെ ആവശ്യങ്ങൾ നിറവേറ്റാൻ ഇത് മതിയാവും.

പക്ഷെ ഇപ്പോൾ നിങ്ങൾ ഒരു മഹത്തായ ഘട്ടത്തിൽ എത്തിനിൽകുകയാണ് എന്നതിനാൽ ദൈവം വീണ്ടും സംസാരിച്ചിരിക്കുന്നു. മനുഷ്യരാശി ഒട്ടും സജ്ജമല്ലാതെയും അജ്ഞതയിലും നിൽക്കുന്ന ഒരു മഹാ ഘട്ടം, മുൻപ് നൽകപ്പെട്ട വെളിപാടുകൾക്കു ഇതിനു വേണ്ടി നിലകൊള്ളാൻ സാധിക്കാൻ പറ്റാത്ത ഒരു മഹത്തായ ഘട്ടം. അവയെ ഇപ്രകാരം ഒരു ഉദ്ദേശ്യത്തോടെ അല്ല തയാറാക്കിയത്. മനുഷ്യനാഗരികത പണിതുയർത്താൻ അവ നിർണായകമായ പങ്കു വഹിച്ചു, ഈ കാലത്തിനുള്ളിൽ ഒരു ലോക നാഗരികത പണിയുന്നതിൽ.

പക്ഷെ ഇപ്പോൾ മനുഷ്യനാഗരികത ഉള്ളിൽ നിന്നും പുറമെ നിന്നും ഉള്ള ഭീഷണി നേരിടുകയാണ്, വളരെ കഠിനമായ ഭീഷണിയാണ് എന്നതിനാൽ ദൈവം വീണ്ടും സംസാരിച്ചിരിക്കുന്നു, കാരണം ഇവിടെ അപകടസാധ്യതകൾ വളരെ വലുതാണ്, അപകടങ്ങൾ വളരെ വലുതാണ്, മനുഷ്യന്റെ അജ്ഞത വൻതോതിലാണ്.

ഇതിനു മുൻപ് നൽകപ്പെട്ട മഹത്തായ വെളിപാടുകൾ പോലും വിഭിന്നമാവുകയും ഒപ്പം പരസ്പരം പോരാടുകയുമാണ്. ഈ പ്രപഞ്ചത്തിലെ ജീവന്റെ മഹാകൂട്ടായ്മയിലേക്കു മനുഷ്യരാശിയെ തയ്യാറാക്കുവാൻ അവക്ക് സാധിക്കുകയില്ല. ഈ ലോകത്തിലെ ഏതു നാഗരികത നേരിട്ടതിലും അധികം മഹാ മാറ്റം നേരിടാൻ പോകുന്ന, പാരിസ്ഥിതിക ക്ഷാമം നേരിടുന്ന ഒരു മനുഷ്യരാശിയെ തയ്യാറാക്കുവാൻ അവക്ക് സാധിക്കുകയില്ല. അവയെ ഇത്തരമൊരു ഉദ്ദേശ്യത്തോടെ അല്ല രൂപകൽപന ചെയ്തത്.

ദൈവത്തിനു ഇത് തീർച്ചയായും അറിയാം പക്ഷെ മനുഷ്യരാശി ഇത് തിരിച്ചറിയുന്നില്ല. അതിനു മുകളിലേക്ക് എന്താണ് വന്നു ഭവിക്കാൻ പോകുന്നത് എന്ന് അത് തിരിച്ചറിയുന്നില്ല. ഈ പ്രപഞ്ചത്തിലെ ജീവന്റെ വെളിച്ചത്തിൽ എന്താണ് അതിന്റെ അവസ്ഥ എന്ന് അത് തിരിച്ചറിയുന്നില്ല. അതിന്റെ ലോകത്തിലെ സൗഭാവിക സമ്പത്തിനെ അത്ഈ എത്രമാത്രം അതിരുകടന്നു അധികമായും വിനിയോഗിച്ചു എന്നതുകൊണ്ട്  ലോകത്തിന്റെ അവസ്ഥ എന്താണ് എന്ന് അത് കാണുന്നില്ല. സ്വയം തകർച്ചയുടെയും വിഘടനത്തിന്റെയും നിസ്സംഗമായ ഒരു യാത്രയാണ് അത് ഈ സമയത്തിനുള്ളിൽ ചെയുന്നത്.

മനുഷ്യരാശി തയ്യാറല്ലെങ്കിൽ മനുഷ്യനാഗരികതയെ നശിപ്പിക്കാൻ സാധ്യമായ വാൻ മാറ്റങ്ങൾ ഈ ഭൂമിക്കുമേൽ വന്നു പതിക്കും.

ഇവിടെ സ്ഥിദ്ധീകരണമുദ്ര മുറിക്കപ്പെടുകയാണ്, കാരണം ഒരു പുതിയ വെളിപാട് നല്കപ്പെടണം. യേശുവിന്റെ ജീവിതത്തിനു ശേഷം മുഹമ്മദിനെ ഒരു മഹത്തായ ധൗത്യവുമായി ഈ ലോകത്തിലേക്ക് അയച്ചപ്പോൾ ഈ സ്ഥിദ്ധീകരണ മുദ്ര മുറിക്കപ്പെട്ടു. ഇപ്പോൾ ദൈവത്തിന്റെ ഈ പുതിയ വെളിപാടിലൂടെ സ്ഥിദ്ധീകരണമുദ്ര വീണ്ടും മുറിക്കപ്പെടുകയാണ്.

ഇവിടെ നിങ്ങൾ മനസിലാക്കേടത് എല്ലാ മഹാസന്ദേശവാഹകരും മാലാഖവൃന്ദത്തിൽ നിന്നാണ് വന്നിരിക്കുന്നത്, ഒരു മഹാദൗത്യവുമായി ലോകത്തിലേക്ക് അയക്കപെട്ടു, ലോകത്തിന്റെ പല നാഴികക്കല്ലുകളുടെ സമയത്തും അവസരങ്ങളിലും ലോകത്തിലേക്ക് അയക്കപെട്ടു. അവരെല്ലാം ഈ കൂട്ടായ്മയിൽ നിന്നാണ് വരുന്നത്. അവർക്കെല്ലാം ഒരു ഏകീകൃത സ്രോതസ്സാണ് ഉള്ളത്. അവർ ദൈവത്തിന്റെ പുത്രൻമാരല്ല. അവർ പ്രപഞ്ചത്തിന്റെ കേന്ദ്രവുമല്ല.

ഈ പ്രപഞ്ചത്തിൽ വലിയ പ്രാധാന്യവും മഹിമയും ഉള്ള ഈ ലോകത്തെ നോക്കിപ്പാർക്കുന്ന മാലാഖവൃന്ദത്തിൽ നിന്നാണ് അവരെല്ലാം വരുന്നത് കാരണം മനുഷ്യരാശി അതിന്റെ ആത്മീയബോധം കാത്തുസൂക്ഷിച്ചിരിക്കുന്നു. അതിന്റെ പിഴവുകൾക്കും തകർച്ചയുടെ ഒരു ചരിത്രത്തിലും അത് അതിന്മേലും ലോകത്തിന് മേലും അടിച്ചേൽപ്പിച്ച പല കലാപങ്ങളും വലിയ ദുരന്തങ്ങളും ഉണ്ടെകിൽ തന്നെയും ഇത് വളരെ പ്രതീക്ഷയും പ്രാധാന്യവും ഉള്ള ഒരു ലോകമാണ്.

ദൈവം ഈ സമയത്തെ പ്രഖ്യാപനം അവസാനിച്ചു കഴിയുമ്പോൾ  ഒരു പുതിയ സ്ഥിദ്ധീകരണമുദ്ര സൃഷ്ടിക്കും, അത് യുഗങ്ങളോളം നിലനിൽക്കും.

പല ആളുകളും അപ്പോഴും തങ്ങൾക്ക് ദൈവത്തിൽ നിന്നും സന്ദേശങ്ങൾ ലഭിച്ചു എന്നും, തങ്ങൾ പ്രവാചകന്മാരും വിമുക്തി നൽകുന്നവർ ആണ് എന്നും അവകാശപ്പെടും പക്ഷെ മാലാഖവൃന്ദം ആധികാരികവും സത്യസന്ധവുമായ നിലനിൽക്കാൻ ആവശ്യമായത് എന്തോ അത് അവക്ക് നൽകുകയില്ല. ഇപ്രകാരം വളരെയധികം മനുഷ്യന്റെ ദുരുപയോഗത്തിനും തെറ്റിദ്ധാരണകൾക്കും വിധേയമാക്കാൻ സാധ്യതയുള്ള ദൈവത്തിന്റെ മഹത്തായ വെളിപാടുകളെ സ്വർഗം സംരക്ഷിക്കുന്നു.

ലോകത്തിനു വളരെ നിർണായകമായ ഈ സമയത്തേക്കുള്ള ദൈവത്തിന്റെ വെളിപാട് ഇതുവരെ നൽകിയിട്ടുള്ള എന്തിനേക്കാളും വളരെ അധികം വ്യാപിച്ചു കിടക്കുന്ന ഒന്നാണ്, സാക്ഷരതയുള്ള ഒരു ലോകത്തിനും, ആഗോളതലത്തിൽ സമ്പത്‌വ്യവസ്ഥയും ആശയവിനിമയ സംവിധാനവും, ആഗോളതലത്തിൽ അപകടസാധ്യതകളും വിപത്തുകളും നിറഞ്ഞ ഒരു ലോകത്തിനു ഇപ്പോൾ നൽകപ്പെട്ടിരിക്കുന്നു,

ഭാവിയിൽ ഇത് ദുരുപയോഗവും ദുർവ്യാഖ്യാനം ചെയ്യപെടുവാനുള്ള സാധ്യത കുറയ്ക്കുവാൻ അതിന്റേതായ സംഭാഷണശകലത്തോടൊപ്പം നൽകപ്പെട്ടിരിക്കുന്നു, കൃത്യമായ ആവർത്തനത്തിനൊപ്പം പലതരത്തിൽ ഇത് പറയപ്പെട്ടിരിക്കുന്നു അതിനാൽ എന്തിനാണ്  ഇപ്രകാരം ഒരു വെളിപാട് നല്കപ്പെട്ടിരിക്കുന്നത് എന്നും, എന്താണ് അവർ സ്വീകരിക്കുന്നത് എന്നും ഒപ്പം എന്തുകൊണ്ട് ഇപ്രകാരം ഒരു വെളിപാട് ഇപ്പോൾ നൽകപ്പെട്ടിരിക്കുന്നു എന്നും മനസിലാക്കാനുള്ള ഒരു മഹത്തായ അവസരം ആളുകൾക്ക് ഉണ്ടാകും.

ലോകത്തിനായുള്ള ദൈവത്തിന്റെ ഈ പുതിയ വെളിപാട് ഒരു മുന്നറിയിപ്പും, തയ്യാറെടുപ്പും, അനുഗ്രഹവുമായിട്ടാണ് വന്നിരിക്കുന്നത്. ഈ തയാറെടുപ്പിലാതെ  നിങ്ങൾക്ക് ഈ മുന്നറിയിപ്പിനോട്  പ്രതികരിക്കാൻ സാധിക്കുകയില്ല. ഈ മുന്നറിയിപ്പ് ഇല്ലാതെ നിങ്ങൾക്ക് തയാറെടുപ്പിന്റെ പ്രാധാന്യത്തെ കുറിച്ച് മനസിലാക്കാൻ സാധിക്കുകയില്ല, ഒപ്പം ഈ അനുഗ്രഹം ഇല്ലാതെ നിങ്ങളെ എന്തിനാണ് ഈ നിർണായകസമയത് ലോകത്തിലേക്ക് അയച്ചതെന്നും, നിങ്ങളുടെ ജീവിതത്തിന്റെ യഥാർത്ഥ അർത്ഥം എന്താണ് എന്നും ലോകത്തിനു വേണ്ടി പ്രവർത്തിക്കുവാൻ   നിങ്ങൾ എപ്രകാരം നിങ്ങളുടെ ധൃഢനിശ്ചയത്തിനും ധൈര്യത്തിനും വേണ്ടി നിങ്ങൾക്കുള്ളിലും പരസ്പരവും എങ്ങോട്ടു തിരിയണമെന്നും.അറിയുവാനോ അതിനുള്ള കരുത്തോ നിങ്ങൾക്കുണ്ടാവില്ല.

ഇത് ചുരുക്കം ചില തിരഞ്ഞെടുക്കപെട്ടവർക്കു വേണ്ടിയുള്ള ഒരു അനുഗ്രഹമല്ല, ചുരുക്കം ചില വ്യക്തികൾക്കോ, സമ്പന്നർക്കോ അല്ലെങ്കിൽ സമൂഹത്തിൽ അത്യുന്നതിയിൽ നില്കുന്നവർക്കോ അല്ല, ഇത് ലോകം മുഴുവനും വേണ്ടിയാണു നൽകിയിരിക്കുന്നത്. ഏറ്റവും സാധാരണമായ രീതിയിൽ, ഭാഷയിൽ, എത്രമാത്രം വ്യക്തമാക്കാമോ അത്രത്തോളം വ്യക്തതയോടെ, വലിയ മഹത്തായ ശക്തിയോടൊപ്പം നൽകിയിരിക്കുന്നു. മനുഷ്യന്റെ അനുഭവത്തിന്റെ ഓരോ തലത്തിനെക്കുറിച്ചും ഇത് സംസാരിക്കുന്നു, ലോകത്തെ വീണ്ടെടുക്കുവാനുള്ള ഒരു മഹത്തായ അവസരം ഇത് മനുഷ്യവംശത്തിനു നൽകുന്നു ഒപ്പം ജീവന്റെ ഈ മഹാകൂട്ടായ്മയിലേക്കു അതിനെത്തന്നെ തയാറാക്കുവാനും.

അതിനാൽ എപ്രകാരം പ്രതികരിക്കണമെന്ന് അത് ഇപ്പോൾ പഠിക്കേണ്ടിയിരിക്കുന്നു. ഇത് നിങ്ങളുടെ ആവശ്യങ്ങൾക്ക് അനുയോജ്യമല്ല എന്ന് ചിന്തിക്കാതിരിക്കുക കാരണം ഈ ലോകത്തെ സേവിക്കാൻ ആണ് നിങ്ങൾ വന്നിരിക്കുന്നത്. ഈ രണ്ടു മഹത്തായ സംഭവങ്ങൾ എല്ലാ കാര്യങ്ങളും നിർണയിക്കും. എപ്രകാരമായ ജീവിതമാണ് നിങ്ങൾക്ക് ഉണ്ടാകാൻ പോകുന്നത് എന്നും, എന്താണ് നിങ്ങളുടെ ജീവിതത്തെ തടയിടുന്നത് എന്നും, ഒപ്പം നിങ്ങളുടെ മഹത്തായ ശക്തികളും മഹത്തായ ഉദ്ദേശ്യങ്ങളും, നിങ്ങളുടെ മനസ്സിന്റെ ഉപരിതലത്തിൽ കിടക്കുന്ന ഇവയെല്ലാം എപ്രകാരം മുന്നോട്ടു കൊണ്ടുവരാൻ സാധിക്കുമെന്നും. ഇത് നിങ്ങളോടു സംസാരിക്കുന്നില്ല എന്ന് കരുത്താതിരിക്കുക  കാരണം നിങ്ങളെ ഈ ലോകത്തിലേക്ക് അയച്ചിരിക്കുന്നത്. ഇതിനുവേണ്ടിയാണ്‌.

ഈ ലോകത്തെ സംബന്ധിച്ച് ഈ ലോകത്തിൽ സംഭവിക്കുന്നതും ഈ ലോകത്തിനു പുറമെ സംബന്ധിക്കുന്നതും ഈ ലോകത്തിൽ ജീവിക്കുന്ന ഓരോ വ്യക്തിയുടെയും അവരുടെ മക്കളുടെയും ഇനി വരാനിരിക്കുന്ന തലമുറക്കുളയുടെയും ഭാവിയും വിധിയും നിർണയിക്കും. അത്രമാത്രം ശക്തമാണിത്. അത്രമാത്രം അത്യാവശ്യമുള്ളതാണ് ഇത്.

മതങ്ങളെകുറിച്ചുള്ള നിങ്ങളുടെ ധാരണകൾക്ക് മഹത്തായ ഒരു വ്യക്തതയും മാറ്റവും ദൈവത്തിന്റെ ഈ പുതിയ സന്ദേശം നൽകുന്നു. മനുഷ്യന്റെ ബന്ധങ്ങൾക്കും ധാരണകൾക്കും വേണ്ടി ആത്യാത്മികവും ധാർമികവുമായ ഒരു അടിസ്ഥാനം പണിതുയർത്തുന്നതിനും മതങ്ങൾ തമ്മിലുള്ള ഒരുമയും ഇത് സ്ഥാപിക്കുന്നു.

പക്ഷെ ഇപ്പോൾ നിങ്ങൾ ജീവിക്കുന്നത് വളരെ വ്യത്യസ്തമായ ഒരു ലോകത്താണ്. ഭാവിയിൽ നിങ്ങൾ അഭിമുഖരിക്കാൻ പോകുന്നതും വളരെ വ്യത്യസ്തമായ ഒരു ലോകമാണ്, വിഭവങ്ങൾക്ക് ക്ഷാമം നേരിടുന്ന ഒരു ലോകം, അസന്തുലിതമായ ഒരു കാലാവസ്ഥയുള്ള ഒരു ലോകം, എല്ലാ വ്യക്തിയുടെയും ജീവിതത്തെ, അത് പണക്കാരനാകട്ടെ പാവപെട്ടവനാകട്ടെ ലോകത്തിന്റെ ഏതു കോണിലും ഉള്ള എല്ലാ വ്യക്തികളെയും ഇത് ബാധിക്കും.

അത്രമാത്രം വലുതാണ് ആവശ്യം, അത്രമാത്രം വലിയ അപകടസാധ്യതയാണ്  ഉള്ളത്.

അത്രമാത്രം ശക്തമാണ് ഇതിന്റെ സ്വാധീനം എന്നതിനാലാണ് ദൈവം വീണ്ടും സംസാരിച്ചിരിക്കുന്നതും ഒരു പുതിയ സന്ദേശവാഹകനെ ലോകത്തിലേക്ക് അയച്ചിരിക്കുന്നതും. അദ്ദേഹം മാലാഖകവൃന്ദത്തിൽ നിന്ന് തന്നെയാണ് വന്നത്. അദ്ദേഹം ഇതിനുമുൻപ് വന്നവരെ പോലെ തന്നെയാണ്. അവർ അദ്ദേഹത്തിന് ഒപ്പം നിൽക്കുന്നു. കാരണം ഇദ്ദേഹം ആണ് ഈ സമയത്തിനും കാലഘട്ടത്തിനും വേണ്ടിയുള്ള സന്ദേശവാഹകൻ.

ഒപ്പം ഇനി വരാനിരിക്കുന്ന എല്ലാ സമയത്തേക്കും, ഒരു വലിയ നീണ്ട കാലത്തേക്ക് ഉള്ള സന്ദേശവാഹകൻ.

സ്ഥിദ്ധീകരണമുദ്ര അദ്ദേഹത്തിന് ഒപ്പം ഉണ്ട്. ഒപ്പം ഇദ്ദേഹത്തിന്റെ ഭൂമിയിലുള്ള ഈ സാനിധ്യത്തോട്‌ ആർക്കൊക്കെ പ്രതികരിക്കാൻ സാധിക്കുമെന്ന് സ്വർഗം വീക്ഷിക്കുന്നു. കാരണം അദ്ദേഹം ഇപ്പോൾ വൃദ്ധനാണ്. അദ്ദേഹത്തിന് ഇത് പഠിപ്പിക്കുവാൻ വളരെ കാലം ഇനി ഇല്ല. ഇത്രയും ബ്രഹത്തായ വെളിപാട് മനുഷ്യരാശിക്ക് ഇതിനുമുൻപ് നൽകിയിട്ടില്ല. ഇത്തരമൊരു വെളിപാട് സ്വീകരിക്കാനായി അദ്ദ്ദേഹം തന്റെ ജീവിതകാലമത്രെയും വിനിയോഗിച്ചിരിക്കുന്നു. പ്രപഞ്ചത്തിലെ ജീവന്റെ അർത്ഥത്തെക്കുറിച്ചു ഇത് വെളിപ്പെടുത്തുന്നു, നിങ്ങളുടെ ജീവിതത്തിനും ഇനി ഈ ലോകത്തിനു എന്താണ് ഇനി വരാനിരിക്കുന്നത് എന്ന് ഇത് വെളിപ്പെടുത്തുന്നു. മനുഷ്യന്റെ ആത്മീയതയുടെ യഥാർത്ഥ പ്രകൃതിയെ ഉൾകൊള്ളുന്ന ഏറ്റവും ഉയർന്ന തലമായ  പരമജ്ഞാനം എന്ന ഈ തലത്തെകുറിച്ചു ഇത് വെളിപ്പെടുത്തുന്നു.

ലോകത്തിൽ യഥാർത്ഥ സഹകരണം നിലനിർത്താൻ എന്താണ് മനുഷ്യരാശി പഠിക്കേണ്ടത് എന്നും, അതിന്റെ നിലക്കാത്ത  കലഹങ്ങൾ അവസാനിപ്പിക്കണം എന്നും, ലോകത്തെ ദുരുപയാഗം ചെയ്യുന്നത് അവസാനിപ്പിക്കണമെന്നും ഇത് പഠിപ്പിക്കുന്നു കാരണം നിങ്ങളെ നിലനിർത്താൻ സാധിക്കുന്ന ഏക ലോകം ഇതാണ്.

നിങ്ങൾക്ക് ചുറ്റും കാണുന്ന ഈ പ്രപഞ്ചത്തിൽ ഈ സൗരയൂഥത്തിന്  വെളിയിലേക്ക് നിങ്ങൾക്ക് കീഴടക്കുവാനോ പര്യവേഷണം ചെയ്യുവാനോ ആയിരിക്കുകയില്ല. ഇവിടെ വലിയ അപകടങ്ങൾ ഉണ്ട്. അതിനെക്കുറിച്ച് മനുഷ്യരാശിക്ക് യാതൊന്നും അറിയത്തില്ല. അത് ഇപ്പോഴും അതിന്റെ ആദ്യമമായ കണ്ണുകളോടെയാണ് നോക്കുന്നത്, അജ്ഞതയുടെ കണ്ണുകളോടെ,

ഒപ്പം വലിയ പ്രതീക്ഷയോടെ.

ഈ പ്രപഞ്ചത്തിലെ ജീവന്റെ മഹാകൂട്ടായ്മയെയാണ് അത് നേരിടാൻ പോകുന്നത് എന്ന് അത് അറിയുന്നില്ല. ദൈവം ഇപ്പോൾ ഇത് പ്രധാനം ചെയ്തിരിക്കുന്നു അതിനാൽ മനുഷ്യവംശം  ഓരോ നിമിഷത്തിന്റെ മാത്രം അവസരങ്ങൾ മുതലാക്കി പ്രവർത്തിക്കാൻ തുനിയാതെ ആത്യാവശ്യമാം വിധം തയ്യാറാകുകയും ജ്ഞാനത്തോടെ പ്രവർത്തിക്കുകയും ഭാവിയിലേക്ക് കരുതലുള്ളവരായിടും ചെയ്യും.

ഇവക്കു നിങ്ങൾ ആരാണ് എന്നതിനെ പറ്റിയും നിങ്ങൾ എന്തിനാണ് ഇപ്രകാരം ആയിരിക്കുന്നത് എന്നും, എന്തിനാണ് നിങ്ങളെ ഇപ്രകാരം സൃഷ്ടിച്ചിരിക്കുന്നതും എന്നതിനെ സംബന്ധിച്ചും ഇത് ബന്ധപെട്ടു കിടക്കുന്നു, അത് നിങ്ങൾ കണ്ടുപിടിക്കാനിരിക്കുന്ന മഹത്തായ ഒരു ഉദ്ദേശ്യത്തിനു വേണ്ടിയാണ് എന്ന് നിങ്ങൾ തിരിച്ചറിയും വരെ നിങ്ങൾക്ക് മനസിലാവില്ലാത്ത ഒന്നാണ്.

പ്രവാചകന്മാരുടെ ഈ സ്ഥിദ്ധീകരണമുദ്ര ഇപ്പോൾ മുറിക്കപ്പെട്ടിരിക്കുന്നു എന്ന് നിങ്ങൾ അംഗീകരിക്കണം. ഒരു വ്യക്തിയാലോ മതത്താലോ അല്ല പക്ഷെ ദൈവത്താൽ, ഈ ലോകത്തെയും അതിന്റെ പരിണാമവും പുരോഗതിയും വീക്ഷിക്കുന്ന മാലാഖവൃന്ദവും കൂട്ടായ്മയും മുഖേന ഈ ലോകത്തോട് സംസാരിക്കുന്ന ദൈവത്താൽ.

ഇവിടെ മതത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്കും ജീവിതത്തിന്റെ അർത്ഥത്തെക്കുറിച്ചും, മനുഷ്യവംശത്തിന്റെ വിധിയെക്കുറിച്ചും ഒപ്പം വരാനിരിക്കുന്ന മഹാ വെല്ലുവിളികളെക്കുറിച്ചും ഇത് വലിയ വ്യക്തത നൽകുന്നു.

ഇതിൽ നിന്നും നിങ്ങൾ ചുരുങ്ങി പോകരുത്. നിങ്ങളുടേതായ മുൻകരുതലിന്റെ നിഴലുകളിലേക്കു നിങ്ങൾ അധഃപതിക്കരുത്. നിങ്ങൾ നിരാശരാകുകയും അരുത്. കാരണം ഒരു വലിയ ലോകത്തെ നേരിടാനും ഒരു മഹത്തായ ജീവിതത്തെ അനുഭവിക്കാനും, പ്രതികരിക്കാൻ ശേഷി ഉള്ളവരാകുവാനും ദൈവം ഒരു ആഴത്തിലുള്ള ശക്തി നിങ്ങൾക്കുള്ളിൽ സ്ഥാപിച്ചിരിക്കുന്നു.

ഇത് എന്താണ് അർത്ഥമാക്കുന്നത് എന്ന് ഇപ്പോൾ നിങ്ങൾക്ക് മനസിലാകുകയില്ല, പക്ഷെ കാലക്രമേണ ഇത് നിങ്ങൾക്ക് പകൽപോലെ വ്യക്തമാകും. കാരണം ദൈവം നിങ്ങൾക്ക് കാണുവാനുള്ള കണ്ണുകളും കേൾകുവാനുള്ള കാതുകളും നൽകിയിരിക്കുന്നു പക്ഷെ അത് ഇപ്പോൾ നിങ്ങൾ കാണുകയും കേൾക്കുകയും ചെയുന്ന കണ്ണും കാതും അല്ല പക്ഷെ അത് നിങ്ങൾക്ക് ഉള്ളിൽ തന്നെ ഉണ്ട്, ആഴത്തിൽ ഉണ്ട്.

ഇതാണ് നിങ്ങളുടെ ജീവിതത്തിന്റെ യഥാർത്ഥ ശക്തി. ഇതാണ് നിങ്ങളുടെ മനുഷ്യ കുടുംബത്തിന്റെ യഥാർത്ഥ ശക്തി. നിങ്ങളുടെ ഭൂമിയിലുള്ള ഈ ജീവിതത്തിന്റെ ഫലവും, മനുഷ്യരാശിയുടെ ഭാവിയും വിധിയും എല്ലാം നിർണയിക്കുന്നതിൽ നിർണായകമായ വ്യത്യാസം ഇത് ചെലുത്തും.

ലോകത്തിനു ദൈവം നൽകുന്ന ഈ വെളിപാടിന് മാത്രമേ ഇത്തരം കാര്യങ്ങൾ ഇപ്പോൾ വെളിപ്പെടുത്തുവാൻ സാധിക്കുകയുള്ളു. ഇതില്ലാതെ മനുഷ്യരാശി വീണ്ടും നിരാശയുടെ കൊമ്പുകോർകലിലേക്കു വഴുതി വീഴും, ജീവിതത്തിലെ നിരാശയുടെ കൊമ്പുകോർക്കലിന്റെ പഥത്തിലേക്ക്, ലോകത്തെ കഠിനമാം വിധം നശിപ്പിച്ചുകൊണ്ട് മനുഷ്യനാഗരികതയെ തന്നെ തിരിച്ചറിയപ്പെടാവുന്ന ഒരു രൂപത്തിൽ നിലനിർത്താൻ സാധ്യമല്ലാത്ത വിധം മുന്നോട്ടു പോകും. പ്രപഞ്ചത്തിലെ ബാഹ്യശക്തികൾക്കു മുന്നിൽ ഒരു ഇഴയായി തീരുകയും, ഒപ്പം നിങ്ങൾ വിലമതിപ്പോടെ സൃഷ്ടിച്ചയെല്ലാം നഷ്ടമാവുകയും ചെയ്യും.

ദൈവത്തിന്റെ ഈ വെളിപാടിന് മാത്രമേ ഇക്കാര്യങ്ങൾ വളരെ വ്യക്തതയോടെ വെളിപ്പെടുത്താൻ സാധിക്കുകയുള്ളു, വളച്ചൊടിക്കൽ ഒന്നും ഇല്ലാതെ, മറ്റു പുറത്തു നിന്നുള്ള ബാഹ്യശക്തികളുടെ താല്പര്യങ്ങൾ ഒന്നും ഉൾപ്പെടാതെ,ഒപ്പം ഏതെങ്കിലും തരത്തിലുള്ള തിരുത്തലോ, തെറ്റുധരിപ്പിക്കലോ അത്തരത്തിലുള്ള ഒന്നും ഇല്ലാതെ.

നിങ്ങൾ ദൈവവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു എന്നതിനാൽ നിങ്ങളുടെ ഹൃദയത്തിൽ  ഇതിനോട് പ്രതികരിക്കും. നിങ്ങൾ മതപരമായ വിശ്വാസങ്ങൾ ഉള്ള ആളാണെകിലും അല്ലെങ്കിലും, നിങ്ങൾ ഏതെങ്കിലും ഒരു വിശ്വാസപാരമ്പര്യത്തിൽപെട്ട ആളെങ്കിലും അല്ലെങ്കിലും നിങ്ങൾ ദൈവവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു. നിങ്ങളുടെ ഭാവിയുള്ള വിടുതലിന്റെയും, നിങ്ങളുടെ മഹത്തായ ശക്തിയുടെ, ഇതുവരെ സംഭവിച്ച എല്ലാ കാര്യങ്ങളുടെയും വലിയ പരിഹാരത്തിന്റെയും വാഗ്ദാനം ഇതിലാണ് അടങ്ങിയിരിക്കുന്നത്.

പ്രവാചകന്മാരുടെ സ്ഥിദ്ധീകരണമുദ്ര ഇവിടെ ദൈവത്താൽ മുറിക്കപ്പെട്ടിരിക്കുകയാണ്. മനുഷ്യവംശം ഒരു പ്രത്യേക സ്ഥലത്തു എത്തിച്ചേരുമ്പോൾ അത് മുറിക്കപ്പെടാൻ തന്നെ വിധിക്കപ്പെട്ടിരുന്നതാണ്, മനുഷ്യകുടുംബം മുഴുവനായും നേരിട്ടിട്ടുള്ള മറ്റെന്ത് വെല്ലുവിളിയെക്കാൾ വലിയ വെല്ലുവിളികളുടെ വക്കിലാണ് അത് നില്കുന്നത്, ഒരു ക്ഷാമം നേരിടുന്ന ഒരു ലോകത്തോടൊപ്പം പ്രപഞ്ചത്തിനു ചുറ്റുമുള്ള യാഥാർഥ്യങ്ങൾ കൂടി നിങ്ങൾ നേരിടാൻ പോവുകയാണ്.

തലമുറകൾതോറും ചില വ്യക്തികളും ഭരണകൂടങ്ങളും, അവരുടെ ഉദ്ദേശ്യങ്ങൾക്കു വേണ്ടി ഇവ ദത്തെടുക്കുകയും, മാറ്റുകയും, വിനിയോഗിക്കുകയും ചെയ്യുന്നതിന് മുൻപ് മഹത്തായ പാരമ്പര്യങ്ങൾ എല്ലാം എന്താണ് സംസാരിച്ചിരുന്നത് എന്നതിനെക്കുറിച്ചുള്ള ഒരു വ്യക്തതയാണ് ദൈവം നിങ്ങൾക്ക് നൽകിയിരിക്കുന്നത്.

ദൈവം അയച്ച എല്ലാ മഹത്തായ സന്ദേശവാഹകരെയും ഇവിടെ മാനിക്കുകയും ഒപ്പം അവരുടെ ഭൂമിയിലെ ദൗത്യത്തെ കൂടുതൽ പൂര്ണതയോടെ, വ്യക്തത്തോയോടെ മനസിലാക്കുകയും ചെയുന്നു.ഇവിടെ ലോകത്തിലെ മതങ്ങൾ തമ്മിൽ ഒരു മത്സരമോ, മത്സരബുദ്ധിയോ പോരാടാലോ ഇല്ല കാരണം ഇവയെല്ലാം മനുഷ്യരാൽ മാറ്റപെടുന്നതിനു മുൻപ് ദൈവത്താൽ ആണ് തുടക്കം കുറിക്കപ്പെട്ടത്.

സ്ഥിദ്ധീകരണമുദ്ര ഇപ്പോൾ മുറിക്കപ്പെട്ടിരിക്കുന്നു, പക്ഷെ ഈ ദൈവത്തിന്റെ പുതിയ വെളിപാട് പൂർത്തിയായി കഴിയുമ്പോൾ, ഇത് സത്യസന്ധവും പൂർണമായും ആധികാരികമായ വെളിപാടായി നിലനിൽക്കടത്തിന് ഇത് പ്രധാനം ചെയുവാൻ സന്ദേശവാഹകന് അദ്ദേഹത്തിന്റെ കാലത്തു തന്നെ സാധിച്ചു കഴിയുമ്പോൾ, ഇത് പുനഃസ്ഥാപിക്കപെടും. അദ്ദേഹത്തെ അറിയത്തിലാത്ത ആളുകളാൽ ഇത് ക്രോഡീകരിക്കപ്പെടാൻ പാടില്ല.

ഇത്തരം ഒരു വലിയ വെളിപാട് ഈ ലോകത്തിലേക്ക് കൊണ്ടുവരുക എന്നത് സന്ദേശവാഹകനെ സംബന്ധിച്ചിടത്തോളം ഒരു മഹത്തായ ദൗത്യം ആയിരുന്നു, ഇത് സമാഹരികുവാനും, ഇതിന്റെ കൃത്യത നിലനിർത്താനും, ഇത് മറ്റുളവർക്ക് പകർന്നു നൽകുവാൻ ഇതിനെക്കുറിച്ചു പഠിക്കുവാനും, അദ്ദേഹം ഈ ലോകത്തിലെ ഒരു വ്യക്തിയായി ഇരിക്കുമ്പോൾ തന്നെ ഇതിനെക്കുറിച്ചു പൂർണമായും മനസിലാക്കുവാനും, ധൈര്യശാലികളായ വ്യക്തികളെ മഹത്തായ ധൗത്യങ്ങൾക്കായി കൂടെകൂട്ടുവാനും അതിനാൽ അദ്ദേഹത്തിന്റെ ജീവിതകാലത്തു തന്നെ  ഈ വെളിപാട് ഏറ്റവും ശുദ്ധമായ രീതിയിൽ നൽകുവാനും, മനുഷ്യരാശിക്ക് നൽകപ്പെട്ട എല്ലാ വെളിപാടുകൾക്കും സംഭവിച്ച ആ ധർമ്മസങ്കടം ഇതിനു ഒഴിവാക്കുവാനും ഇടയാകും.

ആശിർവാദം നിങ്ങൾക്കൊപ്പം ഉണ്ട്. അത് ഈ ലോകത്തിനു ഒപ്പവും ഉണ്ട്, പക്ഷെ വലിയ അടിയന്തരമായും അത്യാവശ്യമായും തന്നെ. ഇത് നിങ്ങളെ മഹത്തീകരിക്കാനും ലാഘവത്തോടെ കാണുവാനോ  ഉള്ള ഒരു കാര്യമല്ല. ഇതിനെ നിങ്ങൾ ഭവ്യതയോടും വലിയ ഗൗരവത്തോടും ഒപ്പം ഇത് നിങ്ങളുടെ ജീവിതത്തിനും ഈ ലോകത്തിനു തന്നെയും എന്താണ് അർത്ഥമാക്കുന്നത് എന്ന് മനസിലാക്കാൻ ഉള്ള താല്പര്യത്തോടെ നിങ്ങൾ ഇതിനെ അഭിമുഖരിക്കണം.

ഇത് എല്ലാ ദേശത്തിലും സംസ്കാരത്തിലും വിശ്വാസപരമ്പര്യങ്ങളിലും ഉള്ള എല്ലാ ആളുകളോടും സംസാരിക്കുന്നു. ഇത് സന്ദേശവാഹകൻ ഈ ലോകത്തിലേക്ക് സ്വീകരിക്കുകയും, നൽകുകയും, തയ്യാറാക്കുകയും ചെയ്തതിനു വേണ്ടി സ്ഥാപിച്ചിട്ടുള്ളവക്ക് പുറമെ നിലവിലുള്ള ഒരു മതസ്ഥാപനത്തിനും ഏതെങ്കിലും തരത്തിലുള്ള ഉടമസ്ഥാവകാശം ഉണ്ടായിരിക്കുന്നതിൽ നിന്നും ഇത് സ്വാതന്ത്രമായിരിക്കണം.

അദ്ദേഹത്തിന് നിങ്ങളുടെ സഹായം ആവശ്യമാണ്. പക്ഷെ ഇത് നിങ്ങൾ പഠിക്കുകയും ഇത് മനസ്സിലാക്കുവാൻ വേണ്ടി  നിങ്ങളുടെ ജീവിതത്തിൽ ഇത് പ്രാവർത്തികമാക്കുകയും ചെയ്യണം. ഇതിനെ മാറിനിന്നുകൊണ്ടു മനസ്സിലാക്കുവാൻ നിങ്ങൾക്ക് സാധിക്കില്ല കാരണം ലോകത്തിന്റെ സംരക്ഷണക്കും നന്മക്കുമായി സ്വർഗത്തിൽ നിന്ന് ഉരുവായ ഒരു വെളിപാട് ഇത്തരത്തിൽ മനസിലാക്കുവാൻ നിങ്ങൾക്ക് സാധിക്കുകയില്ല.

സന്ദേശവാഹകനും അദ്ദേഹത്തിന്റെ ഭൂമിയിലുള്ള ബാക്കിയുള്ള വർഷങ്ങളിൽ അദ്ദേഹത്തെ സഹായിക്കുവാനുമായി നിയോഗിക്കപ്പെട്ടിട്ടുള്ള എല്ലാവരിലും അനുഗ്രഹം ഉണ്ടാവട്ടെ. ഒപ്പം ധൈര്യവും വിനയവും, ഒപ്പം ഇത് മനസ്സിലാക്കുവാനുള്ള വലിയ ആവശ്യവും ഉള്ള എല്ലാ ആളുകൾക്കും ഇത് സമയത്തിനുള്ളിൽ ലഭ്യമാകുകയും, ഈ ലോകത്തിന്റെ ഭാവിക്കും അവരുടെ തന്നെ ജീവിതങ്ങൾക്കും ഇത് വഹിക്കുന്ന പ്രാധാന്യം തിരിച്ചറിയുകയും ചെയ്യട്ടെ.

Mathieu

Share
Published by
Mathieu

Recent Posts

വിളി

മാർഷൽ വിയാൻ സമ്മേഴ്സിന് 2011 ഏപ്രിൽ 1 നു കൊളോറാഡോയിലെ ബോൾഡറിൽ വെച്ച് നൽകപ്പെട്ട പ്രകാരം വെളിപാടിന്റെ സമയത്തു ജീവിക്കുകയും…

6 years ago

ദൈവത്തിന്റെ പുതിയ സന്ദേശം ലോകം സ്വീകരിക്കണം

ദൈവത്തിന്റെ സന്ദേശവാഹകനായ മാർഷൽ വിയാൻ സമ്മേഴ്സിന് 2015 ജനുവരി 1 നു ഈജിപ്തിലെ അലക്സാൻഡ്രിയയിൽ വെച്ച് വെളിപ്പെടുത്തിയത് പ്രകാരം. ലോകത്തിനു…

6 years ago

ദൈവം മാനവികതയെ ഒരു പുതിയ ദിശയിലേക്കു നീക്കികൊണ്ടിരിക്കുകയാണ്

ദൈവത്തിന്റെ സന്ദേശവാഹകനായ മാർഷൽ വിയാൻ സമ്മേഴ്സിന് 2011 ഏപ്രിൽ 22 നു കൊളോറാഡോയിലെ ബോൾഡറിൽ വെച്ച് വെളിപ്പെടുത്തിയ പ്രകാരം. ദൈവം…

6 years ago

ലോകത്തിനുള്ള ദൈവത്തിന്റെ പുതിയ സന്ദേശം

ദൈവത്തിന്റെ സന്ദേശവാഹകനായ മാർഷൽ വിയാൻ സമ്മേഴ്സിന് 2011 ഫെബ്രുവരി 28 നു കൊളോറാഡോയിലെ ബോൾഡറിൽ വെച്ച് വെളിപ്പെടുത്തിയ പ്രകാരം. ദൈവത്തിൽനിന്നുള്ള…

6 years ago

സഭ

ദൈവത്തിന്റെ സന്ദേശവാഹകനായ മാർഷൽ വിയാൻ സമ്മേഴ്സിന് 2013 ഫെബ്രുവരി 16 നു കൊളോറാഡോയിലെ ബോൾഡറിൽ വെച്ച് വെളിപ്പെടുത്തിയത് പ്രകാരം. ഒരു…

6 years ago

വെളിപാടിന്റെ സമയത്തു ജീവിക്കുന്നു

ദൈവത്തിന്റെ സന്ദേശവാഹകനായ മാർഷൽ വിയാൻ സമ്മേഴ്സിന് 2011 സെപ്റ്റംബർ 27 നു കൊളോറാഡോയിലെ ലീഡ്‌വില്ലെയിൽ വെച്ച് വെളിപ്പെടുത്തിയത് പ്രകാരം. ഈ…

6 years ago